ഭഗവൻ സുബ്രഹ്മണ്യന്റെ പ്രീതിക്കായുള്ള വ്രതാനുഷ്ഠാനങ്ങളിൽ ഏറെ പ്രാധാന്യമുള്ളതാണ് ഷഷ്ഠി വ്രതം. അതിൽ തന്നെ ചമ്പാ ഷഷ്ഠി അതീവ ഫലപ്രദമാണ്. മാർഗശീർഷ മാസത്തിലെ ശുക്ലപക്ഷത്തിലെ ആറാം ദിവസമാണ് ചമ്പാ ഷഷ്ഠി ആചരിക്കുന്നത്. കേരളത്തിൽ ചമ്പാ ഷഷ്ഠി ഇത് വൃശ്ചിക മാസത്തിലെ വെളുത്തപക്ഷ ഷഷ്ഠിയാണ്.
ഭഗവാന്‍ സുബ്രഹ്‌മണ്യൻ താരകാസുരനെ നിഗ്രഹിച്ചത് കണ്ട് ആനന്ദ പുളകിതനായ സൃഷ്ടികർത്താവ് ബ്രഹ്‌മാവ് വേലായുധസ്വാമിയെ സ്തുതിച്ച ദിനമാണിത് എന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ ഈ ദിനം കാർത്തികേയനെ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഭാഗ്യം, ദാമ്പത്യസുഖം, ശത്രുനാശം, ഐശ്വര്യം, കീര്‍ത്തി എന്നിവ ലഭിക്കും എന്ന് കരുതപ്പെടുന്നു.
എല്ലാ ഷഷ്ഠി വ്രതങ്ങളും സന്താനഭാഗ്യത്തിന് ഏറ്റവും നല്ലതാണ് . മഹാരോഗങ്ങള്‍ കൊണ്ട് ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഈ വ്രതത്തിലൂടെ രോഗശാന്തിയുണ്ടാകും. എന്നാൽ ചമ്പാ ഷഷ്ഠി ഗൃഹദോഷങ്ങള്‍ക്കും സര്‍പ്പ ദോഷങ്ങള്‍ക്കും ഉത്തമ പരിഹാരമായി വിശ്വസിക്കപ്പെടുന്നു.
ഷഷ്ഠി ദിനത്തില്‍ ഭക്തര്‍ സ്‌കന്ദ ഷഷ്ഠി കവചം , സുബ്രഹ്മണ്യ അഷ്ടോത്തരം, എന്നിവ പാരായണം ചെയ്യുന്നത് ഉത്തമമാണ് . ഈ ദിവസം രാവിലെയോ വൈകുന്നേരമോ സുബ്രഹ്‌മണ്യ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതും വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.
മഹാരാഷ്‌ട്രയിലെ വിശ്വാസമനുസരിച്ച്, ഭഗവാൻ ശിവന്റെ അവതാരമായ ഖണ്ഡോബയെ ആരാധിക്കുന്ന ദിവസമാണ് ചമ്പാ ഷഷ്ഠി. ഭഗവാൻ ശിവന്റെ ഖണ്ഡോബ അവതാരം കർഷകരുടെയും ഇടയന്മാരുടെയും വേട്ടക്കാരുടെയും നാഥനാണെന്ന് വിശ്വസിക്കപ്പെടുന്നു.
മഹാരാഷ്‌ട്രയിലെയും കർണാടകത്തിലെയും ജനങ്ങൾ ചമ്പാ ഷഷ്ഠി വളരെ ഭക്തിയോടു കൂടി ആഘോഷിക്കുന്നു. കർണാടകയിലെ വിശ്വ പ്രസിദ്ധമായ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ചമ്പാ ഷഷ്ഠി ആണ് പ്രദമായി ആചരിക്കുന്നത്.
ഇക്കൊല്ലത്തെ ചമ്പാ ഷഷ്ഠി ആഘോഷം ഡിസംബർ ഏഴിനാണ്. ഷഷ്ഠി തിഥി ഡിസംബർ ആറ് 12:08 PM നു ആരംഭിച്ച് ഡിസംബർ ഏഴ് 11:06 AM നു അവസാനിക്കും.















