ഐഎഫ്എഫ്‌കെ; സമകാലിക സിനിമ വിഭാഗത്തിൽ 4 ദക്ഷിണ കൊറിയൻ സിനിമകൾ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഐഎഫ്എഫ്‌കെ; സമകാലിക സിനിമ വിഭാഗത്തിൽ 4 ദക്ഷിണ കൊറിയൻ സിനിമകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 04:20 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ സമകാലിക സിനിമ വിഭാഗത്തിൽ 4 ദക്ഷിണ കൊറിയൻ സിനിമകൾ പ്രദർശിപ്പിക്കും. വിഖ്യാത സംവിധായകനും നിർമാതാവുമായ ഹോംഗ് സാങ് സൂവിന്റെ എ ട്രാവലേഴ്സ് നീഡ്സ് , റ്റെയിൽ ഓഫ് സിനിമ, ബൈ ദി സ്ട്രീം, ഹഹഹ എന്നീ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. സ്വതസിദ്ധമായ ശൈലിയും കാല്പനികമായ ആവിഷ്‌ക്കാരങ്ങളും കൊണ്ട് സമകാലിക കൊറിയൻ സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയ ചലച്ചിത്രകാരനാണ് ഹോംഗ് സാങ് സൂ. ദക്ഷിണ കൊറിയയിലെ വ്യക്തിജീവിതങ്ങളും പ്രണയബന്ധങ്ങളും ദൈനംദിന പ്രതിസന്ധികളുമാണ് സിനിമകളുടെ പ്രധാന പ്രമേയം.

ഈ വർഷം പുറത്തിറങ്ങിയ സൂവിന്റെ സിനിമയാണ് എ ട്രാവലേഴ്സ് നീഡ്സ് . കൊറിയയിൽ എത്തുന്ന ഐറിസ് എന്ന ഫ്രഞ്ച് യാത്രിക സാമ്പത്തികമായി ബുദ്ധിമുട്ടുന്നു. തുടർന്ന് വരുമാന മാർഗത്തിനായി രണ്ട് കൊറിയൻ സ്ത്രീകളെ ഫ്രഞ്ച് പഠിപ്പിക്കുന്നു. ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തിക്കൊണ്ട് മുന്നോട്ട് പോവുന്ന ഐറിസിന്റെ കൊറിയൻ ജീവിതമാണ് സിനിമയുടെ കഥാപശ്ചാത്തലം.

2005 ൽ പുറത്തിറങ്ങിയ റ്റെയിൽ ഓഫ് സിനിമയിൽ സിനിമയ്‌ക്കുള്ളിലെ സിനിമയെ ചിത്രീകരിക്കുകയാണ് സംവിധായകൻ. ആത്മഹത്യാ പ്രേരണയുള്ള യുവാവിനെ കണ്ടുമുട്ടുന്ന യുവതിയും, അവരെപറ്റിയുള്ള സിനിമ കണ്ടിറങ്ങുന്ന ഒരു ചലച്ചിത്രകാരനും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ ഇതിവൃത്തം. ഈ ചിത്രം 2005 ലെ കാൻ ചലച്ചിത്ര മേളയിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

2010 ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഹ ഹ ഹ’.ജോ മങ്ക്യുങ് എന്ന കൊറിയൻ ചലച്ചിത്ര നിർമാതാവ് തന്റെ സുഹൃത്തിനെ കണ്ടുമുട്ടുന്നതും അവരുടെ ഒത്തുചേരലിന്റെ പശ്ചാത്തലത്തിൽ ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന കഥയുമാണിത്. 2010 ലെ കാൻ ചലച്ചിത്ര മേളയിൽ അൺ സർറ്റൈൻ റിഗാർഡ് ലഭിച്ച ചിത്രം കൂടിയാണിത്. സർവകലാശാലാ അധ്യാപികയായ ജിയോണിമിന്റെ ജീവിതമാണ് 2024 ൽ പുറത്തിറങ്ങിയ ബൈ ദി സ്ട്രീം പറയുന്നത്.

1996-ൽ ദ ഡേ എ പിഗ് ഫെൽ ഇൻ ദ വെൽ ആണ് ഹോങിന്റെ ആദ്യ ചിത്രം. 29 വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ, മുപ്പതോളം ചിത്രങ്ങളാണ് സൂ സംവിധാനം ചെയ്തത്

ബെർലിൻ, കാൻ, വെനീസ്, ലോസ് ഏഞ്ചൽസ്, റോട്ടർദാം, സിംഗപ്പൂർ, ടോക്കിയോ, വാൻകൂവർ തുടങ്ങി നിരവധി അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിലെ അംഗീകാരങ്ങൾക്കും, ഏഷ്യ പസഫിക് സ്‌ക്രീൻ അവാർഡ്, ബ്യുൽ ഫിലിം അവാർഡ്, കൊറിയൻ അസോസിയേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് അവാർഡ്,ചുൻസ ഫിലിം അവാർഡ് എന്നീ പുരസ്‌കാരങ്ങൾക്കും ഹോംഗ് സാങ് സൂ അർഹനായിട്ടുണ്ട്.

Tags: റ്റെയിൽ ഓഫ് സിനിമബൈ ദി സ്ട്രീംSUBIFFK 2024Film Festival Keralaചുൻസ ഫിലിം അവാർഡ്ബ്യുൽ ഫിലിം അവാർഡ്ദക്ഷിണ കൊറിയൻ സിനിമകൾഎ ട്രാവലേഴ്സ് നീഡ്സ്
Share
Tweet
SendShare

More News from this section

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

Latest News

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies