ഈ ഞായറാഴ്ച ഞങ്ങൾ ഇങ്ങെടുക്കുവാ...; 'എമ്പുരാൻ' കൊടുങ്കാറ്റ് തിയറ്ററുകളിൽ ആഞ്ഞുവീശാൻ ഇനി 117 ദിവസം; റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈ ഞായറാഴ്ച ഞങ്ങൾ ഇങ്ങെടുക്കുവാ…; ‘എമ്പുരാൻ’ കൊടുങ്കാറ്റ് തിയറ്ററുകളിൽ ആഞ്ഞുവീശാൻ ഇനി 117 ദിവസം; റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2024, 09:34 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ലോകമെമ്പാടുമുളള തിയറ്ററുകളിൽ ‘എമ്പുരാൻ’ കൊടുങ്കാറ്റ് ആഞ്ഞുവീശാൻ അവശേഷിക്കുന്നത് ഇനി 117 ദിനങ്ങൾ. മാർച്ച് 27 നാണ് റിലീസ്. മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന എമ്പുരാൻ സിനിമയുടെ റിലീസ് തീയതി മോഹൻലാലാണ് ഞായറാഴ്ച രാവിലെ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് L2- എമ്പുരാൻ. വേറിട്ട പ്രമേയത്തിലൂടെ ആരാധകരെ ആവേശം കൊള്ളിച്ച ചിത്രമാണ് ലൂസിഫർ. ഖുറേഷി എബ്രഹാം എങ്ങനെ സ്റ്റീഫൻ നെടുമ്പള്ളിയായി എന്ന സസ്പെൻസ് കാഴ്ചക്കാർക്ക് സമ്മാനിച്ചാണ് ലൂസിഫർ അവസാനിക്കുന്നത്. അതിനുളള ഉത്തരമായിരിക്കും എമ്പുരാൻ.

കലാകാരൻ എന്ന നിലയിലുളള തന്റെ യാത്രയിൽ എന്നും നിധിപോലെ സൂക്ഷിക്കുന്ന സവിശേഷമായ അദ്ധ്യായമായിരിക്കും എമ്പുരാൻ എന്ന് മോഹൻലാൽ റിലീസ് തീയതി പ്രഖ്യാപിച്ച് സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. പൃഥ്വിരാജിന്റെ ഡയറക്ടർ ബ്രില്യൻസിനെയും സർഗാത്മകതയെയും പുകഴ്‌ത്തിക്കൊണ്ടായിരുന്നു മോഹൻലാലിന്റെ കുറിപ്പ്. ചിത്രത്തിന്റെ ഓരോ ഫ്രെയിമുകളെയും കൂടുതൽ മികവിലേക്ക് ഉയർത്തുന്നതാണിതെന്ന് അദ്ദേഹം കുറിച്ചു. തിരക്കഥയൊരുക്കിയ മുരളി ഗോപിയുടെ കാൽപനീകമായ കഥപറച്ചിലാണ് സിനിമയുടെ കാതലെന്നും മോഹൻലാൽ പറഞ്ഞു.

യുകെ, യുഎസ്എ, യുഎഇ ഉൾപ്പെടെ നാല് രാജ്യങ്ങളിലെ എട്ട് സംസ്ഥാനങ്ങളിലായി 14 മാസങ്ങൾ നീണ്ട അവിശ്വസനീയമായ യാത്രയായിരുന്നു. ചിത്രത്തിന് പിന്തുണ നൽകിയതിനും അചഞ്ചലമായ വിശ്വാസമർപ്പിച്ചതിനും ആന്റണി പെരുമ്പാവൂരിനും സുബാസ്‌കരനും ലൈക പ്രൊഡക്ഷൻസിനും അദ്ദേഹം നന്ദി പറഞ്ഞു.

സിനിമയുടെ അണിയറ പ്രവർത്തകർക്കും മോഹൻലാൽ നന്ദി പറഞ്ഞു. അവരില്ലായിരുന്നെങ്കിൽ ഒന്നും സാദ്ധ്യമായിരുന്നില്ല. അവരാണ് ഈ കഥയ്‌ക്ക് ജീവൻ പകരുന്നത് അദ്ദേഹം കുറിച്ചു. സിനിമയെക്കുറിച്ച് ഇനിയും ഏറെ കാര്യങ്ങൾ പങ്കുവെയ്‌ക്കാനുണ്ടെന്ന് പറഞ്ഞാണ് മോഹൻലാൽ അവസാനിപ്പിക്കുന്നത്.

മഞ്ജുവാര്യർ, ഇന്ദ്രജിത്ത്,ടൊവിനോ തോമസ്, സായ് കുമാർ, ബൈജു സന്തോഷ് തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് എമ്പുരാൻ ഒരുങ്ങുന്നത്. സുജിത് വാസുദേവ് ആണ് ഛായാഗ്രഹണം. ദീപക് ദേവ് ആണ് സംഗീതമൊരുക്കിയത്. ആർട്ട് ഡയറക്ടർ -മോഹൻദാസ്.  എഡിറ്റിംഗ് അഖിലേഷ് മോഹൻ.

Tags: പൃഥ്വിരാജ് സംവിധാനംലൂസിഫർL2 EmpuranActor MohanlalEmpuran Cinema Updateമഞ്ജുവാര്യർഇന്ദ്രജിത്ത്ടൊവിനോ തോമസ്എൽ2- എമ്പുരാൻ
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies