ഇത്തവണ ഇടംവലം ആനകളില്ലായിരുന്നു, സ്വർണക്കോലം എഴുന്നള്ളിച്ചത് കൊമ്പൻ ​ഗോകുൽ മാത്രം; ചരിത്രമായി അഷ്ടമി വിളക്ക്; ഇന്ന് നവമി നെയ് വിളക്ക്
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇത്തവണ ഇടംവലം ആനകളില്ലായിരുന്നു, സ്വർണക്കോലം എഴുന്നള്ളിച്ചത് കൊമ്പൻ ​ഗോകുൽ മാത്രം; ചരിത്രമായി അഷ്ടമി വിളക്ക്; ഇന്ന് നവമി നെയ് വിളക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2024, 02:56 pm IST
FacebookTwitterWhatsAppTelegram

​ക്ഷേത്രത്തിൽ വിളക്കിനും കാഴ്ചശീവേലിക്കും ഒരാന മതിയെന്ന ദേവസ്വം തീരുമാനം ഇന്നലെ ​ഗുരുവായൂർ ക്ഷേത്രത്തിൽ നടപ്പിലായി. സാധാരണ മൂന്ന് ആനകളാണ് അഷ്ടമി വിളക്കിന് എഴുന്നള്ളിച്ചിരുന്നത്. എന്നാൽ പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണത്തേ അഷ്ടമി വിളക്കിന് ​ഒരാനയെ മാത്രമാണ് എഴുന്നള്ളിച്ചത്. കൊമ്പൻ ​ഗോകുലിന്റെ പുറത്താണ് സ്വർണക്കോളം എഴുന്നള്ളിച്ചത്. ഇടം വലം നിരക്കാൻ ആനകളില്ലായിരുന്നു.

പുളിക്കിഴെ വാരിയത്ത് കുടുംബം വകയായിരുന്നു അഷ്ടമി വിളക്ക്. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഒരാനയെ വച്ച് എഴുന്നള്ളിപ്പ് നടത്തിയത്. ശീവേലിക്കുള്ളതുപോലെ കാഴ്ച ശീവേലിക്കും ഒരു ആനയെ മാത്രമായി പരിമിതപ്പെടുത്താനും ​ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനമെടുത്തിട്ടുണ്ട്.

നേരത്തെ മണ്ഡലകാലത്ത് ആദ്യ 30 ദിവസം രാവിലെത്തെ ശീവേലിക്കും മൂന്ന് ആനകൾ പതിവുണ്ടായിരുന്നു. ഇതെല്ലാം നിർത്തലാക്കി. ദേവസ്വം തീരുമാനത്തെ തുടർന്ന് ഏകാദശി ദിവസം രാവിലെ ഒൻപതിന് പതിവുള്ള പാർത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ് രാവിലെ 6.30-ന് ആക്കി. ദശമി ദിവസത്തെ ​ഗജരാജൻ കേശവൻ അനുസ്മരണ ​ഗജ ഘോഷയാത്രയ്‌ക്ക് ആനകളുടെ എണ്ണം അഞ്ചാക്കി കുറച്ചു. സാധാരണയായി 15 ആനകൾ പങ്കെടുക്കാറുണ്ട്.

ഇന്ന് നവമി നെയ് വിളക്ക് നടക്കും. കൊളാടി കുടുംബം വകയാണ് നെയ് വിളക്ക്. നാളെ പുലർ‌ച്ചെ മൂന്ന് മണി മുതൽ ദ്വാദശി ദിവസമായ വ്യാഴാഴ്ച രാവിലെ ഒൻപത് മണി വരെ ക്ഷേത്ര നട തുറന്നിരിക്കും. പൂജകൾക്ക് മാത്രമാകും നട അടയ്‌ക്കുക. ദശമി വിളക്ക് ചൊവ്വാഴ്ച നടക്കും. മൂന്ന് നേരം എഴുന്നള്ളിപ്പ്, മേളം, പഞ്ചവാദ്യം, നമസ്കാര സദ്യ, സാധുക്കൾക്ക് നാരായണാലയത്തിൽ അന്നദാനം, നാമയജ്ഞം, ദീപാലങ്കാരം, പുഷ്പാലങ്കാരം എന്നിവയുണ്ടാകും.

Tags: Guruvayoor EkadashiKomban GokulAshtami Neyvilakഅഷ്ടമി വിളക്ക്​ഗുരുവായൂർ ഏകാദശി
ShareTweetSendShare

More News from this section

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

Latest News

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies