അരുത്, അവിടേക്ക് പോകരുത്; ഈ 7 രാജ്യങ്ങളിലേക്ക് ചെന്നാൽ തിരിച്ചുവരുമെന്ന് ഉറപ്പില്ല; യാത്ര പോകാൻ കൊതിച്ച് നിൽക്കുന്നവർ ഇതറിഞ്ഞോളൂ..
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അരുത്, അവിടേക്ക് പോകരുത്; ഈ 7 രാജ്യങ്ങളിലേക്ക് ചെന്നാൽ തിരിച്ചുവരുമെന്ന് ഉറപ്പില്ല; യാത്ര പോകാൻ കൊതിച്ച് നിൽക്കുന്നവർ ഇതറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2024, 05:08 pm IST
Facebook
Twitter
WhatsAppTelegram

ആരാണ് ലോകം ചുറ്റിക്കാണാൻ ആ​ഗ്രഹിക്കാത്തത്, അല്ലേ? വിവിധ രാജ്യങ്ങളിലെ കാണാകാഴ്ചകൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർ പോകാൻ ആ​ഗ്രഹിക്കുന്ന സ്ഥലങ്ങളുടെ ഒരു ‘ബക്കറ്റ് ലിസ്റ്റ്’ തന്നെ തയ്യാറാക്കിയിട്ടുണ്ടാകും. ആ ലിസ്റ്റിൽ ചുവടെ പറയുന്ന രാജ്യങ്ങളുണ്ടോയെന്ന് നോക്കിക്കോളൂ, ഉണ്ടെങ്കിൽ സൂക്ഷിക്കണം!!

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് പുറത്തിറക്കിയ ആ​ഗോള സമാധാന സൂചികയിലാണ് ഈ മുന്നറിയിപ്പുള്ളത്. ഓരോ രാജ്യങ്ങളും എത്രമാത്രം അപകടകരമാണെന്നും സുരക്ഷിതമാണെന്നും വിശദമാക്കുന്നതാണ് ഈ റിപ്പോർട്ട്. 23 വ്യത്യസ്ത സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. രാഷ്‌ട്രീയ ഭീകരത, ആഭ്യന്തര കലാപങ്ങളുടെ തൽഫലമായി റിപ്പോർട്ട് ചെയ്യുന്ന മരണങ്ങൾ, കൊലപാതകനിരക്ക് തുടങ്ങി ഒട്ടേറ വസ്തുതകൾ പരി​ഗണിച്ച് ഒരു രാജ്യത്തെ ജനങ്ങൾ അനുഭവിക്കുന്ന സുരക്ഷിതത്വം എത്രമാത്രമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2024ലെ കണക്കുപ്രകാരം ലോകത്തെ ഏറ്റവും അപകടകരമായ രാജ്യങ്ങളിൽ ആദ്യ ഏഴിൽ ഇടംപിടിച്ചവ ഇതെല്ലാം..

യെമൻ
ഏഷ്യൻ രാജ്യമായ യെമനാണ് സുരക്ഷിതത്വത്തിൽ ഏറ്റവും പിറകിലുള്ളത്. വിനോദസഞ്ചാരികൾക്ക് ഏറ്റവും അപകടകരമായ സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വന്നേക്കാവുന്ന രാജ്യമായി യെമനെ കണക്കാക്കുന്നു.

സുഡാൻ
2023ൽ ആഭ്യന്തര കലാപം വർദ്ധിച്ചതോടെ സുഡാനിൽ ഭീതിതമായ അന്തരീക്ഷമാണ്. സൈന്യവും വിമതരും തമ്മിൽ നടക്കുന്ന സായുധപോരാട്ടത്തിൽ പ്രതിദിനം നിരവധി പേരാണ് സുഡാനിൽ മരിച്ചുവീഴുന്നത്. അതിനാൽ നിലവിലെ സാഹചര്യത്തിൽ സുഡാൻ സന്ദർശനം വിനോദസഞ്ചാരികൾക്ക് അനുയോജ്യമല്ല.

സൗത്ത് സുഡാൻ
ആഭ്യന്തര കലാപത്തിൽ സൗത്ത് സുഡാനും മുന്നിലാണ്. അതിനാൽ ഇവിടേക്കും കടക്കാതിരിക്കുന്നതാണ് ഉചിതം.

അഫ്​ഗാനിസ്ഥാൻ
ലോകത്തെ ഏറ്റവും അപകടകരമായ രാജ്യങ്ങളിൽ നാലാം സ്ഥാനത്താണ് അഫ്​ഗാനിസ്ഥാൻ. താലിബാൻ ഭരണകൂടത്തിന്റെ വ്യവസ്ഥകളാണ് ഇതിന് കാരണമായി കണക്കാക്കുന്നത്.

യുക്രെയ്ൻ
2022ൽ റഷ്യൻ അധിനിവേശത്തെ തുടർന്നുണ്ടായ യുദ്ധത്തിന് ശേഷം യുക്രെയ്നിൽ സാധാരണക്കാരുടെ ജീവന് ഭീഷണി ഉയർന്നിരുന്നു. യുദ്ധം അവസാനിക്കുന്നത് വരെയും യുക്രെയ്നിലേക്ക് കാഴ്ചകൾ കാണാൻ പോകാതിരിക്കുന്നതാകും നല്ലത്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോം​ഗോ
സായുധസേനയും വിമതരും തമ്മിൽ പ്രതിദിനം സംഘർഷം നടക്കുന്ന കോം​ഗോയിൽ സമാധാനപൂർണമായ ജീവിതം നയിക്കുക പ്രയാസകരമാണ്.

റഷ്യ
യുക്രെയ്നിലേക്ക് അധിനിവേശം നടത്തി യുദ്ധം പ്രഖ്യാപിച്ചതിന് ശേഷം റഷ്യയെ നിരവധി രാജ്യങ്ങൾ ഉപരോ​ധിച്ചിരുന്നു. അതുകൊണ്ടുതന്നെ യാത്രക്കാർക്ക് ഇവിടം അത്ര സുരക്ഷിതമല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Tags: WorldcountriesWORLD TOUR
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies