ബോർഡർ-ഗവാസ്‌കർ പരമ്പര; രണ്ടാം ടെസ്റ്റിൽ മുൻനിര വിക്കറ്റുകൾ തുടക്കത്തിലേ നഷ്ടമാക്കി ഇന്ത്യ; യശസ്വി ജയ്‌സ്വാൾ ഗോൾഡൻ ഡക്ക്; പകരം വീട്ടി സ്റ്റാർക്ക്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബോർഡർ-ഗവാസ്‌കർ പരമ്പര; രണ്ടാം ടെസ്റ്റിൽ മുൻനിര വിക്കറ്റുകൾ തുടക്കത്തിലേ നഷ്ടമാക്കി ഇന്ത്യ; യശസ്വി ജയ്‌സ്വാൾ ഗോൾഡൻ ഡക്ക്; പകരം വീട്ടി സ്റ്റാർക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 12:28 pm IST
Facebook
Twitter
WhatsAppTelegram

അഡ്‌ലെയ്ഡ്: ബോർഡർ – ഗവാസ്‌കർ പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്ക് മുൻനിര വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർ യശസ്വി ജയ്‌സ്വാൾ ആദ്യ പന്തിൽ തന്നെ പുറത്തായി. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ താരം വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു. ജയ്‌സ്വാളിനൊപ്പം കെ.എൽ. രാഹുലാണ് ഓപ്പണിംഗ് കൂട്ടുകെട്ടിൽ ഇറങ്ങിയത്.

പിന്നീട് ക്രീസിൽ ഒന്നിച്ച ശുഭ്മാൻ ഗില്ലും രാഹുലും സ്‌കോർ ചലിപ്പിച്ചു. തിരിച്ചുവരവിന്റെ സൂചന നൽകിയെങ്കിലും 18ാം ഓവറിൽ സ്റ്റാർക്കിന്റെ അപകടകരമായ ഒരു പന്തിൽ ബാറ്റ് വെച്ച രാഹുലിനെ നഥാൻ മക്‌സ്വീനി കൈപ്പിടിയിൽ ഒതുക്കി പവലിയനിലേക്ക് അയച്ചു. പിന്നാലെ 20 ആം ഓവറിൽ കോലിയെയും സ്റ്റാർക്ക് മടക്കി. 8 പന്തിൽ 7 റൺസായിരുന്നു കോലിയുടെ സംഭാവന. 21 ാം ഓവറിൽ സ്‌കോട്ട് ബോളണ്ട് ഗില്ലിനെയും വിക്കറ്റിന് മുന്നിൽ കുരുക്കി.

ഒന്നാമിന്നിംഗ്‌സിൽ ലഞ്ചിന് പിരിയുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 82 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഋഷഭ് പന്തും രോഹിത് ശർമ്മയുമാണ് ക്രീസിൽ. രാഹുൽ 64 പന്തിൽ നിന്ന് 37 റൺസെടുത്തിരുന്നു. ശുഭ്മാൻ ഗില്ല് 51 പന്തിൽ 31 റൺസുമെടുത്തു.

2019 മുതൽ ടെസ്റ്റിൽ ഇന്ത്യയുടെ ഓപ്പണറായിരുന്ന രോഹിത് ശർമ്മ ബാറ്റിംഗ് ഓർഡറിൽ മധ്യനിരയിലാണ് ഇത്തവണ ഇറങ്ങിയത്. രാഹുലിന് ഓപ്പണിംഗിലേക്ക് സ്ഥാനക്കയറ്റം നൽകിയായിരുന്നു ഈ മാറ്റം.

യശസ്വിയുടെ വിക്കറ്റ് സ്റ്റാർക്കിന് ഒന്നാം ടെസ്റ്റിലെ തിരിച്ചടിക്കുളള മധുരപ്രതികാരം കൂടിയായി. പെർത്തിലെ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സിലും യശസ്വി റൺസൊന്നും എടുക്കാതെ പുറത്തായിരുന്നു. എന്നാൽ രണ്ടാം ഇന്നിംഗ്‌സിൽ 161 നേടി ഇന്ത്യയുടെ വിജയത്തിൽ താരം നെടുംതൂണായിരുന്നു. സ്റ്റാർക്ക് ആയിരുന്നു യശസ്വിയുടെ ബാറ്റിന് അന്ന് കൂടുതൽ ഇരയായത്. യശസ്വിയും വിരാട് കോലിയും (143 പന്തിൽ 100) നേടിയ സെഞ്ചുറികളും കെഎൽ രാഹുൽ നേടിയ അർദ്ധസെഞ്ചുറിയും (176 പന്തിൽ 77) ആണ് അന്ന് ഇന്ത്യയ്‌ക്ക് 295 റൺസിന്റെ കൂറ്റൻ ജയം സമ്മാനിച്ചത്.

5 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ നിലവിൽ ഇന്ത്യ 1-0 ന് മുന്നിലാണ്. അഡ്‌ലെയ്ഡിൽ വിജയിച്ച് ഇന്ത്യയുടെ മുൻതൂക്കം അവസാനിപ്പിക്കാനാണ് ഓസീസിന്റെ ശ്രമം.

Tags: അഡ്‌ലെയ്ഡ്നഥാൻ മക്‌സ്വീനിAUSTRALIA CRICKETVIRAT KOHLIkl rahulCricket Newsകെഎൽ രാഹുൽബോർഡർ-ഗാവസ്‌കർ പരമ്പരമിച്ചൽ സ്റ്റാർക്
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

Latest News

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies