വ്യോമസേനയിൽ കമ്മിഷൻഡ് ഓഫീസറാകാൻ സുവർണാവസരം. എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിലേക്ക് (AFCAT) ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. പുരുഷന്മാർക്ക് 263 ഉം വനിതകൾക്ക് 73 ഒഴിവുകളും ഉൾപ്പടെ ആകെ 336 ഒഴിവുകളാണുള്ളത്. താത്പര്യമുള്ളവർക്ക് ഈ മാസം 31 വരെ അപേക്ഷിക്കാവുന്നതാണ്.
ഫെബ്രുവരി 22, 23 തീയതികളിലാകും ഓ ൺലൈനായി എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് നടത്തുക. ടെസ്റ്റിന് രണ്ട് ദിവസം മുൻപ് രണ്ട് മണിക്കൂർ വീതമുള്ള രണ്ട് ഷിഫ്റ്റുകളിൽ ഏതെങ്കിലുമൊന്നിലേക്ക് ക്ഷണിക്കും. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.
ബിടെക്കുകാർക്കൊപ്പം മറ്റ് ചില ബിരുദധാരികൾക്കും അവസരമുണ്ട്. അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്സ്, അക്കൗണ്ട്സ്, എജ്യുക്കേഷൻ, എന്നിവയൊഴികെ എല്ലാത്തിനും പ്ലസ്ടുവിൽ കണക്കും ഊർജതന്ത്രവും പഠിച്ചവരായിരിക്കണം. ബ്രാഞ്ചുകളും അവയ്‌ക്ക് വേണ്ട യോഗ്യതകളും മിനിമം മാർക്കും മെഡിക്കൽ മാനദണ്ഡവും വിജ്ഞാപനത്തിലുണ്ട്.
550 രൂപയും ജിഎസ്ടിയുമാണ് അപേക്ഷാ ഫീസ്. എൻസിസി സ്പെഷ്യൽ എൻട്രിക്ക് അപേക്ഷാ ഫീസില്ല. വിവരങ്ങൾക്കും വിജ്ഞാപനത്തിനുമായി careerindianairforce.cdac.in, afcat.cdac.in എന്നീ വെബ്സൈറഅറുകൾ സന്ദർശിക്കുക. സംശയങ്ങൾക്ക് 020- 25503105, [email protected]