അഗർത്തല അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ഓഫീസിലേക്ക് പ്രതിഷേധം; ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി വിവരങ്ങൾ തേടി ബംഗ്ലാദേശ് സർക്കാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഗർത്തല അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ഓഫീസിലേക്ക് പ്രതിഷേധം; ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി വിവരങ്ങൾ തേടി ബംഗ്ലാദേശ് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 07:05 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക: ത്രിപുരയിലെ അഗർത്തലയിൽ ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ഓഫീസിലേക്ക് പ്രതിഷേധക്കാർ തളളിക്കയറിയ സംഭവത്തിൽ ഇന്ത്യൻ ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി വിവരങ്ങൾ തേടി ബംഗ്ലാദേശ് അധികൃതർ. ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണോയ് വർമ്മയെയാണ് ധാക്കയിലെ വിദേശകാര്യമന്ത്രാലയം ഓഫീസിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടിയത്.

ഇസ്‌കോൺ സന്യാസി ചിൻമയ് കൃഷ്ണദാസിന്റെ അറസ്റ്റും ബംഗ്ലാദേശിൽ മതന്യൂനപക്ഷമായ ഹിന്ദുക്കൾ നേരിടുന്ന പീഡനവും ഉയർത്തി പ്രതിഷേധിച്ചവരാണ് കഴിഞ്ഞ ദിവസം അഗർത്തലയിലെ ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ഓഫീസിലേക്ക് തളളിക്കയറിയത്. ബംഗ്ലാദേശിലെ ആക്ടിങ് വിദേശകാര്യ സെക്രട്ടറി എം റിയാസ് ഹമീദുളളയാണ് ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയത്.

ഇതിന് പിന്നാലെ അഗർത്തല അസിസ്റ്റന്റ് ഹൈക്കമ്മീഷനിലെ എല്ലാ കോൺസുലർ ജോലികളും നിർത്തിവെച്ചതായും ബംഗ്ലാദേശ് അധികൃതർ വ്യക്തമാക്കി. സുരക്ഷാകാരണങ്ങളാൽ പ്രവർത്തനം സസ്‌പെൻഡ് ചെയ്യുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം. ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ പ്രവർത്തനം ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു.

അഗർത്തലയിൽ അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ഓഫീസ് പരിസരത്തേക്ക് പ്രതിഷേധക്കാർ കടന്നുകയറാൻ ശ്രമിച്ചതിനെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അപലപിച്ചിരുന്നു. ഏത് സാഹചര്യത്തിലായാലും വിദേശ രാജ്യങ്ങളുടെ കോൺസുലർ ഓഫീസുകളോ നയതന്ത്ര വിദഗ്ധരെയോ ലക്ഷ്യം വെയ്്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ അഗർത്തലയിലെ ഹൈക്കമ്മീഷൻ ഓഫീസിന് സുരക്ഷയും വർദ്ധിപ്പിച്ചിരുന്നു. പൊലീസ് സ്വമേധയാ കേസെടുക്കുകയും ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുമുണ്ട്.

Tags: കോൺസുലർപ്രതിഷേധംത്രിപുരഅഗർത്തലബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷൻവിദേശകാര്യമന്ത്രാലയം
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies