തിരുവനന്തപുരം: റോഡ് മുറിച്ച് കടക്കുന്നതിനിടെ നെയ്യാറ്റിൻകര വെള്ളറട കുന്നത്തുകാലിലാണ് സംഭവം. നെയ്യാറ്റിൻകര പുല്ലന്തേരി സ്വദേശി ലീലയാണ് അപകടത്തിൽപ്പെട്ടത്. തലയ്‌ക്ക് ഗുരുതര പരിക്കേറ്റ ലീലയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇവർ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.
പകൽ 11 മണിയോടെയായിരുന്നു സംഭവം. റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ റോഡരുകിലുണ്ടയിരുന്ന കല്ലിൽ കാല് തട്ടി തലകീഴായി ഓടയിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരെത്തിയാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
ഓടനിർമ്മാണത്തിയായി റോഡരുകിലിട്ടിരുന്ന കല്ലിൽ തട്ടിയാണ് അപകടം സംഭവിച്ചത്. അമരവിള – കാരക്കോണം റോഡ് നിർമാണത്തിൽ അശാസ്ത്രീയത ആരോപിക്കപ്പെട്ടിരുന്നു. അപകടത്തിനുശേഷവും നിസംഗത തുടരുന്ന അധികാരികൾക്കെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി.