ആന എഴുന്നെളളിപ്പിന് നിയന്ത്രണം; ചെങ്ങന്നൂർ ക്ഷേത്രത്തിൽ ആനയില്ലാതെ തൃപ്പൂത്താറാട്ട്; പ്രതിഷേധവുമായി ഭക്തർ; ദേവസ്വത്തിന്റെ വീഴ്ചയെന്നും ആരോപണം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആന എഴുന്നെളളിപ്പിന് നിയന്ത്രണം; ചെങ്ങന്നൂർ ക്ഷേത്രത്തിൽ ആനയില്ലാതെ തൃപ്പൂത്താറാട്ട്; പ്രതിഷേധവുമായി ഭക്തർ; ദേവസ്വത്തിന്റെ വീഴ്ചയെന്നും ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2024, 10:43 pm IST
Facebook
Twitter
WhatsAppTelegram

ചെങ്ങന്നൂർ: ആന എഴുന്നെള്ളിപ്പിനുളള മാർഗനിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ആനയില്ലാതെ തൃപ്പൂത്ത് ആറാട്ട് എഴുന്നെളളത്ത് നടത്തിയതിൽ പ്രതിഷേധവുമായി ഭക്തർ. ഹൈക്കോടതി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ ഉണർന്നു പ്രവർത്തിക്കാൻ ദേവസ്വം ബോർഡ് തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും ഭക്തർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം രാവിലെ ആറിനായിരുന്നു മിത്രപ്പുഴ കടവിലേക്കുളള ആറാട്ട്. സാധാരണയായി രണ്ട് ആനകളാണ് തൃപ്പൂത്ത് ആറാട്ട് എഴുന്നെളളത്തിൽ പങ്കെടുക്കുക. ആചാരാനുഷ്ടാനങ്ങളിൽ ഏറെ പ്രസിദ്ധമാണ് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ തൃപ്പൂത്തെഴുന്നെളളത്ത്. തൃപ്പൂത്തായ ദേവിയെ ആനപ്പുറത്ത് മിത്രപ്പുഴകടവിലേക്ക് എഴുന്നെളളിക്കും. തൃപ്പൂത്താറാട്ട് കഴിഞ്ഞ് ദേവി ക്ഷേത്രത്തിലേക്ക് തിരികെ എഴുന്നെളളുമ്പോൾ മഹാദേവൻ ഭഗവതിയെ എതിരേൽക്കുമെന്നാണ് വിശ്വാസം. അകമ്പടി സേവിക്കുന്ന ആനപ്പുറത്താണ് മഹാദേവന്റെ വിഗ്രഹം എഴുന്നെളളിക്കുക. ആനപ്പുറത്ത് ദേവന്റെയും ദേവിയുടെയും തിടമ്പേറ്റി പ്രദക്ഷിണം ചെയ്ത് പടിഞ്ഞാറേ നടയിൽ എഴുന്നെളളിച്ച് നിർത്തുന്നതാണ് പതിവ്.

ഇത്തവണ തന്ത്രിയുടെ നിർദ്ദേശപ്രകാരം ദേവനെ ഋഷഭ വാഹനത്തിലും ദേവിയെ മയിൽവാഹനത്തിലുമായാണ് എഴുന്നെളളിച്ചത്. മോണിട്ടറിംഗ് കമ്മിറ്റിയിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ കോടതിയുടെ അനുമതി ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് ആറാട്ടിന് ആനയെ എഴുന്നെളളിക്കാൻ കഴിഞ്ഞില്ലെന്നുമാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം.

കോടതി  നിർദ്ദേശത്തിന്റെ മറവിൽ കാലങ്ങളായി നാട്ടിൽ നടത്തിവരുന്ന ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഇല്ലാതാക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് ബിജെപി ആലപ്പുഴ ജില്ലാ അദ്ധ്യക്ഷൻ എംവി ഗോപകുമാർ പറഞ്ഞു. ഭക്തർക്ക് വലിയ വേദനയുണ്ടാക്കിയ സംഭവമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഴുന്നെളളത്തിന് ആനയെ ഒഴിവാക്കിയത് ദൗർഭാഗ്യകരമാണെന്നും ഹൈക്കോടതി വിധി പ്രകാരം നിയമങ്ങൾ പാലിച്ച് ക്ഷേത്രത്തിൽ ആനയെ എഴുന്നെളളിക്കാൻ ദേവസ്വം ശ്രമിക്കണമെന്നും ഭക്തജനങ്ങളുടെ കൂട്ടായ്മയായ ശബരീശ്വര സേവാസമിതിയും ആവശ്യപ്പെട്ടു.

Tags: ചെങ്ങന്നൂർചെങ്ങന്നൂർ മഹാദേവ ക്ഷേത്രംഋഷഭ വാഹനംമയിൽവാഹനംതൃപ്പൂത്താറാട്ട്
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies