മണിക്കൂറിൽ 220 കിലോമീറ്റർ വേഗത; ഇന്ത്യൻ മഹാസമുദ്രത്തിലെ ഫ്രഞ്ച് ടെറിട്ടറി മയോട്ടെയെ തകർത്തെറിഞ്ഞ് ചിഡോ ചുഴലിക്കാറ്റ്: മരണം ആയിരം കടന്നെന്ന് സംശയം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മണിക്കൂറിൽ 220 കിലോമീറ്റർ വേഗത; ഇന്ത്യൻ മഹാസമുദ്രത്തിലെ ഫ്രഞ്ച് ടെറിട്ടറി മയോട്ടെയെ തകർത്തെറിഞ്ഞ് ചിഡോ ചുഴലിക്കാറ്റ്: മരണം ആയിരം കടന്നെന്ന് സംശയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2024, 03:42 pm IST
FacebookTwitterWhatsAppTelegram

പാരീസ് : ഫ്രഞ്ച് ഭരണ പ്രദേശമായ ദ്വീപസമൂഹമായ മയോട്ടെയിൽ കനത്ത നാശം വിതച്ച് ചിഡോ ചുഴലിക്കാറ്റ്. മരണസംഖ്യ ആയിരം കടന്നെന്ന് സംശയം.
മഡഗാസ്കറിന് സമീപം ഇന്ത്യൻ മഹാസമുദ്രത്തിലാണ് മയോട്ടെ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഫ്രാൻസിന്റെ നിയന്ത്രണത്തിലാണ് ദ്വീപ്. 3,20,000 ജനസംഖ്യയുള്ള ഈ ദ്വീപിൽ ഇന്നലെ ചിഡോ ചുഴലിക്കാറ്റ് ആഞ്ഞടിച്ചിരുന്നു. മണിക്കൂറിൽ 136 മൈൽ (220 km/h) വേഗത്തിലുള്ള അതിശക്തമായ കാറ്റാണ് ദ്വീപിനെ തകർത്തത്. കനത്ത മഴയും ഉണ്ടായി. കാറ്റിൽ നിരവധി വീടുകൾ തകർന്നു. വൈദ്യുതിത്തൂണുകൾ നിലംപതിച്ചു. റോഡുകളും കെട്ടിടങ്ങളും ഉൾപ്പെടെ വിവിധ അടിസ്ഥാന സൗകര്യങ്ങളെ സാരമായി ബാധിച്ചു.

ഇന്നലെ രാത്രി വരെ 11 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 200ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. നിരവധി വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ ഇനിയും രക്ഷിക്കാനായിട്ടില്ല. അതിനാൽ, കൊടുങ്കാറ്റിലും മഴയിലും ആയിരത്തോളം പേർ മരിച്ചിട്ടുണ്ടാകാമെന്നാണ് ആശങ്ക.

“കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം ആയിരത്തിനടുത്തായിരിക്കാം. ഒരുപക്ഷേ ആയിരക്കണക്കിന് പോലും ആയേക്കും. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൃത്യമായ എണ്ണം കണക്കാക്കുന്നത് വളരെ ബുദ്ധിമുട്ടാണ്” മയോട്ടെ അഡ്മിനിസ്ട്രേറ്റർ ഫ്രാൻസ്വാ സേവ്യർ പറഞ്ഞു.

മയോട്ടെ മുസ്ലീം ഭൂരിപക്ഷമാണ്, മരിച്ചവരെ 24 മണിക്കൂറിനുള്ളിൽ സംസ്കരിക്കും. അതിനാൽ, മരണസംഖ്യയുടെ യഥാർത്ഥ ചിത്രം ലഭിക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു . 90 വർഷത്തിനുള്ളിൽ മയോട്ടെ കണ്ടിട്ടില്ലാത്ത തീവ്രതയുള്ള ചുഴലിക്കാറ്റാണിത് എന്ന് അന്താരാഷ്‌ട്രാ കാലാവസ്ഥാ വിദഗ്ധർ പറയുന്നു.

ഫ്രാൻസിന്റെ ഭരണത്തിൻ കീഴിൽ മഡഗാസ്കറിനും വടക്കുകിഴക്കൻ മൊസാംബിക്കിനും ഇടയിൽ തെക്കുകിഴക്കൻ ആഫ്രിക്കയുടെ തീരത്ത് ഇന്ത്യൻ മഹാസമുദ്രത്തിൽ മൊസാംബിക് ചാനലിന്റെ വടക്കൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് മയോട്ടെ. ഇതിന്റെ ഭൂവിസ്തൃതി 374 ചതുരശ്ര കിലോമീറ്ററാണ്.

Tags: Cyclone Chido
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies