മഞ്ഞുമ്മൽ ബോയ്സ് കേസിൽ വീണ്ടും ട്വിസ്റ്റ്; സ്വന്തം പോക്കറ്റിൽ നിന്നും നിർമാതാക്കൾ ഒരു രൂപ പോലും മുടക്കിയില്ലെന്ന് കണ്ടെത്തൽ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഞ്ഞുമ്മൽ ബോയ്സ് കേസിൽ വീണ്ടും ട്വിസ്റ്റ്; സ്വന്തം പോക്കറ്റിൽ നിന്നും നിർമാതാക്കൾ ഒരു രൂപ പോലും മുടക്കിയില്ലെന്ന് കണ്ടെത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2024, 12:53 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: മഞ്ഞുമ്മൽ ബോയ്സ് സിനിമയ്‌ക്ക് വേണ്ടി നിർമാതാക്കൾ സ്വന്തം കയ്യിൽ നിന്ന് ഒരു രൂപ പോലും മുടക്കിയില്ലെന്ന് അന്വേഷണ സംഘം. നടൻ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസുമായി ബന്ധപ്പെട്ട വഞ്ചനാ കേസിലാണ് നിർണായക വിവരം കണ്ടെത്തിയത്.

പറവ ​ഗ്രൂപ്പിന്റെ അക്കൗണ്ടിൽ പലരിൽ നിന്നായി 28 കോടി രൂപ നിക്ഷേപിച്ചെങ്കിലും 19 കോടിക്ക് താഴെയാണ് സിനിമയ്‌ക്ക് വേണ്ടി ചെലവായതെന്ന് പൊലീസ് കണ്ടെത്തി. സിനിമ നിർമാണത്തിന്റെ ജിഎസ്ടിയിൽ നിന്നാണ് പൊലീസിന് ഇക്കാര്യം വ്യക്തമായത്.

സിനിമയുടെ ആദ്യത്തെ മുടക്കുമുതലായ ഏഴ് കോടി നൽകിയത് സിറാജ് ​ഹമീദ് എന്ന വ്യക്തിയാണ്. സിനിമയുടെ 40 ശതമാനം ലാഭവി​ഹിതം നൽകാമെന്നായിരുന്നു കരാർ. എന്നാൽ ഈ കരാർ പാലിക്കാതെ വന്നതോടെയാണ് സിറാജ് നിർമാതാക്കൾക്കെതിരെ കേസ് നൽകിയത്.

കേസിൽ സൗബിൻ ഷാഹിറിനെ ആദായ നികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗം അടുത്തയാഴ്ച ചോദ്യം ചെയ്യും. സിനിമയിൽ നിന്ന് കിട്ടിയ ലാഭവിഹിതത്തിൽ 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി
ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഈ കണക്കുകളിൽ പൊരുത്തക്കേടുകൾ ഉള്ളതിനിലാണ് സൗബിനെ വീണ്ടും വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

കേസിൽ മൂന്ന് പേർ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ ആദായ നികുതി വകുപ്പ് വെളിപ്പെടുത്തിയിട്ടില്ല. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുമെന്ന് ആദായ വകുപ്പ് വ്യക്തമാക്കി.

Tags: ernakulamsoubin shahirMANJUMMAL BOYS
Share
Tweet
SendShare

More News from this section

സഹകരണ ബാങ്കുകളിലെ സാമ്പത്തിക ക്രമക്കേട്; മൂന്ന് ജില്ലകളിൽ ഒരേസമയം ഇഡി പരിശോധന, തൃശ്ശൂരിൽ മാത്രം അഞ്ചിടങ്ങളിൽ റെയ്ഡ്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ’; ഓപ്പറേഷൻ തൂഫാൻ അവിടെയാണ് വേണ്ടത്,‘കറക്ഷൻ ജയിലെന്നാണ് ബോർഡ്, ഒരാളെയെങ്കിലും തിരുത്തി വിട്ടിട്ടുണ്ടോ?’ സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

Latest News

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies