പതിവ് തെറ്റിച്ചില്ല, പുതിയ പരാതി ലഭിച്ചെന്ന് വിവരവകാശ കമ്മീഷൻ; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വീണ്ടും ട്വിസ്റ്റ്; മുക്കിയ ഭാ​ഗങ്ങളിൽ ഉത്തരവ് ഇന്നില്ല
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പതിവ് തെറ്റിച്ചില്ല, പുതിയ പരാതി ലഭിച്ചെന്ന് വിവരവകാശ കമ്മീഷൻ; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വീണ്ടും ട്വിസ്റ്റ്; മുക്കിയ ഭാ​ഗങ്ങളിൽ ഉത്തരവ് ഇന്നില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2024, 11:47 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വെട്ടിയ ഭാ​ഗങ്ങൾ പുറത്തുവിടുന്നതിൽ ഇന്ന് ഉത്തരവില്ല. പുറത്തുവിടുന്നതിനെതിരെ പുതിയ പരാതി ലഭിച്ചെന്ന് വിവരവകാശ കമ്മീഷൻ അറിയിച്ചു. ഇത് പരിശോധിച്ച ശേഷം മാത്രമാകും ഉത്തരവുണ്ടാവുക. ഹേമ കമ്മിറ്റി റിപ്പോർട്ട് രഹസ്യമാക്കി വയ്‌ക്കാനുള്ള ശ്രമങ്ങളുടെ ഭാ​ഗമായിട്ടാണോ ഇത്തരം തടസഹർജികളെന്ന വിമർശനം ശക്തമാണ്.

വിവരവകാശ നിയമപ്രകാരം ഹേമ കമ്മിറ്റി റിപ്പോർട്ട് നൽകിയപ്പോൾ അഞ്ച് പേജുകളും 11 ഖണ്ഡികകളും തങ്ങളെ അറിയിക്കാതെ ഒഴിവാക്കിയെന്ന ചൂണ്ടിക്കാട്ടിയാണ് മാദ്ധ്യമപ്രവർത്തകർ അപ്പീൽ നൽകിയത്. ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ 49 മുതൽ 53 വരെയുള്ള പേജുകളായിരുന്നു സർക്കാർ സ്വന്തം നിലയിൽ വെട്ടിയത്. ജസ്റ്റിസ് ഹേമ നിർദേശിച്ചതിന് പുറമേയുള്ള ഭാഗങ്ങൾ സ്വന്തം നിലയിൽ സർക്കാർ മുക്കി. ഇത് പുറത്തുവിടുന്നത് സംബന്ധിച്ച് വിവരാവകാശ കമ്മീഷണർ ഉത്തരവ് പുറപ്പെടുവിക്കാനിരിക്കെയാണ് ട്വിസ്റ്റുണ്ടായത്.

33 ഖണ്ഡികകളിൽ വ്യക്തി​ഗത വിവരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് വിവരവകാശ കമ്മീഷൻ അവ ഒഴിവാക്കിയിരുന്നു. അതിന് ശേഷമുള്ളത് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് ഒഴിവാക്കാമെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ ഉത്തരവിന്റെ മറവിൽ 101 ഖണ്ഡികകളോളം സർക്കാർ സ്വമേധയാ ഒഴിവാക്കി. ബാക്കി 233 പേജുള്ള റിപ്പോർട്ടാണ് പുറത്തുവിടുമെന്ന് അറിയിച്ചിരുന്നത്.

റിപ്പോർട്ട് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് നടി രഞ്ജിനിയുടെ ഹർജിയിൽ ഹൈക്കോടതി തള്ളിയതിന് പിന്നാലെ സർക്കാരിന്റെ ഒഴിവാക്കൽ പട്ടികയിൽ ഇല്ലാതിരുന്ന 49 മുതൽ 53 വരെയുള്ള 11 ഖണ്ഡികകൾ അപേക്ഷകരെ അറിയിച്ചില്ല. വിവരവകാശ കമ്മീഷന്റെ ഉത്തരവ് ലംഘിച്ചു. ഈ പട്ടികയിൽ ഇല്ലാതിരുന്നവയും പിന്നീട് ഒഴിവാക്കിയതാണ് പരാതിയിലേക്ക് എത്തിച്ചത്.

അതിക്രൂരമായ ചൂഷണങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ അടങ്ങിയ ഭാ​​ഗങ്ങളാണ് സർക്കാർ ഒഴിവാക്കിയതെന്നാണ് വിമർശനം. പല ഉന്നതരുടെയും പേരുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടാകാമെന്നും ആക്ഷേപമുണ്ട്. സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് മനഃപൂർവമായ വീഴ്ചയുണ്ടായിയെന്ന് ചൂണ്ടിക്കാട്ടി വിമർശനമ ഉയർന്നിരുന്നു.

Tags: hema committee reportInformation Commisioner
Share
Tweet
SendShare

More News from this section

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

Latest News

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies