തിരുവനന്തപുരം: രാഷ്‌ട്രീയ സ്വയംസേവക സംഘം അഖിലഭാരതീയ സഹ സമ്പർക്ക പ്രമുഖ് ഭരത് ഭൂഷൺ അറോറ ജനം ടിവി കോർപ്പറേറ്റ് ഓഫീസിൽ സന്ദർശനം നടത്തി.
ജനം ടിവി എക്‌സിക്യൂട്ടീവ് ചെയർമാൻ എ. സുരേഷ് കുമാർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ സജീവൻ പറപറമ്പിൽ, ജനം ടിവി പ്രഭാരി എ. ജയകുമാർ, ജനറൽ മാനേജർ സുരജ് നായർ, ചീഫ് എഡിറ്റർ പ്രദീപ് പിള്ള, ജനം ടിവി ഡിജിറ്റൽ വിഭാഗം മേധാവി ജി.കെ സുരേഷ് ബാബു എന്നിവർ ചേർന്ന് സ്വീകരിച്ചു.

ജനം ടിവി എഡിറ്റോറിയൽ ടീമുമായി ആശയവിനിയമം നടത്തിയ അദ്ദേഹം നിർമ്മാണം നടക്കുന്ന പുതിയ സ്റ്റുഡിയോ കോംപ്ലക്‌സും സന്ദർശിച്ചു.

ദക്ഷിണകേരള പ്രാന്ത സമ്പർക്ക പ്രമുഖ് സി.സി. സെൽവനും സന്നിഹിതനായിരുന്നു.















