"ഞാനെന്തുപറയാനാണ്.............." സിതാരയിലെത്തി മോഹൻലാൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഞാനെന്തുപറയാനാണ്…………..” സിതാരയിലെത്തി മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2024, 06:11 am IST
FacebookTwitterWhatsAppTelegram

എംടിയുടെ വിയോ​ഗത്തിൽ അനുസ്മരിച്ച് മോഹൻലാൽ. മലയാളത്തിന്റെ പ്രിയ എഴുത്തുകാരനെ അവസാനമായി ഒരുനോക്ക് കാണാൻ കോഴിക്കോട് ‘സിതാര’യിലെത്തിയതായിരുന്നു ലാൽ. എംടിയുമായുള്ള ഊഷ്മള ബന്ധത്തെക്കുറിച്ച് മോഹൻലാൽ വാചാലനായി. ഒട്ടേറെ നല്ല കഥാപാത്രങ്ങൾ എംടിയിലൂടെ തനിക്ക് ലഭിച്ചുവെന്നും ലാൽ അനുസ്മരിച്ചു.

“ഒരുപാട് വർഷത്തെ ബന്ധം.. എന്റെ സിനിമാജീവിതത്തിൽ ഏറ്റവും നല്ല കഥാപാത്രങ്ങൾ നൽകിയ വ്യക്തി.. അദ്ദേഹത്തിന്റെ സംവിധാനത്തിൽ അഭിനയിക്കാനും സാധിച്ചു.. ഓളവും തീരവും സെറ്റിലേക്ക് അദ്ദേഹം വരികയും സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു. എന്റെ നാടകങ്ങൾ കാണാൻ അദ്ദേഹം ബോംബെയിൽ വരികയുമൊക്കെ ചെയ്തിട്ടുണ്ട്.
ഞാനെന്തുപറയാനാണ്.. മലയാളത്തിലെ അല്ലെങ്കിൽ ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന സാഹിത്യകാരൻ, ചലച്ചിത്രകാരൻ.. അദ്ദേഹത്തിന്റെ തൂലികയിലൂടെ സൃഷ്ടിച്ചെടുത്ത ഒരുപാട് നല്ല കഥാപാത്രങ്ങൾ അഭിനയിക്കാൻ സാധിച്ചു..” മോഹൻലാൽ തന്റെ വാക്കുകൾ ചുരുക്കി. എംടിയുടെ വിയോഗ വാർത്തയറിഞ്ഞ് പുലർച്ചെ 4.45ഓടെ മോഹൻലാൽ സിതാരയിൽ എത്തിയിരുന്നു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു മലയാളത്തിന്റെ ഇതിഹാസം എംടി വാസുദേവൻ നായർ അന്തരിച്ചത്. എഴുത്തിന്റെ പെരുന്തച്ചനെ കോഴിക്കോടുള്ള വീട്ടിലേക്ക് അന്ത്യദർശനത്തിനായി എത്തിച്ചു. എംടിയുടെ ആ​ഗ്രഹപ്രകാരമാണ് പൊതുദർശനം ഒഴിവാക്കിയത്. കൊട്ടാരം റോഡിലെ വസതിയായ സിതാരയിൽ വൈകിട്ട് 4 മണി വരെ അന്തിമോപചാരം അർപ്പിക്കാം. അഞ്ച് മണിയോടെ മാവൂർ റോഡ് ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. വ്യാഴാഴ്ച പുലർച്ചെ മുതൽ സാംസ്കാരിക കേരളം സിതാരയിലേക്ക് ഒഴുകുകയാണ്.

ഒരു മലയാളി, ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു പുസ്തകം വായിച്ചിട്ടുണ്ടെങ്കിൽ അത് എംടിയുടേതായിരിക്കുമെന്ന് പലരും പറയാറുണ്ട്. കാരണം എംടിയോളം മലയാളിയെ സ്വാധീനിച്ച മറ്റൊരു എഴുത്തുകാരൻ കേരളമണ്ണിലുണ്ടായിട്ടില്ല!! മലയാളത്തിന്റെ പുണ്യത്തിന് മലയാളി വിട പറയുമ്പോൾ അദ്ദേഹത്തെ അനുസ്മരിക്കുന്ന ഓരോരുത്തർക്കും വാക്കുകൾ മുറിഞ്ഞുപോവുകയാണ്..

Tags: mohanlalmt
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies