ഒരുമിച്ച് കളിച്ച് വളർന്നവരാണ്, എന്നിട്ടും അന്ന് സച്ചിൻ സഹായിച്ചില്ല; പക്ഷെ പിന്നീട് സംഭവിച്ചത് മറ്റൊന്ന്; മനസുതുറന്ന് കാംബ്ലി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഒരുമിച്ച് കളിച്ച് വളർന്നവരാണ്, എന്നിട്ടും അന്ന് സച്ചിൻ സഹായിച്ചില്ല; പക്ഷെ പിന്നീട് സംഭവിച്ചത് മറ്റൊന്ന്; മനസുതുറന്ന് കാംബ്ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2024, 02:32 pm IST
Facebook
Twitter
WhatsAppTelegram

കടുത്ത മദ്യപാനത്തെത്തുടർന്ന് ചെറുപ്രായത്തിൽ തന്നെ കരിയറിനോട് വിടപറയേണ്ടി വന്ന താരമാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി. കാംബ്ലിക്കൊപ്പം കരിയർ ആരംഭിച്ച ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കർ ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്ററായി മാറി. എന്നാൽ നിരവധി ആരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോയ കാംബ്ലിക്ക് ഒരിക്കൽപോലും മികച്ചൊരു തിരിച്ചുവരവ് നടത്താനായില്ല.

അടുത്തിടെ ഇരുവരും മുൻ പരിശീലകൻ രമാകാന്ത് അച്‌രേക്കറുടെ അനുസ്മരണ ചടങ്ങിൽ
കണ്ടുമുട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് കാംബ്ലിയുടെ ആരോഗ്യത്തെപ്പറ്റി വലിയതോതിൽ ചർച്ചകൾ ഉയർന്നത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ കാംബ്ലി കടന്നുവന്ന അവസ്ഥകളെപ്പറ്റിയും അടുത്ത സുഹൃത്തായ സച്ചിനെക്കുറിച്ചും മനസുതുറന്നിരുന്നു.

2009 ൽ സച്ചിനെതിരെ താരം പല പരാമർശങ്ങളും നടത്തിയിരുന്നു. തന്റെ അവസ്ഥ കണ്ടിട്ടും സച്ചിൻ തന്നെ അവഗണിച്ചിരുന്നുവെന്ന് ആ സമയത്ത് കാംബ്ലി ആരോപിച്ചിരുന്നു. എന്നാൽ ഇപ്പോൾ സച്ചിൻ പിന്നീട് നൽകിയ സഹായങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കാംബ്ലി. 2013ൽ ശസ്ത്രക്രിയയ്‌ക്ക് വിധേയനായപ്പോൾ തന്റെ പല മെഡിക്കൽ ബില്ലുകളും സച്ചിൻ ഏറ്റെടുത്തിരുന്നുവെന്ന് മുൻ ബാറ്റർ വെളിപ്പെടുത്തി.

“ആ സമയത്ത് (2009) സച്ചിൻ സഹായിച്ചില്ലല്ലോ എന്നാണ് ആദ്യം ചിന്തിച്ചത്. അതിൽ ഞാൻ അങ്ങേയറ്റം നിരാശനായിരുന്നു. എന്നാൽ 2013ൽ എന്റെ രണ്ട് ശസ്ത്രക്രിയകൾക്കുള്ള ചെലവ് ഉൾപ്പെടെ സച്ചിൻ എനിക്കായി എല്ലാം ചെയ്തു. ഞങ്ങൾ വീണ്ടും സംസാരിച്ചു. ബാല്യകാല സൗഹൃദം തിരികെ കിട്ടി,” കാംബ്ലി പറഞ്ഞു. ജീവിതം വിചാരിച്ചതുപോലെയായിരുന്നില്ല എങ്കിലും സച്ചിനും കുടുംബവും സുഹൃത്തുക്കളും തനിക്ക് തിരികെ വരാനുള്ള പിന്തുണ നൽകിയെന്നും കാംബ്ലി വെളിപ്പെടുത്തി. രമാകാന്ത് അച്‌രേക്കറുടെ അനുസ്മരണ ചടങ്ങിൽ വേദിയിലെത്തിയ സച്ചിന്റെ കൈ പിടിച്ച് സംസാരിക്കാൻ ശ്രമിക്കുന്ന കാംബ്ലിയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

Tags: Healthvinod kamblisachin thendulkarformer Cricketer
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies