കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്! കുപ്പിവെള്ളം ഹൈ റിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്! കുപ്പിവെള്ളം ഹൈ റിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 03:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കുപ്പിവെള്ളത്തെ ഉയർന്ന അപകടസാധ്യതയുള്ള ഭക്ഷ്യ ഉത്പന്ന വിഭാഗമായി പ്രഖ്യാപിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). ഇനിമുതൽ പാക്ക് ചെയ്ത മിനറൽ വാട്ടർ നിർബന്ധിത പരിശോധനകൾക്കും മൂന്നാം കക്ഷി ഓഡിറ്റിനും വിധേയമായിരിക്കും.ഈ ഉൽപന്നങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിൽ (ബിഐഎസ്) നിന്ന് സർട്ടിഫിക്കേഷൻ വേണമെന്ന വ്യവസ്ഥ നീക്കം ചെയ്യാനുള്ള തീരുമാനത്തെ തുടർന്നാണ് പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.

ഉയർന്ന അപകടസാധ്യതയുള്ള വിഭാഗത്തിൽപ്പെടുന്ന ഉൽപ്പന്നങ്ങൾക്ക് കർശനമായ സുരക്ഷാ നടപടികൾ ഉറപ്പാക്കാനാണ് തീരുമാനം. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള ഭക്ഷ്യസുരക്ഷാ കമ്മീഷണർമാർ, റീജിയണൽ ഡയറക്ടർമാർ, എഫ്എസ്എസ്എഐയുടെ സെൻട്രൽ ലൈസൻസിംഗ് അതോറിറ്റികൾ തുടങ്ങിയവർക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്.

ഭക്ഷ്യ സുരക്ഷയെയും ശുചിത്വത്തെയും കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് അതോറിറ്റിയുടെ നടപടി. ഉപഭോക്താക്കളുടെ സുരക്ഷാ ഉഉറപ്പുവരുത്തുന്നതിനാണ് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കുന്നു. മോശം പാക്കേജിങ്, മോശം സ്റ്റോറേജിങ് എന്നീ വിഭാഗങ്ങളിൽ പെടുന്ന ഭക്ഷ്യ ഉത്പന്നങ്ങളാണ് ഹൈ റിസ്ക് കാറ്റഗറിയിൽ പെടുത്തുന്നത്. മിനറൽ വാട്ടർ കൂടാതെ പാൽ ഉത്പന്നങ്ങൾ, മത്സ്യം, മുറിച്ചുവച്ച പച്ചക്കറികൾ എന്നിവയെയും ഹൈ റിസ്‌ക് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags: Packaged mineral waterHigh risk Category
ShareTweetSendShare

More News from this section

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

ബഹിരാകാശത്തേക്ക് പാതി മലയാളിയുടെ പറക്കല്‍; അനില്‍ മേനോനുമായി സൊയൂസ് എംഎസ്-29 വിജയകരമായി വിക്ഷേപിച്ചു

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies