തിരുവനന്തപുരം: രാഷ്‌ട്രീയ സ്വയംസേവക സംഘം തിരുവനന്തപുരം വിഭാഗ് പ്രാഥമിക ശിക്ഷാ വർഗ്ഗ് നന്ദിയോട് എസ്‌കെവി എച്ച്എസ്എസിൽ ആരംഭിച്ചു. വിഭാഗ് സംഘചാലക് പി. ഗിരീഷ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ അഖിലഭാരതീയ സഹ ശാരീരിക് ശിക്ഷൺ പ്രമുഖ് ഒ.കെ. മോഹനൻ മുഖ്യപ്രഭാഷണം നടത്തി.

സംഘത്തിൽ നിന്നും ലഭിക്കുന്ന ഗുണങ്ങൾ രാഷ്‌ട്ര പുരോഗതിക്കായി ഉപയോഗിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള വർഗ്ഗുകൾ വ്യക്തികളുടെ ശാരീരികമായും ബൗദ്ധികമായുമുളള വികാസത്തിന് ഉതകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വിഭാഗ് കാര്യവാഹ് കൃഷ്ണകുമാർ സ്വാഗതം ആശംസിച്ചു. 29 വരെയാണ് പ്രാഥമിക ശിക്ഷാ വർഗ്ഗ് നടക്കുക.















