പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
വാരത്തിന്റെ തുടക്കം രോഗാദി ദുരിതങ്ങൾക്ക് ആശ്വാസം ലഭിക്കും. സ്ഥാന പ്രാപ്തി, ഭാഗ്യാനുഭവങ്ങൾ, ധനനേട്ടം, നല്ല പേര് കേൾക്കുവാൻ യോഗം, ഭക്ഷണ സുഖം, സമ്മാനങ്ങളോ അവാർഡുകളോ ലഭിക്കുക എന്നിവയ്‌ക്ക് ഇടയുണ്ട്. വാരം മധ്യത്തോട് കൂടി പ്രവർത്തന മാന്ദ്യത, ഭാര്യാഭർത്തൃ ഐക്യതക്കുറവ്, മാനസിക ബുദ്ധിമുട്ടുകൾ എന്നിവ അനുഭവപ്പെടും. വാരം അവസാനത്തോട് കൂടി ശത്രു ജയം, വ്യവഹാര വിജയം, മനഃസന്തോഷം, ആരോഗ്യ വർദ്ധനവ്, തൊഴിൽ വിജയം എന്നിവ ഉണ്ടാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
വാരത്തിന്റെ തുടക്കത്തിൽ രോഗാദിദുരിതങ്ങൾ അലട്ടുവാനോ ധനനഷ്ട്ടം, ശരീര ശോഷണം, അന്യസ്ത്രീ ബന്ധം മൂലം മാനഹാനി, കാര്യതടസ്സം, അലച്ചിൽ, ബന്ധു ജനങ്ങളുമായി അഭിപ്രായ എന്നിവ ഉണ്ടാകുവാൻ ഇടയുണ്ട്.എന്നാൽ വാരം മധ്യത്തോടു കൂടി അപ്രതീഷിതമായ ധനലാഭം ഉണ്ടാകും. ഭക്ഷണ സുഖം, ആടായാഭരണ അലങ്കാര വസ്തുക്കൾ വാങ്ങുവാനോ സമ്മാനമായി ലഭിക്കുവാനോ ഇടയുണ്ട്. വാരം അവസാനം കുടുംബത്തിൽ ആരോഗ്യ പ്രശ്നമോ മനഃസ്വസ്ഥത കുറയുവാനോ ഇടയുണ്ട്. നേത്ര രോഗമുള്ളവർ ജാഗ്രത പാലിക്കുക.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും.വാരത്തിന്റെ തുടക്കത്തിൽ തൊഴിൽ വിജയം, ദാമ്പത്യ ഐക്യം, വളരെ നാളായി കാണാതിരുന്ന ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കണ്ടു മുട്ടും. വാര മധ്യത്തോടു കൂടി അനാവശ്യ കൂട്ടുകെട്ടുകൾ മൂലം കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുവാനും ആരോഗ്യ പ്രശ്നത്തിനും ഇടയുണ്ട്. വരവിൽ കവിഞ്ഞ ചെലവ് സാമ്പത്തിക ബാധ്യത ഉണ്ടാക്കും. എന്നാൽ വാരം അവസാനം കുടുംബത്തിൽ സമാധാന അന്തരീക്ഷം ഉണ്ടാകും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ അവിശ്വസനീയമായി കൺമുന്നിൽ നടക്കുന്ന വാരമായിരിക്കും. ദാമ്പത്യ സുഖം, കീർത്തി, ഉന്നത സ്ഥാനപ്രാപ്തി, തൊഴിൽ വിജയം, ധനലാഭം. കുടുംബത്തിൽ മംഗള കരമായ കർമ്മം നടക്കുക, ബന്ധു ജന സമാഗമം, മനഃസന്തോഷം,സത് സുഹൃത്തുക്കളെ ലഭിക്കുവാനുള്ള ഭാഗ്യം, ഭക്ഷണ സുഖം എന്നിവ ലഭിക്കും.എന്നാൽ വാരം അവസാനം രോഗാദി ദുരിതങ്ങൾ, അനാവശ്യ കൂട്ടുകെട്ടുകൾ, അപവാദം, ധനനഷ്ടം എന്നിവയ്‌ക്ക് ഇടയുണ്ട്.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)