ഇത്രയും കാലം പറഞ്ഞത് മസൂദ് അസർ പാക് മണ്ണിൽ ഇല്ലെന്ന്, എങ്കിൽ അവിടെനിന്ന് പ്രസംഗിച്ചതാര്? പാകിസ്താന്റെ പച്ചയായ ഇരട്ടത്താപ്പെന്ന് ഇന്ത്യ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത്രയും കാലം പറഞ്ഞത് മസൂദ് അസർ പാക് മണ്ണിൽ ഇല്ലെന്ന്, എങ്കിൽ അവിടെനിന്ന് പ്രസംഗിച്ചതാര്? പാകിസ്താന്റെ പച്ചയായ ഇരട്ടത്താപ്പെന്ന് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 09:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുടെ തലവൻ മസൂദ് അസറിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പാകിസ്താനോട് ആവശ്യപ്പെട്ട് ഇന്ത്യ. അടുത്തിടെ പാകിസ്താനിലെ ബഹവൽപൂരിൽ നടന്ന പൊതുസമ്മേളനത്തിൽ മസൂദ് അസർ പ്രസംഗിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രതികരണം.

മസൂദ് അസറുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോർട്ട് യാഥാർത്ഥ്യമെങ്കിൽ തീവ്രവാദ പ്രവർത്തനങ്ങളെ കൈകാര്യം ചെയ്യുന്നതിൽ പാകിസ്താൻ സ്വീകരിക്കുന്ന ഇരട്ടത്താപ്പാണ് ഒരിക്കൽ കൂടി വ്യക്തമായിരിക്കുന്നതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

“ഇന്ത്യയുടെ അതിർത്തി കടന്ന് ഭീകരാക്രമണങ്ങൾ നടത്തിയതിൽ മസൂദ് അസറിന് വലിയ പങ്കുണ്ട്. അസറിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും നിയമത്തിന് മുന്നിൽ അയാളെ കൊണ്ടുവരണമെന്നും ആവശ്യപ്പെടുകയാണ്. ഇക്കാര്യത്തിൽ ഇത്രയും നാൾ പാക് ഭരണകൂടം താമസം വരുത്തിയത് മസൂദ് അസർ പാകിസ്താനിൽ ഇല്ലെന്ന വാദം ഉയർത്തിയായിരുന്നു.”- വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

നീണ്ട 20 വർഷത്തിന് ശേഷമായിരുന്നു മസൂദ് അസർ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് പ്രസം​ഗിച്ചത്. ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു പ്രസംഗം. കഴിഞ്ഞ മാസം നടന്ന പരിപാടിയുടെ വീഡിയോ അടുത്തിടെ പുറത്തുവരികയായിരുന്നു.

വർഷങ്ങൾക്ക് മുൻപ്, ഇന്ത്യൻ സൈന്യം മസൂദ് അസറിനെ പിടികൂടി തടവിലാക്കിയിരുന്നെങ്കിലും ഭീകരന്റെ മോചനത്തിന് ഇടയാക്കിയത് കാണ്ഡഹാർ വിമാന റാഞ്ചൽ ആയിരുന്നു. കഴിഞ്ഞ രണ്ടര ദശാബ്ദങ്ങൾക്കിടെ ഇന്ത്യയിൽ നടന്ന പല ഭീകരാക്രമണങ്ങളും (2011ലെ പാർലമെന്റ് ആക്രമണം ഉൾപ്പടെ) മസൂദ് അസറിന്റെ നേതൃത്വത്തിലായിരുന്നു സംഭവിച്ചത്.

Tags: PakistanJaish-e-MohammedIndiaMasood Azhar
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies