ബ്രിസ്ബെയ്നിൽ ഗാബ ടെസ്റ്റ് പുരോഗമിക്കുന്നതിനിടെ ഓസ്ട്രേലിയക്ക് വമ്പൻ തിരിച്ചടിയായി പേസറുടെ പരിക്ക്. സ്ഥിരതയുള്ള പ്രകടനം പുറത്തെടുക്കുന്ന ജോഷ് ഹേസിൽവുഡിനാണ് വീണ്ടും പരിക്കേറ്റത്. താരത്തിന് നാലാം ദിനം പരിക്കേറ്റ് കളം വിടേണ്ടി വന്നു. ആറ് ഓവർമാത്രം എറിഞ്ഞ ഹേസിൽവുഡ് 22 റൺസ് മാത്രം വഴങ്ങി വിരാട് കോലിയെ പുറത്താക്കിയിരുന്നു. അതേസമയം ഒരു ബൗളറുടെ അഭാവം നാലാം ദിനം ഓസ്ട്രേലിയയെ നന്നായി ബാധിച്ചു. ഇന്ത്യ ഫോളോ ഓൺ ഒഴിവാക്കുകയും ചെയ്തു.
നേരത്തെ പരിക്കിനെ തുടർന്ന് രണ്ടാം ടെസ്റ്റിലും കളിച്ചിരുന്നില്ല. കാഫിനാണ് പരിക്കേറ്റത്. സ്കാനിംഗിന് ശേഷമെ പരിക്കിന്റെ തീവ്രത മനസിലാകൂ. എന്തായാലും ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ശേഷിക്കുന്ന രണ്ടു മത്സരങ്ങളിലും താരം കളിക്കില്ലെന്നാണ് വിവരം. നേരത്തെ സ്കോട്ട് ബോളണ്ടാണ് താരത്തിന് പകരക്കാരനായത്. അടുത്ത ടെസ്റ്റിലും ബോളണ്ട് പ്ലേയിംഗ് ഇലവനിലെത്തിയേക്കും. അഡ്ലെയ്ഡിൽ മികച്ച പ്രകടനം നടത്താൻ ബോളണ്ടിന് കഴിഞ്ഞിരുന്നു. മെൽബണിൽ ഹേസിൽവുഡിന് പകരം ബോളണ്ട് കളിച്ചേക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ.
Josh Hazlewood gets Virat Kohli!
The Australians are up and about on Day Three. #AUSvIND pic.twitter.com/sq6oYZmZAz
— cricket.com.au (@cricketcomau) December 16, 2024