"പുതിയ ആളെക്കുറിച്ച് അറിയാത്തതുകൊണ്ടാണ്"; ഏത് ഗവർണർ വന്നാലും ഇവിടെ കള്ളത്തരം നടക്കില്ല; എംവി ഗോവിന്ദന്റെ പ്രതികരണം ജാള്യത കാരണം: കെ. സുരേന്ദ്രൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“പുതിയ ആളെക്കുറിച്ച് അറിയാത്തതുകൊണ്ടാണ്”; ഏത് ഗവർണർ വന്നാലും ഇവിടെ കള്ളത്തരം നടക്കില്ല; എംവി ഗോവിന്ദന്റെ പ്രതികരണം ജാള്യത കാരണം: കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2024, 01:52 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: ഭരണഘടനയെ കശാപ്പു ചെയ്തത് എംവി ഗോവിന്ദന്റെ പാർട്ടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഏത് ഗവർണർ വന്നാലും പിണറായി വിജയന്റെയും എംവി ഗോവിന്ദന്റെയും കള്ളത്തരങ്ങൾ നടക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ബിഹാറിന്റെ ചുമതല നൽകുകയും ബിഹാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലെകർ കേരളാ ഗവർണർ ആവുകയും ചെയ്യുമെന്ന് രാഷ്‌ട്രപതിയുടെ ഉത്തരവു പുറത്തുവന്ന സാഹചര്യത്തിലാണ് സുരേന്ദ്രന്റെ വാക്കുകൾ.

മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സംസാരിച്ചിരുന്നു. പുതിയ ഗവര്‍ണര്‍ സര്‍ക്കാരിനൊപ്പം യോജിച്ച് ഭരണഘടനാപരമായി പ്രവര്‍ത്തിക്കണമെന്നായിരുന്നു എംവി ഗോവിന്ദന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഭരണഘടനയെ അട്ടിമറിച്ച് ഭരണം നടത്തുന്നത് പിണറായി വിജയൻ സർക്കാരാണെന്ന് സുരേന്ദ്രൻ മറുപടി നൽകി.

സർവ്വകലാശാലകളെ മുഴുവൻ സ്വന്തം കൈപ്പിടിയിൽ ഒതുക്കാനും രാഷ്‌ട്രീയവത്കരിക്കാനും സംസ്ഥാന സർക്കാർ ശ്രമം നടത്തിയപ്പോഴാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അതിനെതിരെ ശക്തമായ നിലപാടെടുത്തത്. നിയമസഭയെ നോക്കുകുത്തിയാക്കി ജനാധിപത്യ വിരുദ്ധമായ ബില്ലുകൾ സംസ്ഥാന സർക്കാർ കൊണ്ടുവന്നപ്പോൾ ​ഗവർണർ പിടിച്ചുവച്ചു. കഴിഞ്ഞ 5 വർഷം പല കാര്യങ്ങളിലും സിപിഎമ്മിനും സർക്കാരിനും പൊതുസമൂഹത്തോട് മറുപടി പറയേണ്ടി വന്നു. അതിന്റെ ജാള്യതയാണ് എംവി ഗോവിന്ദന്. ആരിഫ് മുഹമ്മദ് ഖാൻ എന്ന ​ഗവർണറോട് സിപിഎമ്മിനുള്ള വൈരാ​ഗ്യം ആർക്കും മനസിലാകുന്നതാണ്.

ആരിഫ് മുഹമ്മദ് ഖാൻ പോയി വേറെ ​ഗവർണർ എത്തിയാൽ ഇവിടെ കള്ളത്തരങ്ങൾ നടത്താമെന്നാണ് സിപിഎം വിചാരിക്കുന്നത്. എന്നാൽ ഏതു ഗവർണർ വന്നാലും പിണറായി വിജയന്റെയും എംവി ഗോവിന്ദന്റെയും കള്ളത്തരങ്ങൾ നടക്കില്ലെന്നും പുതിയ ഗവർണറെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് ചില സംശയങ്ങൾ ചിലരിൽ ഉയരുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

Tags: BJPK SurendranMV GovindanKerala Governor
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies