സിപിഎം മുൻ ഏരിയ സെക്രട്ടറി ബിജെപിയിൽ; എന്തുകൊണ്ട് പാർട്ടി വിട്ടു? വ്യക്തമാക്കി മധു മുല്ലശ്ശേരി
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎം മുൻ ഏരിയ സെക്രട്ടറി ബിജെപിയിൽ; എന്തുകൊണ്ട് പാർട്ടി വിട്ടു? വ്യക്തമാക്കി മധു മുല്ലശ്ശേരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 12:45 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മം​ഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിൽ. കേന്ദ്രമന്ത്രി സുരേഷ് ​ഗോപി, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ എന്നിവർ ചേർന്ന് ഷാളണിയിച്ച് സ്വീകരിച്ചു. സിപിഎമ്മിൽ നിൽക്കാൻ കഴിയാത്ത അത്ര പ്രതിസന്ധിയായിരുന്നു മധു പ്രതികരിച്ചു. സിപിഎമ്മിൽ പ്രവർത്തിക്കുമ്പോൾ തന്നെ പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിരുന്നു. ഇനിയും നിരവധി പേർ ബിജെപിയിലേക്ക് എത്തുമെന്നും മധു മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

ഏരിയ സെക്രട്ടറി സ്ഥാനം നൽകിയില്ല എന്നതുകൊണ്ടല്ല സിപിഎമ്മിൽ നിന്ന് പോകുന്നതെന്നും സ്ഥാനം ലഭിച്ചിരുന്നെങ്കിലും പോകുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സുഹൃത്തുക്കളോട് നേരത്തെ വ്യക്തമാക്കിയതാണ്. ഏരിയാ സെക്രട്ടറി ആകണമെന്ന് പോലും തനിക്ക് താത്പര്യമില്ലായിരുന്നു. എന്നാൽ സമ്മേളനം കഴിയുന്നതുവരെ നിൽക്കാൻ സുഹൃത്തുക്കൾ ആവശ്യപ്പെട്ടു. ഈ രീതിയിൽ സിപിഎമ്മിൽ നിന്നുപോകാൻ തനിക്ക് സാധ്യമല്ലെന്ന് ഏറെ നാളുകൾക്ക് മുൻപ് തന്നെ വ്യക്തമാക്കിയതാണ്. നിരവധി പാർട്ടി മെമ്പർമാർ തനിക്കൊപ്പമുണ്ടെന്നും മധു മുല്ലശ്ശേരി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പ്രവർത്തനങ്ങളെ എത്ര കുറ്റപ്പെടുത്തിയാലും ചെറുതാക്കി കാണാൻ സാധ്യമല്ല. വ്യക്തമായ ആലോചനയ്‌ക്ക് ശേഷമാണ് ബിജെപിയിലേക്ക് പോകുന്നത്. പാർട്ടിയിൽ മെമ്പർഷിപ്പ് നാളെ സ്വീകരിക്കും. സംസ്ഥാന കാര്യാലയത്തിൽ എത്തി അദ്ധ്യക്ഷൻ കെ. സുരേന്ദ്രനിൽ നിന്ന് പ്രാഥമിക അം​ഗത്വം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്കെതിരെ ഉയരുന്ന സാമ്പത്തിക ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ഇന്നലെവരെ ആരും ആരോപണങ്ങൾ ഉന്നയിച്ചിരുന്നില്ല. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായപ്പോഴാണ് സാമ്പത്തിക ആരോപണം ഉടലെടുത്തതെന്നും മധു മുല്ലശ്ശേരി പറഞ്ഞു. മണ്ഡലത്തിൽ സിപിഎമ്മിനും ബിജെപിക്കും 2,000 വോട്ടിന്റെ വ്യത്യാസം മാത്രമാണുള്ളതെന്നും ചിറയിൻകീഴ് മണ്ഡലത്തിൽ ബിജെപിയുടെ വിജയത്തിനായി പ്രയത്നിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയുടെ ആദർശത്തോടും പ്രത്യയശാസ്ത്രത്തോടും യോജിച്ചുവരുന്ന ആരെയും ഒപ്പം കൂട്ടുമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ പ്രതികരിച്ചു. മധു മുല്ലശ്ശേരിയുടെ അനുഭവജ്ഞാനം ഈ പ്രദേശത്തെ പ്രവർത്തകർക്ക് ഗുണകരമാകാൻ ഉതകുന്ന തരത്തിൽ പ്രയോജനപ്പെടുത്തും. മധുവിനോട് ആശയപരമായ വിയോജിപ്പ് ഉണ്ടായിരുന്നപ്പോഴും അദ്ദേഹം നടത്തിയ പൊതുപ്രവർത്തനം കാണാതിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: BJPCPMMadhu Mullassery
ShareTweetSendShare

More News from this section

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

പിന്തുടർന്ന പോലീസുകാരെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; സ്വർണ പണയ തട്ടിപ്പ് കേസിൽ പ്രതികളുടെ അതിക്രമത്തിൽ രണ്ട് സിപിഒമാർക്ക് പരിക്ക്, ഒരാൾ കസ്റ്റഡിയിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

പ്ലീഡർ നിയമന വിവാദം കടുക്കുന്നു; പരാതി അറിയിക്കാൻ സമയം തേടിയ KSU സംസ്ഥാന പ്രസിഡന്റിന് കൂടിക്കാഴ്ച നിഷേധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ, കോൺഗ്രസിൽ ഭിന്നത രൂക്ഷം

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies