ബറോസ് വിദേശഭാഷകളിലേക്കും? സൂചന നൽകി മോഹൻലാൽ; 40 വർഷത്തിന് ശേഷം ഇന്ത്യയിൽ ചെയ്ത ത്രീഡി സിനിമയെന്നും നടൻ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബറോസ് വിദേശഭാഷകളിലേക്കും? സൂചന നൽകി മോഹൻലാൽ; 40 വർഷത്തിന് ശേഷം ഇന്ത്യയിൽ ചെയ്ത ത്രീഡി സിനിമയെന്നും നടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2024, 09:26 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മോഹൻലാലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ബറോസ് വിദേശഭാഷകളിലേക്കും ഒരുങ്ങുന്നതായി സൂചന. കൊച്ചിയിലെ തിയറ്ററിൽ ചിത്രം കാണാനെത്തിയ മോഹൻലാൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കവേയാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. ഈ സിനിമയുടെ വിജയം അനുസരിച്ച് ഇന്ത്യയ്‌ക്ക് പുറത്തുള്ള ഒരുപാട് ഭാഷകളിലേക്ക് ഇത് ചെയ്യാൻ പറ്റുമെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, റഷ്യൻ തുടങ്ങിയ ഭാഷകളിലേക്കും ചെയ്യാവുന്നതാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.

1650 ദിവസങ്ങൾ ഷൂട്ട് ചെയ്ത ഒരു സിനിമയാണ്. 1650 ദിവസങ്ങൾക്ക് ശേഷം എനിക്കാണ് മോക്ഷം കിട്ടിയത് ബറോസിനെപ്പോലെ. ചിൽഡ്രൻസ് ഫ്രണ്ട്‌ലി ചിത്രമാണ്. കുട്ടികൾക്ക് മാത്രമല്ല ഫാമിലിക്കും വലിയ ആൾക്കാരിലെ കുട്ടികളിലേക്കും ഫോക്കസ് ചെയ്താണ് സിനിമ ചെയ്തിരിക്കുന്നത്. തനിക്ക് കിട്ടിയ അനുഗ്രഹവും ഭാഗ്യവുമാണിത്. സിനിമാ ജീവിതത്തിൽ തന്റെ പ്രേക്ഷകർ നൽകിയ സ്‌നേഹവും ബഹുമാനവും അവർക്ക് തിരിച്ചുകൊടുക്കാൻ കഴിയുന്ന സമ്മാനമാണ്. ചിൽഡ്രൻസ് ഫ്രണ്ട്‌ലിയായ ഫാമിലിക്കും എൻജോയ് ചെയ്യാൻ കഴിയുന്ന ഒരു സിനിമ ഉണ്ടാക്കാമെന്ന് വിചാരിച്ചു. ഒരുപാട് സിനിമകൾ ചെയ്യാനുള്ള പ്ലാൻ ഒന്നുമില്ലെന്നും മോഹൻലാൽ പറഞ്ഞു.

40 വർഷത്തിന് ശേഷമാണ് ഒരു ത്രീഡി സിനിമ ഇന്ത്യയിൽ ചെയ്തിരിക്കുന്നത്. ഒരുപാട് പ്രത്യേകതകളോടെയാണ് ഷൂട്ട് ചെയ്തത്. നേറ്റീവ് ത്രീഡി ഷോട്ട് വിത്ത് സ്റ്റീരിയോ ലെൻസസ് എന്നാണ് ഇതിനെ പറയുക. അതിന്റെ എല്ലാ ഘടനകളും വേറൊരു രീതിയിലാണ്. ഷൂട്ട് ചെയ്യുന്ന രീതിയും സൗണ്ടും എല്ലാം വേറെയാണ്. അങ്ങനൊരു മനസോടെ ഈ സിനിമ കാണണമെന്നും അദ്ദേഹം പ്രേക്ഷകരോട് അഭ്യർത്ഥിച്ചു.

മറ്റ് സിനിമകൾ കാണുന്നതുപോലെ വിലയിരുത്തരുത്. അങ്ങനെ ഈ സിനിമ എടുക്കാൻ പറ്റില്ല. പെട്ടന്നുളള പാൻ ഷോട്ടുകൾ, ടിൽറ്റ് അപ്പ് അല്ലെങ്കിൽ പെട്ടന്നുളള കട്ടുകൾ അങ്ങനെ ചെയ്താൽ കാണുന്ന ആളുകൾക്ക് തലവേദനയുണ്ടാകാം അല്ലെങ്കിൽ അവർക്ക് ഡിസ് ഓറിയന്റഡ് ആയി തോന്നാം. അതുകൊണ്ട് കാണികളുടെ മനസ് അറിഞ്ഞാണ് ഈ സിനിമ ചെയ്തിരിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു.

നവോദയയിൽ നിന്നാണ് തന്റെ സിനിമാജീവിതം തുടങ്ങിയത്. ഇപ്പോ സംവിധാനവും തുടങ്ങിയത് നവോദയയിൽ നിന്നാണ്. 40 വർഷമായി ആരും ചെയ്യാത്ത കാര്യം. വളരെ അപൂർവ്വമായ അവസരമാണ്. എല്ലാ രീതിയിലും ശ്രദ്ധിച്ചുചെയ്യേണ്ട സിനിമയായിരുന്നു. പ്രത്യേകിച്ച് പാട്ടും മ്യൂസിക്കും ഒക്കെ. മ്യൂസിക് കൂടി മനസിൽ കണ്ടുകൊണ്ടാണ് ഷോട്ടുകൾ എടുത്തിരിക്കുന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

Tags: ബറോസ്ത്രീഡി സിനിമMohanlal DirectorBarroz 3D FilmMalayalam 3D Film
Share
Tweet
SendShare

More News from this section

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

Latest News

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies