4 പതിറ്റാണ്ട് സുസുക്കിയുടെ അമരക്കാരൻ; മാരുതി 800-ന് പിന്നിലെ ബുദ്ധികേന്ദ്രം; വാഹന വിപണിയിലെ മാറ്റത്തിൻ്റെ കാതൽ; ഒസാമു സുസുക്കിക്ക് വിട
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

4 പതിറ്റാണ്ട് സുസുക്കിയുടെ അമരക്കാരൻ; മാരുതി 800-ന് പിന്നിലെ ബുദ്ധികേന്ദ്രം; വാഹന വിപണിയിലെ മാറ്റത്തിന്റെ കാതൽ; ഒസാമു സുസുക്കിക്ക് വിട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2024, 07:38 pm IST
Facebook
Twitter
WhatsAppTelegram

ജപ്പാനീസ് വാഹന ബ്രാൻഡായ സുസുക്കിയെ നാല് പതിറ്റാണ്ട് നയിച്ച അമരക്കാരന് വിട. മുൻ ചെയർമാൻ ഒസാമു സുസുക്കി 94-ാം വയസിൽ വിട പറയുമ്പോഴും അദ്ദേഹം ലോകത്തിന് നൽകിയ സംഭാവനകൾ മറക്കാനാകില്ല. സുസുക്കിയെ വിജയത്തിന്റെ പടുവുകളിലേക്ക് നയിച്ചതിൽ പ്രധാനിയാണ് വിട പറയുന്നത്. സുസുക്കിയെന്ന പേരിനെ വിശ്വപ്രശസ്തമാക്കിയ, സുസുക്കിയുടെ ഇന്നത്തെ പ്രതാപത്തിന് പിന്നിലെ ചാലകശക്തിയെന്ന് തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം.

ഇന്ത്യയിൽ സുസുക്കി തഴച്ചുവളർന്നതും ചെറുകാറുകളിൽ‌ മാരുതി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതും ഒസാമുവിന്റെ കാലത്താണ്. കാലം പോകുന്തോറും കാറുകളുടെ വലുപ്പവും കൂടുന്ന സമയത്താണ് ചെലവ് കുറഞ്ഞ ചെറിയ കാറെന്ന വ്യത്യസ്ത ആശയം ഒസാമു പങ്കുവയ്‌ക്കുന്നത്. അതിനായി ലോകം ചുറ്റി, പുതിയ ബന്ധങ്ങൾ സൃഷ്ടിച്ചു. വിവിധ കരാറുകളിൽ ഒപ്പുവച്ചു. വടക്കേ അമേരിക്കയിലും യൂറോപ്പിലും വാഹനങ്ങൾ വിൽക്കുന്നതിനായി ജനറൽ മോട്ടോഴ്‌സ് കമ്പനിയുമായും ഫോക്‌സ്‌വാഗൺ AG-യുമായും ഒസാമു കൈകോർത്തു.

കേന്ദ്ര സർക്കാരുമായി ചേർന്ന് സംരംഭം ആരംഭിക്കാൻ സുസുക്കി മോട്ടോർ താത്പര്യം പ്രകടിപ്പിക്കുകയും കരാറിൽ ഒപ്പിടുകയും ചെയ്തു. അതോടെയാണ് സർക്കാർ ഉടമസ്ഥതയിലുള്ള മാരുതി ഉദ്യോ​ഗ് ലിമിറ്റഡ് പിറന്നത്. ഇതോടെ ഇന്ത്യ കാലെടുത്ത് വച്ചത് വാഹന ലോകത്തെ പരിണാമ കാലത്തേക്കായിരുന്നു.

1982-ൽ മാരുതി ഉദ്യോഗിൽ 26 ശതമാനം ഓഹരികൾ സ്വന്തമാക്കുകയും ചെയ്തു. 1983 ഡിസംബറിൽ ‘മാരുതി 800’ പുറത്തിറക്കി. ഞൊടിയിടയിലാണ് മാരുതി 800 ഇന്ത്യൻ വിപണി കീഴടക്കിയത്. നിലവിൽ ഇന്ത്യയിൽ ഏറ്റവും വലിയ വാഹന നിർമാതാക്കളാണ് സുസുക്കി. വിപണിയുടെ 40 ശതമാനത്തിലധികം വിഹിതം സുസുക്കിയുടേതാണ്.

പേരിനൊപ്പം സുസുക്കിയുണ്ടെങ്കിലും സുസുക്കി കുടുംബത്തിലെ ദത്തുപുത്രനാണ് ഒസാമു. പതിറ്റാണ്ടുകളോളം സുസുക്കി സാമ്രാജ്യത്തെ നയിക്കാൻ കാലം കരുതി വച്ച ‘ദത്തുപുത്രൻ’. സാധാരണ കർഷക കുടുംബത്തിൽ 1930 ജനുവരി 20-നാണ് ഒസാമുവിന്റെ ജനനം.

നിയമ പഠനത്തിന് ശേഷം ബാങ്കിൽ ജോലി ചെയ്യുന്നതിനിടെയാണ് സുസുക്കി സ്ഥാപകൻ മിഷിയോ സുസുക്കിയുടെ പേരക്കുട്ടി ഷോകോ സുസുക്കിയെ വിവാഹം ചെയ്യുന്നത്. ഇതോടെ പേരിനൊപ്പം സുസുക്കി കൂടിയായി. അനന്തരാവകാശിയാകാൻ കുടുംബത്തിൽ ആൺകുട്ടികൾ ഇല്ലാതിരുന്നതിനാലാണ് ദത്തെടുക്കൽ വിവാഹം നടത്തിയത്. അങ്ങനെയാണ് ജാപ്പനീസ് ആചാരം പ്രകാരം ഭാര്യയുടെ കുടുംബ പോരായ സുസുകി പേരിനൊപ്പം ചേർന്നത്.

1958-ലാണ് ഒസാമു ഔദ്യോ​ഗികമായി സുസുകി മോട്ടോർ‌ കോർപറേഷനിൽ ജോലിയിൽ പ്രവേശിക്കുന്നത്. ജൂനിയർ മാനേജ്മെന്റ് തസ്തികയിലായിരുന്നു ആദ്യ നിയമനം. പടിപടിയായി 1963-ൽ ഡയറക്ടർ തലപ്പത്ത് ഒസാമു എത്തി. 1978-ൽ കമ്പനിയുടെ പ്രസിഡൻ്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി. 2000-ൽ ചെയർമാൻ സ്ഥാനത്തെത്തി. ഒരേ സമയം ചെയർമാൻ സ്ഥാനവും സിഇഒ പദവിയും വഹിച്ചു. 2015-ൽ മകൻ തോഷിഹിറോ സുസുകിക്ക് പ്രസിഡൻ്റ് സ്ഥാനം കൈമാറി.

Tags:
Share
Tweet
SendShare

More News from this section

191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി

ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

Latest News

കേരള സർവകലാശാലയിൽ സംഗീത സെമിനാർ ഒക്ടോബർ 25ന്

ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍; ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടും

കോവളത്ത് 16കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കി ലൈംഗിക ചൂഷണം; 15 ഓളം പേര്‍ പീഡിപ്പച്ചതായി പെണ്‍കുട്ടിയുടെ മൊഴി; മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തു

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies