അഡ്‌ലെയ്ഡ് ടെസ്റ്റ്; ഒന്നാമിന്നിംഗ്‌സിൽ 180 റൺസിലൊതുങ്ങി ഇന്ത്യ; ആറ് വിക്കറ്റ് നേട്ടവുമായി സ്റ്റാർക്ക്
Monday, June 22 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അഡ്‌ലെയ്ഡ് ടെസ്റ്റ്; ഒന്നാമിന്നിംഗ്‌സിൽ 180 റൺസിലൊതുങ്ങി ഇന്ത്യ; ആറ് വിക്കറ്റ് നേട്ടവുമായി സ്റ്റാർക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 03:43 pm IST
FacebookTwitterWhatsAppTelegram

അഡ്‌ലെയ്ഡ്: ബോർഡർ-ഗവാസ്‌കർ പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോർ 180 റൺസിലൊതുങ്ങി. ആറ് വിക്കറ്റുകൾ വീഴ്‌ത്തിയ മിച്ചൽ സ്റ്റാർക്കാണ് വിക്കറ്റ് വേട്ടയിൽ മുന്നിൽ നിന്നത്.

പാറ്റ് കമിൻസും സ്‌കോട്ട് ബോളണ്ടും രണ്ട് വിക്കറ്റുകൾ വീതവും വീഴ്‌ത്തി. മധ്യനിരയിൽ 42 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറർ. പെർത്തിൽ നടന്ന ഒന്നാം ടെസ്റ്റിലും ആദ്യ ഇന്നിംഗ്‌സിലെ ബാറ്റിംഗ് തകർച്ചയ്‌ക്ക് ശേഷം രണ്ടാമിന്നിംഗ്‌സിലെ മികച്ച പ്രകടനത്തിൽ ഇന്ത്യ വിജയം നേടുകയായിരുന്നു.

പതിവിന് വിപരീതമായി ഓപ്പണിംഗിന് പകരം രോഹിത് ശർമ്മ മധ്യനിരയിലാണ് ഇത്തവണ ഇറങ്ങിയത്. രാഹുലിന് ഓപ്പണിംഗിലേക്ക് സ്ഥാനക്കയറ്റം നൽകിയായിരുന്നു ഈ മാറ്റം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്ക് ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ ആദ്യ പന്തിൽ തന്നെ നഷ്ടമായി. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ താരം ഗോൾഡൻ ഡെക്കായി മടങ്ങുകയായിരുന്നു. പിന്നീട് ശുഭ്മാൻ ഗില്ലും കെഎൽ രാഹുലും സ്‌കോർ ബോർഡ് ചലിപ്പിച്ചെങ്കിലും 18ാം ഓവറിൽ സ്റ്റാർക്കിന്റെ അപകടകരമായ ഒരു പന്തിൽ ബാറ്റ് വെച്ച രാഹുലിനെ നഥാൻ മക്‌സ്വീനി കൈപ്പിടിയിൽ ഒതുക്കി.

പിന്നാലെ 20 ാം ഓവറിൽ കോലിയെയും സ്റ്റാർക്ക് മടക്കി. 21 ാം ഓവറിൽ സ്‌കോട്ട് ബോളണ്ട് ഗില്ലിനെയും വിക്കറ്റിന് മുന്നിൽ കുരുക്കിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. 21 റൺസെടുത്ത് ഋഷഭ് പന്തും മൂന്ന് റൺസുമായി രോഹിത് ശർമ്മയും കൂടാരം കയറി. പിന്നീടാണ് നിതീഷ് കുമാർ റെഡ്ഡിയും രവിചന്ദ്രൻ അശ്വിനും ക്രീസിൽ ഒരുമിച്ച് വൻതകർച്ചയിൽ നിന്ന് ഇന്ത്യയെ കരകയറ്റിയത്. നിതീഷ് കുമാർ റെഡ്ഡി 54 പന്തിൽ 42 റൺസും അശ്വിൻ 22 പന്തിൽ 22 റൺസുമെടുത്തു.

ബുമ്രയ്‌ക്കും ഹർഷിത് റാണയ്‌ക്കും റൺസൊന്നുമെടുക്കാനായില്ല. മുഹമ്മദ് സിറാജ് നാല് റൺസെടുത്ത് പുറത്താകാതെ നിന്നു. 44.1 ഓവറിൽ ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോർ 180 റൺസിൽ അവസാനിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായിട്ടുണ്ട്. 13 റൺസെടുത്ത ഉസ്മാൻ ഖവാജയെയാണ് പത്താം ഓവറിൽ തിരച്ചയച്ചത്. ബുമ്രയുടെ പന്തിൽ രോഹിത് ശർമ്മ പിടികൂടുകയായിരുന്നു. 295 റൺസിന്റെ കൂറ്റൻ ജയമാണ് ഒന്നാം ടെസ്റ്റിൽ ഇന്ത്യ നേടിയത്.

Tags: മിച്ചൽ സ്റ്റാർക്ക്Mitchel starkAdelaide 2nd TestINDIA-AUSTRALIA CRICKETരവിചന്ദ്രൻ അശ്വിൻരോഹിത് ശർമ്മബുമ്രബോർഡർ-ഗവാസ്‌കർ പരമ്പരഹർഷിത് റാണ
ShareTweetSendShare

More News from this section

നീറ്റ് ദിനത്തിൽ കോൺഗ്രസ് റാലി; ‘മറ്റൊരു ദിവസം റാലി നടത്താമായിരുന്നു, രാഷ്‌ട്രീയ നാടകമല്ല, ഉത്തവാദിത്വം വേണം’ : കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി തേജസ്വി സൂര്യ

നീറ്റ് പരീക്ഷാദിനത്തിൽ വിദ്യാർത്ഥികളുടെ ഭാവി തുലച്ച് കോൺഗ്രസ് റാലി; ബെംഗളൂരുവിൽ വൈകിയെത്തി വിദ്യാർത്ഥികൾ, കണ്ണീരോടെ മടങ്ങുന്ന ഹൃദയഭേദക ദൃശ്യങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

റെയിൽവേയിൽ നിയമലംഘനങ്ങൾക്ക് പിഴ വർധിപ്പിച്ചു; ടിക്കറ്റില്ലാ യാത്രയ്‌ക്ക് ഉയർന്ന ഫൈൻ

ജലത്തിനടിയിലും യോഗയുടെ അത്ഭുതം; ഐഎന്‍എസ് സത്വാഹനയില്‍ അണ്ടര്‍വാട്ടര്‍ യോഗാഭ്യാസവുമായി ഇന്ത്യന്‍ നാവികസേന

’50-ാം വയസ്സില്‍ 30-ാം വയസ്സിലേതിനേക്കാള്‍ ഊര്‍ജസ്വലരാകണം’; യോഗാദിനത്തില്‍ പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

Latest News

കണ്ണൂർ പൈതൽ മലയിൽ ട്രെക്കിങ്ങിനിടെ ഇടിമിന്നലേറ്റ് യുവതി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

ഐഎഫ്എഫ്‌കെ തിരുവനന്തപുരത്ത് തന്നെ; കൊച്ചിയിലേക്ക് മാറ്റുമെന്ന പ്രചാരണം തള്ളി മന്ത്രി

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

ചടയമംഗലത്ത് അന്താരാഷ്‌ട്ര യോഗ ദിനാചരണം: സേവാഭാരതി–ജഡായു പാറ ടൂറിസം സംയുക്ത പരിപാടി

പട്രോളിങ്ങിനിടെ അപകടം: കാലുകൾ മുറിച്ചുമാറ്റിയ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും

ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിൽ ലഹരി കടത്ത്: കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി

ജവാൻ മദ്യ ഉൽപ്പാദനം നിലച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്; ഉടൻ പുനരാരംഭിക്കും; പ്രതിസന്ധിക്ക് പിന്നിൽ LDF സർക്കാരിന്റെ വീഴ്ച: എം. ലിജു

‘അമ്മ’ ഭരണസമിതി മുഴുവൻ രാജിവെച്ചു: സംഘടനാ ചരിത്രത്തിൽ അപൂർവ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies