മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം എക്സ്ട്രാ ഡീസന്റ്. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ പ്രമേയമാണ് എക്സ്ട്രാ ഡീസന്റിലേതെന്നാണ് പ്രേക്ഷകാഭിപ്രായം. ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത ചിത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തുവെന്നാണ് ആദ്യ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
സുരാജ് വെഞ്ഞാറമൂട് ഇതുവരെ ചെയ്ത സിനിമകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ വേഷമാണ് എക്സ്ട്രാ ഡീസന്റിലേതെന്ന് പ്രേക്ഷകർ പറയുന്നു. “വെറൈറ്റി ലുക്കിലും ഗെറ്റപ്പിലുമാണ് സുരാജ് എത്തുന്നത്. കുടുംബത്തോടൊപ്പം ഇരുന്ന് കാണാൻ കഴിയുന്ന ഹാപ്പി എന്റർടൈൻമെന്റ് ചിത്രമാണ് എക്സ്ട്രാ ഡീസന്റ്. എല്ലാ കഥാപാത്രങ്ങളും നന്നായി ചെയ്തിട്ടുണ്ട്. എല്ലാവരുടേതും ഒന്നിനൊന്ന് മികച്ച് നിൽക്കുന്ന പ്രകടനമാണ്”.
“സുരാജിന്റെ അഭിനയം ഗംഭീരമായിരുന്നു. ചിത്രത്തിൽ മോശമാണെന്ന് പറയാനായി ഒന്നുമില്ല. നല്ലൊരു കഥയാണ് സിനിമ പറയുന്നത്. കോമഡിയും കഥയും എല്ലാം നല്ല രീതിയിൽ കൊണ്ടുവന്നിട്ടുണ്ട്. വ്യക്തമായൊരു സന്ദേശം നൽകുന്ന ചിത്രം. മലയാളത്തിൽ നിലവിൽ വന്നുകൊണ്ടിരിക്കുന്ന ആശയങ്ങളിൽ നിന്ന് വ്യത്യസ്തമായ ആശയമാണ് ചിത്രത്തിലുള്ളത്”.
“ഡാർക്ക് ഹ്യൂമർ ചിത്രമാണ്. കോമഡിയും സീരിയസും കൂടാതെ സൈക്കോ കഥാപാത്രങ്ങളും ചെയ്യാമെന്ന് സുരാജ് തെളിയിച്ചു. സുരാജിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണിത്. പശ്ചാത്തല സംഗീതവും മേക്കിംഗും ഗംഭീരമാണ്. ചിത്രം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തെന്നും”പ്രേക്ഷകർ പറയുന്നു.