മെസ്സി തട്ടിപ്പ്: പിണറായി വിജയനെ SIT ചോദ്യം ചെയ്യും; ജയതിലകിന് കുരുക്ക് മുറുകുന്നു; കലൂർ സ്റ്റേഡിയം കൈമാറ്റത്തിലും അന്വേഷണം
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മെസ്സി തട്ടിപ്പ്: പിണറായി വിജയനെ SIT ചോദ്യം ചെയ്യും; ജയതിലകിന് കുരുക്ക് മുറുകുന്നു; കലൂർ സ്റ്റേഡിയം കൈമാറ്റത്തിലും അന്വേഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2026, 01:34 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും മുൻ ചീഫ് സെക്രട്ടറി എ. ജയതിലകനെയും പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്യും. കൊച്ചി കലൂർ സ്റ്റേഡിയം ആന്റോ അഗസ്റ്റിനും സംഘത്തിനും കൈമാറിയതുമായി ബന്ധപ്പെട്ട നിർണായക ഇടപെടലുകളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ വിളിച്ച യോഗത്തിന് പിന്നാലെയാണ് കലൂർ സ്റ്റേഡിയം റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കൈമാറിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്റ്റേഡിയം കൈമാറുമ്പോൾ നൽകേണ്ട അഞ്ച് കോടി രൂപയുടെ ഡിപ്പോസിറ്റ് ഒഴിവാക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലുണ്ടായത്.

തുടർന്ന് അന്നത്തെ ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ നേതൃത്വത്തിലും കൊച്ചിയിൽ യോഗം ചേർന്നിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിന് പിന്നാലെയാണ് ആന്റോ അഗസ്റ്റിനും സംഘവും കലൂർ സ്റ്റേഡിയത്തിലെത്തിയത്. ഈ ഇടപെടലുകളുടെ നിയമസാധുതയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ആന്റോ അഗസ്റ്റിനുമായി ബന്ധപ്പെട്ട മറ്റ് കേസുകളിലും എ. ജയതിലകിന്റെ പേര് ഉയർന്നുവന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടിലും ജയതിലക് നിർണായകമായി ഇടപെട്ടോയെന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. ആന്റോ അഗസ്റ്റിനും സഹോദരന്മാർക്കും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കും ആവശ്യമായ സഹകരണം നൽകാൻ ജയതിലക് നിർദേശം നൽകിയിരുന്നോയെന്നും അന്വേഷണ സംഘം പരിശോധിക്കും.

പിണറായി വിജയന്റെ ഇടപെടലുകളും അന്വേഷണത്തിന്റെ പരിധിയിലാണ്. കലൂർ സ്റ്റേഡിയം കൈമാറ്റം, ഡിപ്പോസിറ്റ് ഒഴിവാക്കൽ തുടങ്ങിയ തീരുമാനങ്ങളിൽ മുൻ മുഖ്യമന്ത്രിയുടെ പങ്കെന്തായിരുന്നുവെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പിണറായി വിജയനെ ചോദ്യം ചെയ്യാൻ SIT തീരുമാനിച്ചതെന്നാണ് വിവരം.

കേസിൽ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. മുൻ മന്ത്രി വി. അബ്ദുറഹിമാൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ശുപാർശ ഡിജിപി ആഭ്യന്തര വകുപ്പിന് മുന്നിൽ സമർപ്പിച്ചതായാണ് വിവരം.

 

 

Tags: Pinarayi VijayanANTO AUGUSTINEkaloor stadiumMessi Kerala FraudMessi Scam KeralaA JayathilakSIT Investigation
Share
Tweet
SendShare

More News from this section

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

Latest News

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies