മൻമോഹൻ സിം​ഗിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് വിദേശ രാജ്യങ്ങൾ‌
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൻമോഹൻ സിം​ഗിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് വിദേശ രാജ്യങ്ങൾ‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2024, 06:25 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മുൻ‌ പ്രധാനമന്ത്രി മൻമോഹൻ സിം​ഗിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി വിദേശ നേതാക്കൾ. റഷ്യ, ചൈന, യുഎസ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഡോ. മൻമോഹൻ സിം​ഗിന്റെ നിര്യാണത്തിൽ അനുശോചിച്ചത്. ‘മികച്ച നേതാവ്’എന്നാണ് വിദേശ പ്രതിനിധികൾ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

മൻമോഹൻ സിം​ഗിന്റെ വിയോ​ഗത്തിൽ, ഇന്ത്യയ്‌ക്ക് മഹാനായ ഒരു വ്യക്തിത്വത്തെയും ഫ്രാൻസിന് ഒരു സുഹൃത്തിനെയുമാണ് നഷ്ടപ്പെട്ടതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എക്സിൽ കുറിച്ചു. രാജ്യത്തിന് വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ വിഷമത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം കുറിച്ചു. ഇന്ത്യ-ഫ്രാൻസ് ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന് വേണ്ടി പ്രയത്നിച്ച വ്യക്തിയാണെന്നാണ് ഇന്ത്യയിലെ ഫ്രഞ്ച് എംബിസി കുറിച്ചത്.

ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് നേതൃത്വം നൽകിയ
മൻമോഹൻ‌ സിം​ഗിന്റെ വിയോ​ഗം ഇന്ത്യയ്‌ക്കും റഷ്യയ്‌ക്കും വേദനാജനകമാണെന്ന് റഷ്യൻ അംബാസിഡർ ഡെനിസ് അലിപോവ് എക്സിൽ കുറിച്ചു. ‘മൻമോഹൻ സിം​ഗ് പ്രധാനമന്ത്രിയായിരുന്ന കാലത്തെ ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അളന്ന് തിട്ടപ്പെടുത്താൻ കഴിയാത്തതായിരുന്നു’- എന്ന് അദ്ദേഹം കുറിപ്പിൽ പറഞ്ഞു.

ഇന്ത്യ- യുഎസ് ബന്ധത്തിൽ ചരിത്രപരമായ മാറ്റങ്ങൾ കൊണ്ടുവന്ന നേതാവാണ് മൻമോഹൻ സിം​ഗെന്ന് യുഎസ് അംബാസിഡർ എറിക് ഗാർസെറ്റി എക്സിൽ കുറിച്ചു. ‘അദ്ദേഹത്തിന്റെ നിസ്വാർത്ഥ സംഭാവനകളെ എന്നും ഓർമിക്കും. ഇന്ത്യയുടെ വളർച്ചയ്‌ക്കും സമൃദ്ധിക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രചോദനകരമാണെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈനീസ് അംബാസിഡർ ഷു ഫെയ്‌ഹോംഗും മൻമോഹൻ സിം​ഗിന്റെ വിയോ​ഗത്തിൽ അനുശോചിച്ചു. ‘ഇന്ത്യൻ ജനത ആദരിക്കുന്ന ഒരു മികച്ച നേതാവാണ് അദ്ദേഹമെന്നും മൻമോഹൻ സിം​ഗിന്റെ വേർപാടിൽ ​അ​ഗാധമായ ദുഃഖമുണ്ടെന്നും’ ചൈനീസ് അംബാസിഡർ എക്സിൽ കുറിച്ചു.

Tags: diesManmohan Singhcountries
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies