സമ്പൂർണ്ണ വാരഫലം: 2024 ഡിസംബർ 29 മുതൽ 2025 ജനുവരി 04 വരെയുള്ള (1200 ധനു 14 മുതൽ ധനു 20 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 3 – മൂലം മുതൽ രേവതി വരെ)
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 ഡിസംബർ 29 മുതൽ 2025 ജനുവരി 04 വരെയുള്ള (1200 ധനു 14 മുതൽ ധനു 20 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 3 – മൂലം മുതൽ രേവതി വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2024, 01:51 pm IST
FacebookTwitterWhatsAppTelegram

പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)

വാരത്തിന്റെ തുടക്കം രോഗാദി ദുരിതങ്ങൾക്ക് ആശ്വാസം ലഭിക്കും. സ്ഥാന പ്രാപ്തി, ഭാഗ്യാനുഭവങ്ങൾ, ധനനേട്ടം, നല്ല പേര് കേൾക്കുവാൻ യോഗം, ഭക്ഷണ സുഖം, സമ്മാനങ്ങളോ അവാർഡുകളോ ലഭിക്കുക എന്നിവയ്‌ക്ക് ഇടയുണ്ട്. വാരം മധ്യത്തോട് കൂടി പ്രവർത്തന മാന്ദ്യത, ഭാര്യാഭർത്തൃ ഐക്യതക്കുറവ്, മാനസിക ബുദ്ധിമുട്ടുകൾ എന്നിവ അനുഭവപ്പെടും. വാരം അവസാനത്തോട് കൂടി ശത്രു ജയം, വ്യവഹാര വിജയം, മനഃസന്തോഷം, ആരോഗ്യ വർദ്ധനവ്, തൊഴിൽ വിജയം എന്നിവ ഉണ്ടാകും.

 

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)

വാരത്തിന്റെ തുടക്കത്തിൽ രോഗാദിദുരിതങ്ങൾ അലട്ടുവാനോ ധനനഷ്ട്ടം, ശരീര ശോഷണം, അന്യസ്ത്രീ ബന്ധം മൂലം മാനഹാനി, കാര്യതടസ്സം, അലച്ചിൽ, ബന്ധു ജനങ്ങളുമായി അഭിപ്രായ എന്നിവ ഉണ്ടാകുവാൻ ഇടയുണ്ട്.എന്നാൽ വാരം മധ്യത്തോടു കൂടി അപ്രതീഷിതമായ ധനലാഭം ഉണ്ടാകും. ഭക്ഷണ സുഖം, ആടായാഭരണ അലങ്കാര വസ്തുക്കൾ വാങ്ങുവാനോ സമ്മാനമായി ലഭിക്കുവാനോ ഇടയുണ്ട്. വാരം അവസാനം കുടുംബത്തിൽ ആരോഗ്യ പ്രശ്നമോ മനഃസ്വസ്ഥത കുറയുവാനോ ഇടയുണ്ട്. നേത്ര രോഗമുള്ളവർ ജാഗ്രത പാലിക്കുക.

 

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും.വാരത്തിന്റെ തുടക്കത്തിൽ തൊഴിൽ വിജയം, ദാമ്പത്യ ഐക്യം, വളരെ നാളായി കാണാതിരുന്ന ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കണ്ടു മുട്ടും. വാര മധ്യത്തോടു കൂടി അനാവശ്യ കൂട്ടുകെട്ടുകൾ മൂലം കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുവാനും ആരോഗ്യ പ്രശ്നത്തിനും ഇടയുണ്ട്. വരവിൽ കവിഞ്ഞ ചെലവ് സാമ്പത്തിക ബാധ്യത ഉണ്ടാക്കും. എന്നാൽ വാരം അവസാനം കുടുംബത്തിൽ സമാധാന അന്തരീക്ഷം ഉണ്ടാകും.

 

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)

മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ അവിശ്വസനീയമായി കൺമുന്നിൽ നടക്കുന്ന വാരമായിരിക്കും. ദാമ്പത്യ സുഖം, കീർത്തി, ഉന്നത സ്ഥാനപ്രാപ്തി, തൊഴിൽ വിജയം, ധനലാഭം. കുടുംബത്തിൽ മംഗള കരമായ കർമ്മം നടക്കുക, ബന്ധു ജന സമാഗമം, മനഃസന്തോഷം,സത് സുഹൃത്തുക്കളെ ലഭിക്കുവാനുള്ള ഭാഗ്യം, ഭക്ഷണ സുഖം എന്നിവ ലഭിക്കും.എന്നാൽ വാരം അവസാനം രോഗാദി ദുരിതങ്ങൾ, അനാവശ്യ കൂട്ടുകെട്ടുകൾ, അപവാദം, ധനനഷ്ടം എന്നിവയ്‌ക്ക് ഇടയുണ്ട്.

ജയറാണി ഈ വി.

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies