ഹിറ്റല്ല, സൂപ്പർ ഹിറ്റ്! അവതരിപ്പിച്ച് 10 ദിവസത്തിനകം 'സ്വാമി ചാറ്റ്ബോട്ട്' എത്തിയത് 75,000-ത്തിലേറെ ഭക്തരിലേക്ക്; വൻ സ്വീകാര്യത
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹിറ്റല്ല, സൂപ്പർ ഹിറ്റ്! അവതരിപ്പിച്ച് 10 ദിവസത്തിനകം ‘സ്വാമി ചാറ്റ്ബോട്ട്’ എത്തിയത് 75,000-ത്തിലേറെ ഭക്തരിലേക്ക്; വൻ സ്വീകാര്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2024, 01:03 pm IST
FacebookTwitterWhatsAppTelegram

ശബരിമല തീർത്ഥാടകർക്ക് സഹായമേകാൻ സജ്ജമാക്കിയ എഐ ചാറ്റ്ബോട്ടിന് വൻ സ്വീകാര്യത. അവതരിപ്പിച്ച് പത്ത് ദിവസത്തിനകം 75,000-ത്തിലേറെ പേരിലേക്കാണ് സ്വാമി ചാറ്റ്ബോട്ട് എത്തിയത്. തീർത്ഥാടകർക്ക് ഏറെ സഹായകരമാണ് ചാറ്റ്ബോട്ടെന്ന് ഇതിലൂടെ വ്യക്തമാണ്.

പ്രതിദിനം 5,000 മുതൽ 10,000 വരെ അഭ്യർത്ഥനകളാണ് സ്വാമി ചാറ്റ്ബോട്ട് കൈകാര്യം ചെയ്യുന്നത്. തീർത്ഥാടകരുടെ ആവശ്യങ്ങൾ അറിഞ്ഞ് കൃത്യമായ വിവരങ്ങളാണ് ചാറ്റ്ബോട്ട് നൽകുന്നതെന്ന് ജില്ലാ ഭരണകൂടം പത്രക്കുറിപ്പിൽ അറിയിച്ചു. അടിയന്തിര ഘട്ടത്തിലും സ്വാമി ചാറ്റ്ബോട്ട് പ്രവർത്തനക്ഷമമാണ്. ഇതുവരെ 1,768 അത്യാഹിത കേസുകളാണ് ചാറ്റ്ബോട്ട് കൈകാര്യം ചെയ്തത്. കൂട്ടം തെറ്റി പോയവരെ കണ്ടെത്തുന്നതിലും മെഡ‍ിക്കൽ അത്യാഹിതങ്ങളിലും ചാറ്റ്ബോട്ട് നിർണായക പങ്ക് വഹിക്കുന്നു. തീർത്ഥാടകരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുന്നുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ചാറ്റ്ബോട്ടിൽ ആവശ്യമായ അപ്‌ഡേഷനുകൾ വരുന്ന ആഴ്ചയിൽ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

വാട്‌സ്‌ആപ്പിലൂടെയാണ് സ്വാമി ചാറ്റ് ബോട്ടിന്റെ സേവനം ലഭ്യമാകുന്നത്. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മുത്തൂറ്റ് ഗ്രൂപ്പിന്റെ സഹായത്തോടെയാണ് സ്വാമി ചാറ്റ്ബോട്ട് പുറത്തിറക്കിയത്. 6238008000 എന്ന നമ്പരിൽ ഫോണിലെ വാട്‌സ്ആപ്പിലൂടെ സംവിധാനം ഉപയോഗിക്കാം. വാട്‌സ്‌ആപ്പിൽ ഈ നമ്പരിലേക്ക് ‘ഹായ്‘ അയച്ചാൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തെലുഗു, തമിഴ്, കന്നഡ എന്നീ ആറ് ഭാഷകളിൽ വിവരങ്ങൾ അറിയാൻ സാധിക്കും. ക്ഷേത്രത്തിലെ പൂജാ സമയങ്ങളും മറ്റ് വിവരങ്ങളും അറിയാൻ സാധിക്കും.

കാലാവസ്ഥയെ കുറിച്ച് തത്സമയവിവരങ്ങൾ ഇതിലൂടെ ലഭ്യമാണ്. പൊലീസ്, ആരോഗ്യം, ഫയർഫോഴ്‌സ്, ഭക്ഷ്യ സുരക്ഷ, ഫോറസ്റ്റ് തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ സേവനങ്ങളും എഐ ചാറ്റ്‌ബോട്ടിന്റെ സഹായത്തോടെ അറിയാനാകും. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ വിവരങ്ങളും ഇതിലൂടെ ലഭിക്കും. നവംബർ 15-നാണ് സ്വാമിചാറ്റ്ബോട്ടിന്റെ സേവനങ്ങൾ ലഭ്യമായി തുടങ്ങിയത്.

Tags: SABARIMALASWAMI CHATBOT
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies