ലോകത്തിലെ ഏറ്റവും വിലകൂടിയ ദിനോസർ ഫോസിൽ ന്യൂയോർക്ക് സിറ്റിയിലെ അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിൽ പ്രദർശനത്തിനു വച്ചു. പാലിയൻ്റോളജിസ്റ്റ് ജേസൺ കൂപ്പർ കൊളറാഡോയിൽ 2022 മെയ് മാസത്തിൽ കണ്ടെത്തിയ സ്റ്റെഗോസോറസ് അസ്ഥികൂടമാണിത് .
ദിനോസറിന്റെ ഈ അവശിഷ്ടത്തെ “അപെക്സ്” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് . ഇതുവരെ കണ്ടെത്തിയിട്ടുള്ള എല്ലാ ദിനോസർ അസ്ഥികൂടങ്ങളിലും ഏറ്റവും വലുതും പൂർണ്ണവുമാണിതെന്ന് ഗവേഷകർ പറയുന്നു . ഇതുവരെ വിറ്റഴിച്ചതിൽ വച്ച് ഏറ്റവും വിലകൂടിയ സ്റ്റെഗോസോറസായി അപെക്‌സ് മാറി. ഈ അസ്ഥികൂടത്തിന് 150 ദശലക്ഷം വർഷം പഴക്കമുണ്ട്.
അസ്ഥികൂടത്തിന്റെ എല്ലുകളുടെ 80 ശതമാനവും ഇതിൽ ഉണ്ട്. 11.5 അടി (3.5 മീറ്റർ) ഉയരവും 27 അടി (8.2 മീറ്റർ) നീളവുമുണ്ട്. ദിനോസർ സ്വയം പ്രതിരോധിക്കാനൊരുങ്ങുന്നത് പോലെ, വാൽ ഉയർത്തിപ്പിടിച്ചാണ് ഇത് നിൽക്കുന്നത്.2024 ജൂലൈയിൽ 81 കോടി രൂപയ്‌ക്കാണ് ഇത് ലേലം ചെയ്തത് .















