ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
ചിങ്ങം രാശിക്കാർക്ക് നഷ്ട്ടസ്ഥാനത്ത് നിൽക്കുന്ന ചൊവ്വയുടെ സ്ഥാനം അനുസരിച്ചു ചാരവശാൽ ഗുണദോഷ സമ്മിശ്രമായിരിക്കും. വിദേശ യാത്ര ജോലി എന്നിവ ചിലർക്ക് അനുഭവത്തിൽ വരും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കും. ധനഭാഗ്യ യോഗമുണ്ടാകും. എന്നാൽ ചാരവശാലുള്ള സൂര്യന്റെ സഞ്ചാരം ജാതകത്തിൽ സൂര്യസ്ഥാനം വെച്ച് ഗുണദോഷ സമ്മിശ്രമായിരിക്കും. സുഹൃത്തുക്കൾ വഴി വഞ്ചികപ്പെടുക, വ്യവഹാര പരാജയം, ശരീരസുഖക്കുറവ്, ശത്രുഭയം, തൊഴിൽ ക്ലേശങ്ങൾ, തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാത്ത സ്വഭാവം, ധനവരുമാന കുറവ് എന്നിവക്ക് സാധ്യത. ദുർമാർഗ്ഗത്തിൽ കൂടി പണം സമ്പാദിക്കുക, ദുർപ്രവർത്തികൾ ചെയ്യുവാൻ അവസരം – സാഹചര്യം , ചിലർക്ക് മാനഹാനിയും ധനനഷ്ടവും വരാം. കൃഷി നാശം -പക്ഷി മൃഗാദികൾ മൂലം നാശം കബളിപ്പിക്കൽ സ്വഭാവം, തൊഴിൽ ക്ലേശങ്ങൾ, നേത്ര രോഗം, അന്യജനങ്ങളിൽ നിന്നും ദോഷഫലങ്ങൾ, എന്നിവക്ക് സാധ്യത.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കന്നി രാശിക്കാർക്ക് ലാഭസ്ഥാനത്ത് നിൽക്കുന്ന ചൊവ്വയുടെ സ്ഥാനം വസ്തു ലാഭം, വ്യവഹാര വിജയം, ധനലാഭം, അധികാര പ്രാപ്തിയുള്ള തൊഴിലുകൾ നേടുവാൻ അവസരം എന്നിവ നേടിക്കൊടുക്കും. ബുധന്റേയും ശുക്രന്റെയും അനുകൂല രാശി സ്ഥിതി വിദ്യാപുരോഗതി, ശത്രുഹാനി എന്നിവ ഉണ്ടാകും. എന്നാൽ ചാരവശാൽ സൂര്യന്റെ സഞ്ചാരം പ്രശ്നങ്ങൾ ഉണ്ടാക്കും. കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം, കലഹം ഭക്ഷണ സുഖക്കുറവ്, സ്ത്രീകളിൽ താൽപര്യം കൂടുതൽ ഉണ്ടായി അതുവഴി മാനഹാനി ധനനഷ്ടം എന്നിവ സംഭവിക്കാൻ സാധ്യതയുണ്ട്. ശരീര തളർച്ച, കുടുംബത്തിൽ വേണ്ടപ്പെട്ടവരുടെ വിയോഗം, ലഹരിയിൽ അമിതമായ താല്പര്യം മൂലം വരുമാനക്കുറവ് അനുഭവപ്പെടും, കാര്യതടസം, അനാവശ്യ ചെലവുകൾ, ഭൂമി നഷ്ടപ്പെടുവാനോ ദ്രവ്യനാശത്തിനോ ഇടയുണ്ട്. യാത്രകളിൽ ദോഷാനുഭവങ്ങൾ- അതുമൂലം , മുറിവ്, ചതവ് എന്നിവ സംഭവിക്കാൻ സാധ്യത. അനാവശ്യമായ കോപം തന്മൂലം പലവിധത്തിൽ ഉള്ള ദോഷങ്ങൾ ഉണ്ടാവുകയും തൊഴിൽ സ്ഥലത്ത് പ്രശ്നങ്ങൾ സംഭവിക്കാം.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
തുലാം രാശിക്കാർക്ക് കുടുംബ സ്ഥാനത്ത് നിൽക്കുന്ന ശുക്രന്റെ സ്ഥാനം വാഹന ഭാഗ്യം, സത്സന്താന യോഗം, നല്ല ജീവിത പങ്കാളിയെ കിട്ടുവാനുള്ള യോഗം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുക എന്നിവ അനുഭവത്തിൽ വരും. രോഗങ്ങൾ മാറി ആരോഗ്യവും ശരീരശോഭയും വീണ്ടെടുക്കും. സുഹൃത്തുക്കൾ ഉണ്ടാവുകയും അവരിൽ നിന്നും ഗുണാനുഭവങ്ങൾ അനുഭവത്തിൽ വരും. ബിസിനസ് ജോലിയോ ചെയ്യുന്നവർക്ക് അർഹമായ സ്ഥാനക്കയറ്റം, മറ്റുള്ളവരുടെ മുമ്പിൽ മാന്യതയും ലഭിക്കും. ശത്രുക്കളുടെ മേൽ അപ്രതീക്ഷിതമായ വിജയം ഉണ്ടാകും. അന്യജനങ്ങളാൽ അംഗീകരിക്കപ്പെടും. സ്വത്ത് സംബന്ധിച്ചു ഉള്ള തർക്കം ഒത്തുതീർപ്പാകുക, കുടുംബ ബന്ധുജനങ്ങളുമായി രമ്യതയിൽ കഴിയുക, സർക്കാർ സംബന്ധിച്ചു ഗുണം, തൊഴിൽ വിജയം, പുത്രഭാഗ്യം, ധനനേട്ടം, സർവ്വ വിജയം, ഗൃഹോപകരണങ്ങളുടെ വർദ്ധനവ് എന്നിവ ഫലത്തിൽ വരാം.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാർക്ക് ജാതകത്തിലെ ബുധന്റെ സ്ഥാനം അനുസരിച്ച് വ്യത്യാസം വരും. ഈ സമയത്തു ജനിക്കുന്ന കുട്ടികൾക്ക് സംസാര തടസ്സം അനുഭവപ്പെട്ടേക്കാം. ശുക്രൻ ജാതകത്തിൽ സഹോദര സ്ഥാനത് നിൽക്കുന്നവർക്ക് സഹോദര ഗുണം, ഭക്ഷണ സുഖം, വ്യപഹാര വിജയം, ധനലാഭം, കീർത്തി, നല്ല തൊഴിലുകൾ ലഭിക്കുക എന്നിവ സംഭവിക്കും, എന്നാൽ ചാരവശാൽ സൂര്യന്റെ സഞ്ചാരം അനാവശ്യ കൂട്ടുകെട്ടുകളും ജീവിതത്തിൽ പലതരത്തിലുള്ള വെല്ലുവിളികൾ നേരിടേണ്ടി വരും. ചിലർക്ക് മാനഹാനിയും ധനനഷ്ടവും ഉണ്ടാവാൻ ഇടയുണ്ട്. കഷ്ടതകൾ നിറഞ്ഞ തൊഴിലുകൾ ലഭിക്കുവാനും അതിനു തക്കതായ പ്രതിഫലം കിട്ടാതെ വരികയും ചെയ്യും. കുടുംബത്തിൽ അസ്വസ്ഥത, ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം, തൊഴിൽക്ലേശം, ധനക്ലേശം, എപ്പോഴും യാത്രകൾ വേണ്ടിവരിക, കബളിപ്പിക്കപ്പെടാനോ ചതിക്കപ്പെടാനോ സാധ്യതയുണ്ട്. ദാമ്പത്യ കലഹം, അന്യ ജനങ്ങളിൽ നിന്നും ദോഷനുഭവങ്ങൾ, തലവേദന , ശിരോ- ത്വക്ക് രോഗം അലട്ടുക എന്നിവ ഫലത്തിൽ വരാം.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)