മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
മേടം രാശിക്കാർക്ക് ധനസ്ഥാനത്ത് വ്യാഴവും കുടുംബസ്ഥാനത്ത് കുജനും നിൽക്കുന്നത് ജീവിതത്തിൽ ഒരുപോലെ നല്ലതും മോശവുമായ അനുഭവിക്കേണ്ട സാഹചര്യം ഉണ്ടാകും. ബിസിനസ്സിൽ പുരോഗതി ഉണ്ടാവും എന്നാൽ കുടുംബപരമായി അനുഭവഗുണം കുറയും. അതീവമായ കോപശീലം, മാനഹാനി – അപമാനം നിനച്ചിരിക്കാത്ത സമയത്തു ആപത്ത്, രോഗങ്ങൾ, ഭാര്യയുടെയോ ബന്ധുജനങ്ങളുടെയോ വിരഹം, കേസുകളും വഴക്കുകളും, അനാവശ്യ ചെലവുകൾ എന്നിവയും ചിലർക്ക് ഫലത്തിൽ വരാം. എന്നാൽ ചിലർക്ക് വിദേശവാസം, ഭാര്യാ ഭർത്തൃ അകൽച്ച, ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം, ധനക്ലേശം, കാര്യതടസ്സം, വരവിൽ കവിഞ്ഞ ചെലവ്, അന്യസ്ത്രീ താല്പര്യം എന്നിവ ഫലത്തിൽ വരാം. സാമ്പത്തിക ക്രയവിക്രയങ്ങളിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ ധനനഷ്ടം ഉണ്ടാവും. തൊഴിൽ മേഖലകളിൽ പ്രതിസന്ധി വരികയോ സ്ഥാന നഷ്ടമോ ഉണ്ടാവാൻ ഇടയുണ്ട്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
ഇടവം രാശിക്കാർക്ക് സഹോദരസ്ഥാനത്ത് ചൊവ്വയും ഭാഗ്യസ്ഥാനത്ത് ശുക്രനും ജീവിതപങ്കാളി സ്ഥാനത്ത് ബുധനും നിൽക്കുന്നു. സർക്കാർ ജോലി ലഭിക്കുവാൻ ഇടയുണ്ട്. ചിലർക്ക് സഹോദരിഭാഗ്യം ഉണ്ടാവും. ജാതകത്തിൽ ബുധനും ശുക്രനും നല്ല സ്ഥാനത്ത് നിൽക്കുന്നവർക്ക് നല്ല വിവാഹയോഗം, വാഹന ഭാഗ്യം വിദേശ യോഗം എന്നിവ അനുഭവത്തിൽ വരും. പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാനും ഇടയുണ്ട്. എന്നാൽ സൂര്യൻ നിൽക്കുന്നത് വെച്ച് വ്യവഹാര പരാജയം, അടുത്ത ബന്ധുക്കൾ-സുഹൃത്തുക്കൾ എന്നിവരിൽ നിന്നും ദോഷാനുഭവങ്ങൾ, ശരീരസുഖക്കുറവ്, ശത്രുഭയം, തൊഴിൽ ക്ലേശങ്ങൾ, തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാത്ത സ്വഭാവം, ധനവരുമാന കുറവ് എന്നിവക്ക് സാധ്യത. ദുഷിച്ച കൂട്ടുകെട്ടുകൾ ഉണ്ടാവുക, ദുർപ്രവർത്തികൾ ചെയ്യുവാൻ അവസരം- സാഹചര്യം, ചിലർക്ക് മാനഹാനിയും ധനനഷ്ടവും വരാം. കൃഷി നാശം, കബളിപ്പിക്കൽ സ്വഭാവം, തൊഴിൽ ക്ലേശങ്ങൾ, നേത്ര രോഗം, അന്യജനങ്ങളിൽ നിന്നും ദോഷഫലങ്ങൾ, ശ്വാസകോശ രോഗം , ത്വക്ക് രോഗങ്ങൾ, അഗ്നിഭയം എന്നിവക്ക് സാധ്യത.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
മിഥുനം രാശിക്കാർക്ക് ജാതകത്തിൽ ചൊവ്വയുടെ സ്ഥാനം അനുസരിച്ചു ചാരവശാൽ ഗുണദോഷ സമ്മിശ്രമായിരിക്കും. വിദ്യ നേടുവാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സാഹചര്യം ഉണ്ടാവും. എന്നാൽ കുടുംബപരമായി സങ്കീർണ പ്രശ്‌നം ഉടലെടുക്കും. എങ്കിലും ജാതകത്തിൽ ശുക്രൻ ബലവാനായി നിൽക്കുന്നവർക്ക് പ്രേമ വിജയം, വാഹന ഭാഗ്യം, നവീന ഗൃഹോപകരണങ്ങൾ എന്നിവ ലഭിക്കും. പങ്കാളി സ്ഥാനത്തെ സൂര്യന്റെ സഞ്ചാരം മൂലം ഭൂമി നഷ്ട്ടം, ലഹരിയിൽ ആസക്തി, മാനഹാനി, ധനനഷ്ട്ടം, കുടുംബ ബന്ധു ജനങ്ങളുമായി കലഹം – വിരോധവും, കേസുകളും ഉണ്ടാവാൻ സാധ്യത. തൊഴിൽക്ലേശങ്ങൾ, സ്ത്രീകളിൽ താല്പര്യക്കൂടുതൽ, ഭക്ഷ്യ വിഷബാധ, യാത്രാക്ലേശം, യാത്രകളിൽ അപകടങ്ങൾ എന്നിവ ചിലരിൽ ഫലത്തിൽ വരാൻ സാധ്യത.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കർക്കിടകം രാശിക്കാർക്ക് ജന്മത്തിൽ ചൊവ്വയുടെ സ്ഥാനം അനുസരിച്ചു ചാരവശാൽ ആരോഗ്യ, മാനസിക പ്രശ്‌നം ഉണ്ടാക്കും. ഭാര്യാഭർതൃ ഐക്യത കുറയും എന്നാൽ ചാരവശാലുള്ള സൂര്യന്റെ സഞ്ചാരം ഗുണം ചെയ്യും. കാര്യവിജയം, ധനലാഭം, മനസുഖം, കീർത്തി, ശരീര സുഖം, അന്യ ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉള്ളവർക്ക് അതെല്ലാം മാറി രമ്യതയിലും സ്വരുമയിലും കഴിയുവാനും ഇക്കാലത്തു യോഗമുണ്ടാകുന്നതാണ്. ശത്രുഹാനി, തൊഴിൽ വിജയം, ഉയർന്ന സ്ഥാനലബ്ധി, എവിടെയും മാന്യത, രോഗങ്ങൾ മാറി ആരോഗ്യം വർദ്ധിക്കുക, പ്രവർത്തന വിജയം, പ്രശസ്‌തി, ആട-ആഭരണ-അലങ്കാര വസ്‌തുക്കളുടെ വർദ്ധനവ്, മനഃസന്തോഷം, , ഭാര്യ -പുത്ര സുഖം എന്നിവയ്‌ക്ക് സാധ്യത.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)