ജിന്നുമ്മയുടെ വീട്ടിൽ കാന്തപുരം അ​ബൂബക്കർ മുസ്ല്യാർ; കൈപിടിച്ച് കയറ്റി സഹായികൾ; ഉന്നത ബന്ധം തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജിന്നുമ്മയുടെ വീട്ടിൽ കാന്തപുരം അ​ബൂബക്കർ മുസ്ല്യാർ; കൈപിടിച്ച് കയറ്റി സഹായികൾ; ഉന്നത ബന്ധം തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2024, 01:15 pm IST
FacebookTwitterWhatsAppTelegram

കാസർകോട്: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി. അബ്ദുൾ ഗഫൂർ ഹാജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷമീമയെന്ന ജിന്നുമ്മയ്‌ക്ക് ഉന്നത ബന്ധം. ഇത് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു.

കാന്തപുരം എ. പി അ​ബൂബക്കർ മുസ്ല്യാർ കൂളിക്കുന്നിലെ ജിന്നുമ്മയുടെ ആഢംബര വീട് സന്ദർശിക്കുന്ന ദൃശ്യമാണ് ഇപ്പോൾ പുറത്ത് വന്നത്. ജിന്നുമ്മയുടെ വീട്ടിൽ സഹായികളുടെ കൈ പിടിച്ചാണ് കാന്തപുരം കയറി വരുന്നത്. അകമ്പടിയായി വലിയൊരു സം​ഘവും കാന്തപുരത്തിന്റെ കൂടെയുണ്ട്.

കാന്തപുരം മാത്രമല്ല പല പ്രമുഖരും ജിന്നുമ്മയുടെ വീട്ടിൽ എത്താറുണ്ടെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം. രാഷ്‌ട്രീയക്കാരുമായും ജിന്നുമ്മയ്‌ക്ക് കൂട്ടുണ്ടെന്ന ആരോപണവും ശക്തമാണ്. കേസ് ആദ്യം അന്വേഷിച്ച ബേക്കൽ പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആക്ഷൻ കമ്മിറ്റി ആരോപിച്ചിരുന്നു. ജിന്നുമ്മ അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്ത ശേഷമുള്ള രാഷ്‌ട്രീയ ഇടപെടൽ ഇതിന് തെളിവാണെന്നും ആക്ഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടി.

2023 ഏപ്രിൽ 14 നാണ് ഷാർജയിലെ സൂപ്പർമാർക്കറ്റ് ഉടമയായിരുന്നു അബ്ദുൽഗഫൂറിനെ പൂച്ചക്കാട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണസമയം ഇദ്ദേഹം വീട്ടിൽ തനിച്ചായിരുന്നു. സ്വാഭാവിക മരണമെന്ന് കരുതി മൃതദേഹം സംസ്കരിച്ചു. പിന്നീടാണ് 596 പവൻ സ്വർണ്ണം നഷ്ടമായ വിവരം കുടുംബം അറിയുന്നത്. ഇതോടെ മകൻ അഹമ്മദ് മുസമ്മിൽ ബേക്കൽ പൊലീസിനെ സമീപിക്കുകയായിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്. 596 പവൻ സ്വർണ്ണമാണ് സംഘം അബ്ദുൾ ഗഫൂർ ഹാജിയിൽ നിന്ന് തട്ടിയെടുത്തത്. ആഭിചാരത്തിന്റെ ഭാ​ഗമായി ഗഫൂർ ഹാജിയെ തലയിൽ പ്രത്യേകവസ്ത്രം ധരിപ്പിച്ചശേഷം തല ഭിത്തിയിലിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഉയർന്ന സാമ്പത്തികമുള്ളവരേയാണ് ജിന്നുമ്മ നോട്ടമിട്ടിരുന്നത്. സമ്പന്നരുടെ വീടുകളിലെത്തി ജിന്നുമ്മയ്‌ക്ക് ആത്മീയശക്തിയുണ്ടെന്ന് സംഘത്തിലെ മറ്റുള്ളവർ പറഞ്ഞ് വിശ്വസിപ്പിക്കും. കാസർകോട് ജില്ലയിലെ ഒട്ടേറെ പ്രമുഖർ ഇവരുടെ വലയിൽ വീണിട്ടുണ്ടെന്നാണ് വിവരം. തട്ടിപ്പിനിരയാകുന്നവർ സമൂഹത്തിൽ അറിയപ്പെടുന്നവർ ആയതിനാൽ ആരും പരാതിപ്പെടാറില്ല. ഇതായിരുന്നു സം​ഘം മുതലെടുത്തത്.

Tags: kanthapuramNRI MurderJinnummaജിന്നുമ്മ
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies