നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ മരണം; 2 മണിക്കൂർ മാനസീക പീഡനം ഏൽപിച്ച അദ്ധ്യാപകനെതിരെ കേസില്ല; സഹപാഠികളെ പ്രതികളാക്കി കേസ് ഒതുക്കാൻ നീക്കമെന്ന് എബിവിപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ മരണം; 2 മണിക്കൂർ മാനസീക പീഡനം ഏൽപിച്ച അദ്ധ്യാപകനെതിരെ കേസില്ല; സഹപാഠികളെ പ്രതികളാക്കി കേസ് ഒതുക്കാൻ നീക്കമെന്ന് എബിവിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2024, 05:07 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: പത്തനംതിട്ട ചുട്ടിപ്പാറ നഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ കോളേജ് അധികൃതരിലേക്ക് അന്വേഷണം എത്താതിരിക്കാൻ രഷ്‌ട്രീയ ഇടപെടൽ നടക്കുന്നതായി എബിവിപി. അന്വേഷണം വൈകിപ്പിച്ച് പ്രതികളെ സംരക്ഷിക്കാനും കേസ് അട്ടിമറിക്കാനുമാണ് ശ്രമിക്കുന്നതെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ് പത്തനംതിട്ട പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കഴിഞ്ഞ കുറെ നാളുകളായി കേരളത്തിലെ കാമ്പസുകളിൽ വിദ്യാർത്ഥി പീഡനങ്ങൾ തുടർച്ചയാകുകയാണ്. ഇത് തടയാൻ പിണറായി സർക്കാരിന് കഴിയുന്നില്ല. പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് സർക്കാരിന്റേത്. സിദ്ധാർത്ഥിന്റെ മരണവും യൂണിവേഴ്‌സിറ്റി കോളേജിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് അക്രമം നേരിട്ടതും ഐടിഐകളിൽ എബിവിപി ഉൾപ്പെടെയുളള സംഘടനാ പ്രവർത്തകർക്ക് നേരെ തുടർച്ചയായ അക്രമങ്ങളുണ്ടാകുന്നതും ഇതിന് തെളിവാണെന്ന് ഈശ്വരപ്രസാദ് ചൂണ്ടിക്കാട്ടി. ഇത് വേണ്ട രീതിയിൽ പരിഹരിക്കുന്നതിലോ അതിൽ നിന്ന് വിദ്യാർത്ഥി സമൂഹത്തെ മോചിപ്പിക്കുന്നതിലോ പരാജയമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് പിണറായി സർക്കാരെന്ന് ഈശ്വരപ്രസാദ് ചൂണ്ടിക്കാട്ടി.

സിദ്ധാർത്ഥന്റെ വിഷയത്തിൽ പ്രതികളായ വിദ്യാർത്ഥികൾക്ക് കോടതിയിൽ നിന്ന് അനുകൂലമായ വിധികളുണ്ടാകുന്നു. അതിൽ പങ്കുളള അധികൃതരെ സർക്കാർ തന്നെ സംരക്ഷിക്കുന്നു. അന്വേഷണം തുടങ്ങുമ്പോൾ തന്നെ അതിനെ അട്ടിമറിച്ച് മുന്നോട്ടുപോകുകയാണ് ചെയ്യുന്നത്. അന്വേഷണത്തിന്റെ തുടക്കത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചകളാണ് ഇതിലേക്ക് നയിക്കുന്നത്. സർക്കാരും അതിന് ഒത്താശ ചെയ്യുന്നു. അതു തന്നെയാണ് അമ്മു സജീവന്റെ കാര്യത്തിലും സംഭവിക്കുന്നതെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഞങ്ങൾ ഇരയോടൊപ്പമാണെന്ന് ആരോഗ്യമന്ത്രി പറയുന്ന സമയത്ത് തന്നെ ഉത്തരവാദികളായ അധികൃതരെ സംരക്ഷിക്കുന്ന രീതിയിലാണ് സർക്കാർ മുന്നോട്ടുപോകുന്നത്. സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴും സഹപാഠികളായ നാല് വിദ്യാർത്ഥിനികളിൽ മാത്രം കേസ് ഒതുങ്ങി നിൽക്കുകയാണ്.

മാനസീകമായി പീഡിപ്പിക്കുന്നു എന്ന് പറഞ്ഞ് എസ്എംഇ നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പലിന് കുടുംബം രണ്ട് തവണ പരാതി നൽകിയിട്ടുണ്ട്. ഒക്ടോബർ 25 നാണ് അച്ഛൻ ആദ്യ പരാതി നൽകിയത്. എന്നാൽ പൊലീസിനും മാദ്ധ്യമങ്ങൾക്കും മുന്നിൽ വീട്ടുകാരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചതാണെന്ന് പ്രിൻസിപ്പൽ കള്ളം പറഞ്ഞു.

അമ്മുവിന്റെ മരണം നടന്ന നവംബർ പതിനഞ്ചാം തീയതി ഉച്ചയ്‌ക്ക് രണ്ട് മണി മുതൽ നാല് മണി വരെ ആ പെൺകുട്ടിയെ സൈക്യാട്രി വിഭാഗത്തിലെ അദ്ധ്യാപകനായ സജി കൗൺസിലിംഗ് എന്ന പേരിൽ മാനസീകമായി പീഡിപ്പിക്കുകയായിരുന്നു. വനിതാ അദ്ധ്യാപകരുടെ സാന്നിദ്ധ്യമോ പ്രിൻസിപ്പലിന്റെ നിർദ്ദേശമോ ഇല്ലാതെയും ആയിരുന്നു അദ്ധ്യാപകന്റെ പ്രവൃത്തിയെന്ന് ഈശ്വരപ്രസാദ് ചൂണ്ടിക്കാട്ടി. അദ്ധ്യാപകനെതിരെ ഗുരുതരമായ ആരോപണം ഉയർന്നിട്ടും ചെറുവിരൽ അനക്കാൻ പൊലീസോ അധികാരികളോ തയ്യാറായിട്ടില്ല. ഇത്രയും ദിവസമായിട്ടും നാല് വിദ്യാർത്ഥിനികളെ മാത്രം ഉൾപ്പെടുത്തി ബാക്കിയുളളവരെയെല്ലാം സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും എബിവിപി സംസ്ഥാന സെക്രട്ടറി പറഞ്ഞു.

നിഗൂഢമായ പല കാര്യങ്ങളും ഉണ്ടായിട്ടും പൊലീസ് നിരുത്തരവാദപരമായിട്ടാണ് മുന്നോട്ടുപോകുന്നത്. സംഭവത്തിലെ രാഷ്‌ട്രീയ ഇടപെടലാണ് ഇതിന് കാരണമെന്നും എബിവിപി ആരോപിച്ചു. അദ്ധ്യാപകനെയും ഇതിൽ പങ്കുളള കോളേജിലെ മറ്റ് അധികാരികളെയും പ്രതിചേർത്ത് എഫ്‌ഐആർ ഇടാൻപൊലീസ് തയ്യാറാകണം. അദ്ധ്യാപകന്റെ പങ്ക് കൃത്യമായി പരിശോധിക്കണമെന്നും അല്ലെങ്കിൽ വരും ദിവസങ്ങളിലും എബിവിപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഈശ്വരപ്രസാദ് പറഞ്ഞു.

വാർത്താസമ്മേളനത്തിൽ എബിവിപി ജില്ലാ അദ്ധ്യക്ഷൻ അരുൺ മോഹൻ, ജില്ലാ സെക്രട്ടറി അശ്വിൻ, ജില്ലാ സമിതിയംഗം ആരതി തുടങ്ങിയവരും പങ്കെടുത്തു. അമ്മു സജീവിന്റെ മരണത്തിന് പിന്നാലെ സംഭവത്തിൽ കോളേജ് അധികൃതരുടെ വീഴ്ചയ്‌ക്കെതിരെ എബിവിപി പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. അദ്ധ്യാപകനായ സജിയെ പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ട് അമ്മുവിന്റെ പിതാവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Tags: ഇ.യു. ഈശ്വരപ്രസാദ്എബിവിപി സംസ്ഥാന സെക്രട്ടറിഅമ്മു സജീവന്റെ മരണംഎസ്എംഇ നഴ്‌സിംഗ് കോളേജ്SME Nursing CollegeStudent death Nursing collegeABVP Protest Student death
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies