വഖ്ഫ് അധിനിവേശം; സിപിഎം സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ബഹിഷ്‌കരിച്ച് മുനമ്പം നിവാസികൾ; അവഗണിച്ചത് മന്ത്രി പി. രാജീവ് പങ്കെടുത്ത പരിപാടി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വഖ്ഫ് അധിനിവേശം; സിപിഎം സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ബഹിഷ്‌കരിച്ച് മുനമ്പം നിവാസികൾ; അവഗണിച്ചത് മന്ത്രി പി. രാജീവ് പങ്കെടുത്ത പരിപാടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2024, 09:36 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മുനമ്പത്തെ വഖ്ഫ് അധിനിവേശത്തിൽ രാഷ്‌ട്രീയ വിശദീകരണത്തിനായി സിപിഎം സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ബഹിഷ്‌കരിച്ച് മുനമ്പം നിവാസികൾ. ‘മുനമ്പം ഭൂമി പ്രശ്‌നം വസ്തുതകളും നിലപാടും’ എൽഡിഎഫ് സർക്കാർ ജനങ്ങൾക്കൊപ്പം എന്ന പേരിൽ മുനമ്പം കടപ്പുറത്ത് സംഘടിപ്പിച്ച ബഹുജനക്കൂട്ടായ്മയാണ് മുനമ്പം സമരസമിതി ബഹിഷ്‌കരിച്ചത്. സിപിഎം വൈപ്പിൻ ഏരിയ കമ്മിറ്റിയുടെ പേരിലായിരുന്നു പരിപാടി.

സമരപന്തലിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലാത്ത സി.പി.എമ്മിന്റെ മുൻപിലേക്ക് പോകേണ്ട കാര്യമില്ലെന്ന നിലപാടിലായിരുന്നു സമരം ചെയ്യുന്ന കുടുംബങ്ങൾ. മുനമ്പം സമരം 76 ദിവസം പിന്നിടുമ്പോഴാണ് സിപിഎം ബഹുജനക്കൂട്ടായ്മ സംഘടിപ്പിച്ചത്. മുനമ്പത്തെ താമസക്കാരെ ലക്ഷ്യമിട്ടായിരുന്നു പരിപാടി. ബീച്ച് മേളയിൽ ലൈറ്റ് ഓൺ ചെയ്യാൻ പോയ പഞ്ചായത്ത് പ്രസിഡന്റ് പോലും ഇത്രയും നാളായി സമരഭൂമിയിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് സമരത്തിൽ പങ്കെടുക്കുന്നവർ വിമർശിച്ചു.

താൽപര്യമുള്ളവർക്ക് പങ്കെടുക്കാമെന്ന് പറഞ്ഞിട്ടുപോലും ആരും പോകാൻ കൂട്ടാക്കിയില്ല. 76 ദിവസമായി ഞങ്ങളെ കാണാത്തവരുടെ മുൻപിലേക്ക് ചെല്ലേണ്ട എന്ന നിലപാടിലാണ് സമരത്തിൽ പങ്കെടുക്കുന്നവരെന്ന് സ്ഥലവാസികൾ പറയുന്നു.

റവന്യൂ അവകാശം നഷ്ടപ്പെട്ടിട്ട് മൂന്ന് വർഷമാകുന്നു. ഇതുവരെ സ്ഥലം എംഎൽഎ പറയുന്നത് കേട്ടുനിന്നു. അതിൽ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടാണ് സമരവുമായി ഇറങ്ങിയത്. മുനമ്പത്തെ പ്രാദേശിക സിപിഎം നേതാക്കളിൽ ഒരാൾ പോലും സമരവേദിയിലെത്തി സമാധാനവാക്ക് പറയാനോ ആശ്വസിപ്പിക്കാനോ ചേർത്തുനിർത്താനോ തയ്യാറായിട്ടില്ലെന്നും സമരത്തിൽ പങ്കെടുക്കുന്നവർ ജനം ടിവിയോട് പറഞ്ഞു.

എംഎൽഎ കഴിഞ്ഞ ദിവസം സമരവേദിയിലെത്തുമെന്ന് പറഞ്ഞെങ്കിലും വന്നില്ല. തങ്ങളുടെ ഭൂമി വഖ്ഫ് അല്ലെന്ന് സിപിഎമ്മിലെ ഒരാൾ പോലും പറഞ്ഞിട്ടില്ല. 33 വർഷങ്ങളായി ഉപയോഗിക്കുന്ന ഭൂമി ഒരു നോട്ടീസ് പോലും നൽകാതെ, സർവ്വെ നടത്താതെ വഖ്ഫ് ബോർഡിലേക്ക് എഴുതിയെടുത്ത കാട്ടുനീതിയാണ് നടന്നതെന്നും ആ അനീതിക്കെതിരെയാണ് പ്രതിഷേധിക്കുന്നതെന്നും സമരവേദിയിലുണ്ടായിരുന്നവർ പറഞ്ഞു.

മന്ത്രി പി. രാജീവ് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പരിപാടിയാണ് മുനമ്പം സമരത്തിൽ പങ്കെടുത്ത കുടുംബങ്ങൾ ബഹിഷ്‌കരിച്ചത്.

Tags: MUNAMBAMഎൽഡിഎഫ് സർക്കാർവഖ്ഫ് അധിനിവേശംWaqf Protestമന്ത്രി പി. രാജീവ്സിപിഎം ബഹുജനക്കൂട്ടായ്മ
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies