വാഹന വിപണിയിലെ അതികായൻ, ഇന്ത്യയോട് അ​ഗാധമായ താത്പര്യം; സുസുക്കിയെ വിജയപടവുകളേറ്റിയ ആളാണ് ഒസാമു സുസുക്കി; അനുശോചിച്ച് പ്രധാനമന്ത്രി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാഹന വിപണിയിലെ അതികായൻ, ഇന്ത്യയോട് അ​ഗാധമായ താത്പര്യം; സുസുക്കിയെ വിജയപടവുകളേറ്റിയ ആളാണ് ഒസാമു സുസുക്കി; അനുശോചിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2024, 08:09 pm IST
FacebookTwitterWhatsAppTelegram

ജാപ്പനീസ് വാഹന നിർമാണ കമ്പനിയായ സുസുക്കിയുടെ മുൻ ചെയർമാൻ ഒസാമു സുസുക്കിയുടെ വിയോ​ഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയോട് അ​ഗാധമായ താത്പര്യമുള്ള വ്യവസായിയാണ് വിട പറഞ്ഞതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഇന്ത്യൻ വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ മാരുതിയുമായുള്ള സഹകരണത്തിന് സാധിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആ​ഗോള വാഹന വിപണിയിലെ അതികായനായിരുന്നു ഒസാമു സുസുക്കി. അദ്ദേ​ഹത്തിന്റെ നേതൃത്വത്തിന് കീഴിൽ സുസുക്കി മോട്ടോർ കോർപറേഷൻ ആ​ഗോള പവർഹൗസായി മാറി. വെല്ലുവിളികളുടെ ​ഗതി നിയന്ത്രിക്കാനും നവീകരണത്തിനും വിപുലീകരണത്തിനുമുള്ള വഴിതെളിയിക്കാനും അദ്ദേഹത്തിനായെന്നും നരേന്ദ്ര മോദി പറഞ്ഞു.

ഒസാമു സുസുക്കിക്കൊപ്പം നടത്തിയ കൂടിക്കാഴ്ചക‌ളെയും അദ്ദേഹം അനുസ്മരിച്ചു. ഒപ്പം ചിത്രങ്ങളും എക്സിൽ പങ്കുവച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എളിമയോടെയുള്ള സമീപനത്തെ കുറിച്ചോർക്കുന്നുവെന്നും മോദി പറഞ്ഞു. അസാധാരണമായ കഠിനാധ്വാനം, സൂക്ഷ്മമായ നിരീക്ഷണവും ശ്രദ്ധയും, അചഞ്ചലമായ പ്രതിബദ്ധത എന്നിവയുടെ ഉദാഹരണമായിരുന്നു അദ്ദേഹമെന്നും പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

心から哀悼の意を表します。… pic.twitter.com/x1YgmAARWa

— Narendra Modi (@narendramodi) December 27, 2024

നാല് പതിറ്റാണ്ടോളം സുസുക്കിയെ നയിച്ച വ്യവസായിയാണ് വിട പറയുന്നത്. രക്താർബുദത്തെ തുടർന്നാണ് അന്ത്യമെന്നാണ് റിപ്പോർട്ട്. സുസുക്കിയുടെ ഇന്നത്തെ പ്രശസ്തിക്ക് പിന്നിൽ രാപ്പകലുകളില്ലാതെ അദ്ധ്വാനിച്ചയാളായിരുന്നു ഒസാമു സുസുക്കി.

4 പതിറ്റാണ്ട് സുസുക്കിയുടെ അമരക്കാരൻ; മാരുതി 800-ന് പിന്നിലെ ബുദ്ധികേന്ദ്രം; വാഹന വിപണിയിലെ മാറ്റത്തിന്റെ കാതൽ; ഒസാമു സുസുക്കിക്ക് വിട

വലിയ കാറുകൾ വിപണികൾ കീഴടക്കുന്ന കാലത്ത് ചെറിയ കാറുകൾ അവതരിപ്പിച്ച് വ്യവസായ ലോകത്ത് മാന്ത്രികത സൃഷ്ടിച്ചു. മാരുതി 800 ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുകയും ഹിറ്റാക്കി മാറുകയും ചെയ്തത് ഒസാമുവിന്റെ കാലത്താണ്. അന്ന് തുടങ്ങിയ ആധിപത്യം ജാപ്പനീസ് കമ്പനി ഇന്നും ഇന്ത്യയിൽ തുടരുന്നു. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളാണ് സുസുക്കി.

Tags: Ex Chairman Osamu Suzukipm modiSuzukiOsamu Suzuki's demiseOsamu Suzuki
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies