ഫ്രീ ആകുമ്പോൾ പുസ്തകങ്ങൾ വായിക്കും, ഷോട്ട് തുടങ്ങുന്നതിന് മുമ്പ് കണ്ണാടിയിൽ നോക്കിയിരിക്കും, ചോദിച്ചപ്പോൾ പറഞ്ഞത്...: മുരളിയെ കുറിച്ച് സോന നായർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഫ്രീ ആകുമ്പോൾ പുസ്തകങ്ങൾ വായിക്കും, ഷോട്ട് തുടങ്ങുന്നതിന് മുമ്പ് കണ്ണാടിയിൽ നോക്കിയിരിക്കും, ചോദിച്ചപ്പോൾ പറഞ്ഞത്…: മുരളിയെ കുറിച്ച് സോന നായർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2024, 01:47 pm IST
FacebookTwitterWhatsAppTelegram

മലയാളത്തിലെ എക്കാലത്തെയും മുൻനിര നടന്മാരിൽ ഒരാളാണ് മുരളി. ഒരുപിടി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച് മൺമറഞ്ഞ നടൻ ഇന്നും സിനിമകളിലൂടെ മലയാളികൾക്കിടയിൽ ജീവിക്കുകയാണ്. എടുത്തുപറയേണ്ട ഒട്ടനവധി കഥാപാത്രങ്ങൾ ഉണ്ടെങ്കിലും നെയ്‌ത്തുകാരൻ എന്ന ചിത്രത്തിൽ വ‍ൃദ്ധനായി എത്തിയ മുരളിയെ ആർക്കും മറക്കാനാകില്ല. വിജയരാഘവൻ, സോന നായർ എന്നിവരായിരുന്നു നെയ്‌ത്തുകാരനിലെ മറ്റ് കഥാപാത്രങ്ങൾ. വർഷങ്ങൾ പിന്നിടുമ്പോൾ നെയ്‌ത്തുകാരന്റെ ഷൂട്ടിം​ഗ് ലൊക്കേഷനിലെ അനുഭവങ്ങൾ ഓർത്തെടുക്കുകയാണ് സോന നായർ. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ് നെയ്‌ത്തുകാരനിലെ ​ഗീത. ഒരുപാട് നല്ല ഓർമകൾ എനിക്ക് ഉണ്ടായിട്ടുണ്ട്. മുരളി സാറിനോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചതാണ് എന്റെ ഏറ്റവും വലിയ ഭാ​ഗ്യം. രണ്ട് ടേക്കിൽ കൂടുതലൊന്നും എടുക്കാത്ത മുരളി സാ​റിനെ കൊണ്ട് സംവിധായകൻ 20 ഓളം ഷോട്ടുകൾ എടുത്തിട്ടുണ്ട്. എനിക്ക് അത് അത്ഭുതമായിരുന്നു. കാരണം, ആ ഷോട്ടിൽ അത്രയും വ്യക്തത സംവിധായകന് വേണ്ടിയിരുന്നു.

ഷൂട്ടിം​ഗ് ലൊക്കേഷനിൽ വെറുതെ ഇരിക്കുമ്പോൾ മുഴുവൻ സമയവും മുരളി സാർ പുസ്തകങ്ങൾ വായിച്ചുകൊണ്ടിരിക്കും. ഏത് പുസ്തകമാണെന്നൊന്നും അറിയില്ല. ഷോട്ട് കഴിഞ്ഞ് ഫ്രീയാകുന്ന സമയത്തെല്ലാം അദ്ദേഹം വായിക്കും. വായിച്ച പുസ്തകങ്ങളെ കുറിച്ച് പറയാറുണ്ട്. ആ സ്പോട്ടിലിരുന്ന് കവിതകൾ എഴുതി വായിക്കും.

ഫ്രീ ആയിരിക്കുമ്പോൾ സാറിനോട് സംസാരിക്കാൻ എനിക്ക് ഒരുപാടിഷ്ടമാണ്. കാരണം ഒരുപാട് കാര്യങ്ങൾ നമുക്ക് മനസിലാക്കാൻ സാധിക്കും. പുതിയ പുതിയ കാര്യങ്ങൾ അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കും. മറ്റുള്ളവരെ കുറിച്ചുള്ള പരാതികളോ കുറ്റങ്ങളോ ഒന്നും പറയാറില്ല. അദ്ദേഹം എപ്പോഴും പുസ്തകങ്ങളെ കുറിച്ചും മറ്റുമൊക്കെയാണ് ചിന്തിക്കുന്നത്. രാഷ്‌ട്രീയ കാര്യങ്ങൾ സംസാരിക്കുന്നതും അദ്ദേഹത്തിന് ഏറെ ഇഷ്ടമാണ്.

ഷോട്ട് തുടങ്ങുന്നതിന് മുമ്പ് കണ്ണാടിയിൽ കുറച്ചുനേരം നോക്കിയിരിക്കും. കണ്ണാടിയിൽ തന്നെ നോക്കി, മുഖത്ത് ഒരുപാട് എക്സ്പ്രഷനൊക്കെ കാണിക്കും. മേക്കപ്പ് ഇടുന്നതൊന്നുമല്ല വെറുതെ നോക്കുന്നതാണ്. ആ സിനിമ കഴിയുന്നത് വരെ അദ്ദേഹം അങ്ങനെയായിരുന്നു. എന്തിനാണ് ഇങ്ങനെ നോക്കിയിരിക്കുന്നതെന്ന് ഒരു ദിവസം ഞാൻ ചോദിച്ചു. ആ സീനിൽ ഇങ്ങനെ ഇരിക്കുകയാണെങ്കിൽ നല്ലതായിരിക്കും. അങ്ങനെ ഇരിക്കുകയാണെങ്കിൽ നല്ലതായിരിക്കും. എന്നൊക്കെയാണ് അദ്ദേഹം ചിന്തിച്ചുകൊണ്ടിരിക്കുന്നത്. മുരളി സാർ ഇന്ന് ഇല്ലാത്തത് മലയാള സിനിമയ്‌ക്ക് വലിയ നഷ്ടമാണെന്നും സോന നായർ പറഞ്ഞു.

Tags: Muralisona nairneythukaran
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies