പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം രാജിവച്ച് ഓസ്ട്രേലിയൻ മുൻതാരം ജേസൺ ഗില്ലസ്പി. പിസിബിയുടെ അനാവശ്യമായ കൈകടത്തലുകളെ തുടർന്നാണ് തീരുമാനം. റെഡ് ബോൾ പരിശീലകനായിരുന്നു ഗില്ലസ്പി. നേരത്തെ വൈറ്റ് ബോൾ പരിശീലകനായിരുന്ന ഗ്യാരി കിർസ്റ്റണും രാജിവച്ചിരുന്നു. നിലവിൽ ഇടക്കാല പരിശീലകനായി അഖ്വിബ് ജാവേദിനെ നിയമിച്ചിട്ടുണ്ട്.
പാകിസ്താൻ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലേക്ക് പോകാൻ വിസമ്മതിച്ച ഗില്ലസ്പി പരിശീലക സ്ഥാനത്ത് തുടരാനില്ലെന്ന് പിസിബിയെ അറിയിക്കുകയായിരുന്നു. അടുത്ത കാലത്തായി പിസിബിയും ജേസൺ ഗില്ലസ്പിയും രണ്ടു തട്ടിലായിരുന്നു. തന്റെ അഭിപ്രായം ചോദിക്കാതെ ടീമിലും സെലക്ഷനിലും പല നിർണായക തീരുമാനങ്ങളും പിസിബി എടുത്തിരിന്നു.
ഇതിൽ അസംതൃപ്തനായിരുന്നു താരം. ഹൈ പെർഫോമൻസ് കോച്ച് ടിം നീൽസന്റെ കരാർ റദ്ദാക്കിയത് ഗില്ലസ്പിയോട് അഭിപ്രായം ചോദിക്കാതെയായിരുന്നു.കിർസ്റ്റൺ രാജിവച്ചതിന് പിന്നാലെ വൈറ്റ് ബോൾ ചുമതല കൂടി ഏറ്റെടുക്കാൻ ഗില്ലസ്പിക്ക് മേൽ സമ്മർദമുണ്ടായിരുന്നു. എന്നാൽ അതിന് തക്കതായ പ്രതിഫലം പിസിബി വാഗ്ദാനം ചെയ്തിരുന്നില്ല. ഇതും ഓസ്ട്രേലിയക്കാരനെ നിരാശനാക്കുകയും തർക്കങ്ങൾക്ക് വഴിവയ്‌ക്കുകയും ചെയ്തിരുന്നു.