ശങ്കരാചാര്യരോടുള്ള അവഗണനയും അവഹേളനവും മലയാളികൾ ഇന്നും തുടരുന്നു: കാറൽമാക്‌സിന്റേത് അവസാനത്തെ വാക്കെന്നാണ് ധാരണ: ഡോ.കെ.എസ്.രാധാകൃഷ്ണൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശങ്കരാചാര്യരോടുള്ള അവഗണനയും അവഹേളനവും മലയാളികൾ ഇന്നും തുടരുന്നു: കാറൽമാക്‌സിന്റേത് അവസാനത്തെ വാക്കെന്നാണ് ധാരണ: ഡോ.കെ.എസ്.രാധാകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 04:16 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: കാലടിയിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് ശങ്കരാചാര്യരുടെ പേര് നൽകാൻ കെ. കരുണാകരൻ വിചാരിച്ചിട്ട് പോലും നടന്നില്ലെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ. കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവ വേദിയിൽ നടന്ന അദ്വൈതത്തിന്റെ ജന്മഭൂവിൽ എന്ന സെമിനാറിൽ മുഖ്യപ്രഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

ശങ്കരാചാര്യരുടെ പേര് നൽകിയാൽ അത് സമൂഹത്തിൽ അസ്ഥിരത ഉണ്ടാക്കുമെന്നും, മതസൗഹാർദ്ദം തകരുമെന്നുമാണ് മാർക്‌സിസ്റ്റുകാരും കോൺഗ്രസുകാരും കരുതുന്നത്. അദ്ദേഹത്തിന്റെ നാമധേയത്തിൽ സ്ഥാപിച്ച സർവ്വകലാശാല പോലും അദ്ദേഹത്തോട് നീതി പുലർത്തുന്നില്ല. സർവ്വകലാശാലയിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും കരുതുന്നത് ലോകത്തിലെ അവസാനവാക്ക് കാറൽമാർക്ക്സ് പറഞ്ഞുകഴിഞ്ഞു എന്നും ഇതിനപ്പുറം ആരും പോകേണ്ട എന്നുമാണ്.

ശങ്കരദർശനങ്ങൾ ലോകത്തിന്റെ സാംസ്‌കാരികതയ്‌ക്ക് അമൂല്യമായ ഘടകമാണെന്നും, അദ്ദേഹം സ്ഥാപിച്ച നാല് കേന്ദ്രങ്ങളാണ് ഇന്ത്യയുടെ സാംസ്‌കാരിക ഐക്യം നിലനിർത്തുന്നതെന്നും കെ എസ് രാധാകൃഷ്ണൻ പറഞ്ഞു. ലോകത്തിന് ആദ്ധ്യാത്മിക ബൗദ്ധിക ജ്ഞാനത്തിന്റെ പ്രകാശം പകർന്നു നൽകിയ ഈ മലയാളി പുത്രനെ അറിയാൻ വിമുഖത കാണിക്കുന്ന മലയാളി സ്വന്തം മനസ്സാക്ഷിയോട് വഞ്ചന കാണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

27-ാമത് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ നാലാം ദിനത്തിൽ രാവിലെ നടന്ന ചടങ്ങിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവ്വഹിച്ചു. സനാതന ധർമ്മത്തിന്റെ മഹനീയതയെ ലോകത്തിന് പകർന്ന് നൽകുവാൻ ശ്രീശങ്കരനെന്ന പ്രഭാവമുള്ള വ്യക്തിത്വം മലയാളനാട്ടിൽ ജനിച്ചത് നമുക്ക് അഭിമാനകരമാണെന്ന് അവർ പറഞ്ഞു. പുതിയ തലമുറയെ ശങ്കരദർശനങ്ങളുടെ മൂല്യങ്ങളിലേക്ക് കൈ പിടിച്ചു നടത്തുവാൻ സാമൂഹിക സാംസ്‌കാരിക നായകർ തയ്യാറാകണമെന്നും അവർ കൂട്ടിച്ചേർത്തു.

ശ്രീവിഷ്ണുമോഹൻ ഫൗണ്ടേഷൻ ചെന്നൈ, ശ്രീ ശങ്കരാചാര്യ അന്താരാഷ്‌ട്ര പഠന കേന്ദ്രം, ശ്രീ ശങ്കരാചാര്യ സംസ്‌കൃതസർവ്വകലാശാല കാലടി എന്നിവരുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പ്രൊഫ. ശ്രീകല എം നായർ, സ്വാമി ശ്രീഹരി പ്രസാദ്, പ്രൊഫ വി രാമകൃഷ്ണഭട്ട് എന്നിവർ പങ്കെടുത്തു. വിവിധ പ്രബന്ധ വിഷയങ്ങളിലായി പ്രൊഫ പി.സി.മുരളീധരൻ, പ്രൊഫ.സി.നീലകണ്ഠൻ, പ്രൊഫ.നാരായണൻ നമ്പൂതിരി, പ്രൊഫ.കെ.പി ശ്രീദേവി, പ്രൊഫ എൻ.കെ.സുന്ദരേശൻ, പ്രൊഫ.കെ.എം.സംഗമേശൻ, പ്രൊഫ എസ്.ഷീബ, വിദ്യാർത്ഥികൾ എന്നിവർ സംസാരിച്ചു.

Tags: Dr. KS radhakrishnanAdi Shankaracharya
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies