2025 ൽ ചില ശീലങ്ങൾ മാറ്റി പിടിച്ച് തുടങ്ങാം..; പുതിയ വർഷത്തിൽ പുതിയ ശീലങ്ങൾക്ക് തുടക്കമിടാം..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

2025 ൽ ചില ശീലങ്ങൾ മാറ്റി പിടിച്ച് തുടങ്ങാം..; പുതിയ വർഷത്തിൽ പുതിയ ശീലങ്ങൾക്ക് തുടക്കമിടാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2024, 07:23 pm IST
FacebookTwitterWhatsAppTelegram

” പുതുവത്സരത്തിൽ ചീത്ത ശീലങ്ങൾ ഒഴിവാക്കി പുതിയ മനുഷ്യനാകും.” എല്ലാ തവണയും സ്വയം പറയാറുള്ളതോ മറ്റുള്ളവർ പറഞ്ഞു കേട്ടിട്ടുള്ളതോവായ സ്ഥിരം ഡയലോഗായിരിക്കുമിത്. ഇത്തവണയും ജീവിതശൈലി ഒന്ന് മാറ്റിപിടിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ പുതുവർഷം പുതുമയോടെ തുടങ്ങാം.. ഇക്കാര്യങ്ങൾ ശീലമാക്കിക്കോളൂ..

അതിരാവിലെ എഴുന്നേൽക്കുക

രാവിലെ സുഖമായി മൂടിപുതച്ച് കിടന്നുറങ്ങുന്നത് പൊതുവെ എല്ലാവരും ഇഷ്ടപ്പെടുന്ന കാര്യങ്ങളിലൊന്നാണ്. എന്നാൽ അതിരാവിലെയുള്ള സൂര്യപ്രകാശം ശരീരത്തിലേൽക്കുന്നതിന് മുൻഗുണന നൽകണം. ഒരു ദിവസം മുഴുവനും ഊർജ്ജസ്വലതയോടെ ഇരിക്കാനും ശരീരത്തിനാവശ്യമായ വിറ്റാമിൻ ഡി ലഭിക്കുന്നതിനും ഇത് സഹായിക്കുന്നു. അതിരാവിലെ ശുദ്ധവായു ശ്വസിച്ച് ഒരു ദിവസം ആരംഭിക്കുന്നത് നിങ്ങൾക്ക് പ്രത്യേക അനുഭൂതി നൽകുന്നു.

രാവിലെ ചെറിയ വ്യായാമങ്ങൾ ആകാം..

എഴുന്നേറ്റു കഴിഞ്ഞാൽ ചായയോ കാപ്പിയോ കുടിക്കാനായിരിക്കും ആദ്യം ഓടുന്നത്. എന്നാൽ ഈ ശീലം കുറയ്‌ക്കാം. കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിരാവിലെ അൽപ ദൂരം നടക്കുന്നതും വ്യായാമങ്ങളിൽ ഏർപ്പെടുന്നതും ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

മെഡിറ്റേഷൻ

രാവിലെയുള്ള മെഡിറ്റേഷൻ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങളെ സഹായിക്കുന്നു. രക്തചക്രമണം വർദ്ധിപ്പിക്കാനും മെച്ചപ്പെട്ട ഉറക്കം പ്രദാനം ചെയ്യാനും ഇത് സഹായിക്കുന്നു.

ഫാസ്റ്റ് ഫുഡുകൾ മാറ്റി നിർത്താം

രാവിലെ നൂഡിൽസ് പോലുള്ള പാക്കഡ് ഭക്ഷണങ്ങൾ കഴിക്കുന്ന ശീലം വർദ്ധിച്ചു വരികയാണ്. എന്നാൽ ഇവ ഒഴിവാക്കേണ്ട ശീലങ്ങളിലൊന്നാണ്. എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഭക്ഷണമായതിനാലാണ് മിക്ക ആളുകളും ഇത്തരം പാക്കഡ് ഫുഡുകളെ ആശ്രയിക്കുന്നത്. എന്നാൽ ഇത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിവയ്‌ക്കുന്നു. അതിനാൽ ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കി പച്ചക്കറി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. സാലഡുകൾ പോലുള്ളവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

ഉറക്കം

ഉണരുന്നത് പോലെ തന്നെ ഉറങ്ങുന്നതും പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. ദിവസവും 7-8 മണിക്കൂർ ഉറങ്ങാൻ ശ്രദ്ധിക്കുക. ഇത് ഒരു ദിവസം മുഴുവനും നിങ്ങൾക്ക് ഉന്മേഷം നൽകുന്നു. രാത്രി സമയങ്ങളിൽ മൊബൈൽ ഫോൺ, കമ്പ്യൂട്ടർ പോലുള്ളവ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. ഇരുട്ടിലിരുന്ന് ഇവ ഉപയോഗിക്കുന്നതും ഒഴിവാക്കണം.

സമ്മർദ്ദം ആവശ്യമില്ല

നിസാര കാര്യങ്ങൾക്ക് പോലും അമിതമായി ചിന്തിച്ച് സമ്മർദ്ദം കൂട്ടുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. ഇത് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴി വയ്‌ക്കുന്നതാണ്. നിങ്ങളുടെ ലക്ഷ്യങ്ങളിലും ആഗ്രഹങ്ങളിലും മാത്രം ശ്രദ്ധചെലുത്തി ജീവിതം സന്തോഷപൂർണമായി ജീവിക്കുക. ഭാവി കാര്യങ്ങളെ കുറിച്ച് ആകുലപ്പെടാതെ ഇന്നത്തേക്കായി ജീവിക്കാൻ പഠിക്കുക.

Tags: Healthlife style
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies