മറവി രോ​ഗം വരുമോയെന്ന് ഓർമ പോകും മുൻപ് അറിയാം.. 2 പതിറ്റാണ്ട് മുൻപ് അൽഷിമേഴ്സിനെ പിടിച്ചുകെട്ടിയ ഡോക്ടർ പറയുന്ന ഇക്കാര്യങ്ങൾ‌ ഒന്ന് ശ്രദ്ധിക്കാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മറവി രോ​ഗം വരുമോയെന്ന് ഓർമ പോകും മുൻപ് അറിയാം.. 2 പതിറ്റാണ്ട് മുൻപ് അൽഷിമേഴ്സിനെ പിടിച്ചുകെട്ടിയ ഡോക്ടർ പറയുന്ന ഇക്കാര്യങ്ങൾ‌ ഒന്ന് ശ്രദ്ധിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2024, 11:42 am IST
FacebookTwitterWhatsAppTelegram

ഓർമകളുമായാണ് ഓരോ ദിവസവും അവസാനിക്കുന്നത്. ജീവതത്തിന്റെ താളം തന്നെ ഓർമകളാണ്. എന്നാൽ പെട്ടെന്ന് അങ്ങ് ഈ ഓർമ കുറഞ്ഞാലോ? എന്നും നടക്കുന്നവ വഴികളും ആളുകളെയും ഒക്കെ അങ്ങ് മറന്ന് പോയാലോ? ജീവിതത്തിന്റെ ഏറ്റവും ഭയനാകമായ അവസ്ഥയാണിതെന്ന് പറയാൻ സാധിക്കും. ഇന്ന് പ്രായമായവരെ അലട്ടുന്ന പ്രധാന രോ​ഗാവസ്ഥയാണ് അൽഷിമേഴ്സ് അഥവാ മറവിരോ​ഗം. ജീവിതത്തിൻ്റ താളം തെറ്റുമ്പോഴാണ് പലരും അൽഷിമേഴ്സ് എന്ന സംശയിക്കുന്നത്. രോ​ഗം കണ്ടുപിടിക്കുമ്പോഴെക്കും മൂർച്ഛിച്ചിട്ടുണ്ടാകും.

എന്നാൽ അൽഷിമേഴ്സിനെ ദശാബ്ദങ്ങൾക്ക് മുൻപ് തന്നെ കണ്ടെത്താമെന്ന് പറയുകയാണ് ഡോക്ടറും അൽഷിമേഴ്സ് രോ​ഗിയുമായ ഡോ. ഡാനിയേൽ ​ഗിബ്സ്. നേരത്തെ കാണിക്കുന്ന ചില ലക്ഷണങ്ങളെ വേണ്ടവിധത്തിൽ മനസിലാക്കിയാൽ ഒരുപരിധി വരെ മറവി രോ​ഗത്തെ പിടിച്ചുകെട്ടാം. സ്വയം അൽഷിമേഴ്സ് രോ​ഗനിർണയം നടത്തിയാളാണ് ഡോ. ഡാനിയേൽ. 74-കാരൻ പറയുന്ന ഈ കാര്യങ്ങളെ കാര്യമാക്കിയെടുത്താൽ അൽഷിമേഴ്സുണ്ടോയെന്ന് ഒരു പരിധി വരെ തിരിച്ചറിയാം..

55-ാം വയസ് മുതലാണ് അദ്ദേഹത്തിന് ലക്ഷണങ്ങൾ പ്രകടമായി തുടങ്ങിയത്. മണം ലഭിക്കാൻ പ്രയാസം അനുഭവ പെടുന്നതായിരുന്നു ആദ്യത്തെ ലക്ഷണം. പിന്നാലെ ഓർമ കിട്ടാതെയായി. ഡിമെൻഷ്യയുടെ ലക്ഷണങ്ങൾ ദിവസങ്ങൾ ചെല്ലുന്തോറും കൂടി കൂടി വന്നു. ഇത് തിരിച്ചറിഞ്ഞ ഡോക്ടർ, അൽഷിമേഴ്സിന്റെ വേ​ഗതയും ആഘാതവും കുറയ്‌ക്കുന്നതിനായി വ്യായാമം, ഭക്ഷണക്രമം എന്നിവയിൽ മാറ്റം വരുത്തിയെന്നും പറയുന്നു.

വിട്ടുമാറാത്ത രോ​ഗമാണിതെന്നും ഒറ്റരാത്രി കൊണ്ട് മൂർച്ഛിക്കില്ലെന്നും പയ്യെ പയ്യെ കാർന്ന് തിന്നുകയാണ് പതിവെന്നും അദ്ദേഹം പറയുന്നു. സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, ആശയക്കുഴപ്പം സൃഷ്ടിക്കുക, ഉത്കണ്ഠ, വിഷാദം, കുടുംബാം​ഗങ്ങളെയും സുഹൃത്തുക്കളെയും തിരിച്ചറിയാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ.

സംഭാഷണത്തിനിടെ വാക്കുകൾ കിട്ടാതാവുക, സാധനങ്ങളുടെയും വ്യക്തികളുടെയും പേരുകൾ ഓർമയിൽ കിട്ടാതെയാവുക, ഈയിടെ നടന്ന പരിപാടികളും സംഭാഷണങ്ങളും മറന്നു പോകുക. തിയതികൾ, അപ്പോയ്‌മെന്റുകൾ എന്നിവ മറന്നുപോകുക, പരിചിതമായ സ്ഥലങ്ങളിൽ പോലും വഴി മനസ്സിലാക്കാൻ ബുദ്ധിമുട്ടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഒരേ കാര്യം തന്നെ പല വട്ടം പറയുക. ആവശ്യങ്ങൾ കൃത്യമായി അവതരിപ്പിക്കാൻ കഴിയാതിരിക്കുക. സങ്കീർണമായ ജോലികൾ ചെയ്യാൻ ബുദ്ധിമുട്ട്. രോഗത്തിന്റെ തീവ്ര ഘട്ടങ്ങളിൽ രോഗിക്ക് തനിയെ ഭക്ഷണം കഴിക്കാനുള്ള കഴിവ് പോലും നഷ്ടപ്പെട്ടെന്ന് വരാം.

കൃത്യമായ പ്രതിരോധ മാർ​ഗങ്ങൾ ഇല്ലെന്നതാണ് വാസ്തവം. എന്നാൽ ചില ശീലങ്ങൾ‌ പിന്തുടർന്നാൽ അപകടസാധ്യത കുറയ്‌ക്കാം. ആരോ​ഗ്യകരമായ ഭക്ഷണക്രമവും കൃത്യമായ വ്യായാമവും അനിവാര്യമാണ്. മസ്തിഷ്കത്തെ സജീവമായി നിലനിർത്താൻ ശ്രമിക്കണം.

Tags: Alzheimer’swarning signsDOCTORdiagnosed his own Alzheimer’s
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies