ചണ്ഡിഗഢ്; പുതിയ ക്രിമിനൽ നിയമങ്ങൾ പൂർണമായി നടപ്പിലാക്കിയ ആദ്യ നഗരം; അഭിനന്ദിച്ച് അമിത് ഷാ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചണ്ഡിഗഢ്; പുതിയ ക്രിമിനൽ നിയമങ്ങൾ പൂർണമായി നടപ്പിലാക്കിയ ആദ്യ നഗരം; അഭിനന്ദിച്ച് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 06:14 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഡ്: പുതിയ ക്രിമിനൽ നിയമങ്ങൾ പൂർണമായി നടപ്പിലാക്കിയ രാജ്യത്തെ ആദ്യ നഗരമായ ചണ്ഡിഗഢിനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭാരതീയ ന്യായ സംഹിത (BNS), ഭാരതീയ നാഗരിക സുരക്ഷാ സംഹിത (BNSS), ഭാരതീയ സാക്ഷ്യ അധിനിയം (BSA) തുടങ്ങി രാജ്യത്ത് നിലവിൽ വന്ന പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളും നടപ്പിലാക്കിയ നഗരമെന്ന രീതിയിലാണ് അഭിനന്ദനം. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെല്ലായിടത്തും നിയമം പൂർണമായി നടപ്പിലാക്കുമെന്നും അമിത്ഷാ പറഞ്ഞു.

പുതിയ ക്രിമിനൽ നിയമങ്ങൾ രാജ്യത്ത് വിജയകരമായി നടപ്പാക്കിയതുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇന്ത്യൻ ക്രിമിനൽ നിയമവ്യവസ്ഥയുടെ സുവർണ ദിനമാണിത്. മുൻ ക്രിമിനൽ നിയമങ്ങളായ ഇന്ത്യൻ പീനൽ കോഡ് (IPC), ക്രിമിനൽ നടപടിച്ചട്ടം (CrPC), എവിഡൻസ് ആക്ട് എന്നിവ ബ്രിട്ടീഷുകാരുടെ സംരക്ഷണത്തിനുവേണ്ടി മാത്രമുള്ള നിയമങ്ങളായിരുന്നു. അവയ്‌ക്ക് 160 വർഷത്തെ പഴക്കമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊണ്ടുവന്ന നിയമങ്ങൾ ഇന്ത്യയിലെ ജനങ്ങൾക്കുവേണ്ടിയുള്ളതാണ്,” അമിത് ഷാ പറഞ്ഞു.

അഴിമതി കുറയ്‌ക്കുന്നതിനും കേസുകൾ കൈകാര്യം ചെയ്യുന്നതിനുമായി സർക്കാർ ‘ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ’ എന്ന പുതിയ തസ്തിക സൃഷ്ടിച്ചതായി അദ്ദേഹം അറിയിച്ചു. മാത്രമല്ല ‘രാജ്യ ദ്രോഹം’ എന്ന വാക്ക് മാറ്റി ‘ദേശദ്രോഹം’ എന്നാക്കി നിയമത്തിൽ ഉൾപ്പെടുത്തി. പുതിയ ക്രിമിനൽ നിയമ വ്യവസ്ഥയ്‌ക്ക് കീഴിൽ രാജ്യത്ത് 11 ലക്ഷം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതായും നാല് മാസം കൊണ്ട് ഇതിൽ 9,500 കേസുകളിലും വിധിന്യായം പുറപ്പെടുവിച്ചതായും അമിത്ഷാ പറഞ്ഞു.

2024 ജൂലൈ ഒന്നുമുതലാണ് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നത്. ഇന്ത്യയുടെ നിയമവ്യവസ്ഥയെ കൂടുതൽ സുതാര്യവും കാര്യക്ഷമവും ഇന്നത്തെ സമൂഹത്തിന്റെ ആവശ്യങ്ങൾക്ക് അനുയോജ്യവുമാക്കുകയാണ് പുതിയ നിയമങ്ങൾ ലക്ഷ്യം വെയ്‌ക്കുന്നത്.

Tags: Amit Shahchandigarhpm modiBharatiya Nyaya SanhitaCriminal LawsBharatiya Nagarik Suraksha SanhitaBharatiya Sakshya Adhiniyam
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies