യുക്രെയ്‌ന് എതിരെയുള്ള പോരാട്ടത്തിൽ റഷ്യയ്ക്ക് ഉറച്ച പിന്തുണ നൽകും; റഷ്യൻ പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കിം ജോങ് ഉൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്‌ന് എതിരെയുള്ള പോരാട്ടത്തിൽ റഷ്യയ്‌ക്ക് ഉറച്ച പിന്തുണ നൽകും; റഷ്യൻ പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കിം ജോങ് ഉൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2024, 09:34 am IST
Facebook
Twitter
WhatsAppTelegram

സോൾ: യുക്രെയ്‌നുമായുള്ള പോരാട്ടത്തിൽ റഷ്യയ്‌ക്ക് ഉറച്ച പിന്തുണ നൽകുമെന്ന് ആവർത്തിച്ച് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. റഷ്യയുടെ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയാണ് കിം ജോങ് ഉൻ നിലപാട് ആവർത്തിച്ചത്. പോരാട്ടത്തിൽ റഷ്യയ്‌ക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് കിം ജോങ് ഉൻ പ്രതിജ്ഞ എടുത്തതായി സ്‌റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ മാസങ്ങളിലായി 10,000ത്തോളം സൈനികരെ ഉത്തരകൊറിയ റഷ്യയിലേക്ക് അയച്ചിരുന്നു. റഷ്യയുടെ അതിർത്തി മേഖലകളിലുള്ള പലയിടങ്ങളിലായി ഇവരെ വിന്യസിച്ചിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിൽ സൈനിക സഹകരണം വർദ്ധിപ്പിക്കുന്നതിൽ പല ലോകരാജ്യങ്ങളും ആശങ്ക പരസ്യമായി തുറന്നു പറയുന്നതിനിടെയാണ് ആൻഡ്രി ബെലോസോവിന്റെ നേതൃത്വത്തിലുള്ള റഷ്യൻ സൈനിക സംഘം ഉത്തരകൊറിയയിൽ എത്തിയത്.

സൈനിക പങ്കാളിത്തം വർദ്ധിപ്പിച്ച് കൊണ്ട് ഇരു രാജ്യങ്ങളുടേയും പരമാധികാരവും സുരക്ഷാ താത്പര്യങ്ങളും സംരക്ഷിക്കുമെന്നും കിം ജോങ് ഉന്നും ആൻഡ്രിയും വ്യക്തമാക്കി. കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്നും, യോജിച്ച തീരുമാനങ്ങളാണ് നേതാക്കൾ സ്വീകരിച്ചതെന്നും സ്‌റ്റേറ്റ് മീഡിയ റിപ്പോർട്ടിൽ പറയുന്നു. റഷ്യയുടെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കാനുള്ള എല്ലാ നീക്കങ്ങൾക്കും ഉത്തരകൊറിയയുടെ പിന്തുണ ഉണ്ടാകുമെന്ന് കിം പറയുന്നു.

റഷ്യയ്‌ക്കെതിരെ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രെയ്‌ന് അനുവാദം നൽകിയ യുഎസ് തീരുമാനത്തിനെതിരെ കിം ജോങ് ഉൻ നേരത്തെ രംഗത്തെത്തിയിരുന്നു. യുക്രെയ്‌നിൽ റഷ്യ നടത്തുന്ന ആക്രമണങ്ങൾ ഏറ്റവും ഫലപ്രദമായ മറുപടിയാണെന്നും കിം പറഞ്ഞിരുന്നു. അതേസമയം റഷ്യയുടെ ആയുധപ്പുര നിറയ്‌ക്കാൻ ഉത്തരകൊറിയ വലിയ രീതിയിൽ പീരങ്കികളും മിസൈലുകളും കയറ്റി അയച്ചുവെന്ന ആരോപണം ദക്ഷിണ കൊറിയ ഉയർത്തിയിരുന്നു. ഈ വിഷയത്തിൽ ഇരുരാജ്യങ്ങളും ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായിട്ടില്ല.

 

 

Tags: North KoreaKIM JONG UNsouth koreaRussiaUkraineFEATURED2
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies