അല്ലു അർജുൻ കാരണം തെലുങ്ക് സിനിമാ മേഖലയ്ക്ക് തലകുനിക്കേണ്ടി വന്നു; തെറ്റുകളെ മനഃപൂർവ്വം മറച്ചുവയ്ക്കുന്നത് അം​ഗീകരിക്കാനാവില്ല: തമ്മറെഡ്ഡി ഭരദ്വാജ്
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അല്ലു അർജുൻ കാരണം തെലുങ്ക് സിനിമാ മേഖലയ്‌ക്ക് തലകുനിക്കേണ്ടി വന്നു; തെറ്റുകളെ മനഃപൂർവ്വം മറച്ചുവയ്‌ക്കുന്നത് അം​ഗീകരിക്കാനാവില്ല: തമ്മറെഡ്ഡി ഭരദ്വാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2024, 04:20 pm IST
Facebook
Twitter
WhatsAppTelegram

അല്ലു അർജുൻ കാരണം തെലുങ്ക് സിനിമാ മേഖലയ്‌ക്ക് മുഖ്യമന്ത്രിക്ക് മുന്നിൽ തലകുനിക്കേണ്ടി വന്നുവെന്ന് സംവിധായകൻ തമ്മറെഡ്ഡി ഭരദ്വാജ്. പുഷ്പ 2-ന്റെ ആദ്യ ഷോയിലെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവം ഒരിക്കലും നടക്കാൻ പാടില്ലാത്തതാണെന്ന് തമ്മറെഡ്ഡി ഭരദ്വാജ് പറഞ്ഞു. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് അല്ലു അർജുനെതിരെ സംവിധായകൻ വിമർശനം ഉന്നയിച്ചത്.

സന്ധ്യ തിയേറ്ററിൽ വച്ച് യുവതി മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിക്കൊണ്ടാണ് തമ്മറെഡ്ഡിയുടെ വാക്കുകൾ ആരംഭിച്ചത്. “എല്ലാവർക്കും തെറ്റുകൾ സംഭവിക്കാം. എന്നാൽ തെറ്റ് മനസിലായിട്ടും അതിനെ നുണകൾ കൊണ്ട് മറച്ചുവെയ്‌ക്കാൻ ശ്രമിക്കുന്നത് അം​ഗീകരിക്കാനാവില്ല.

സിനിമാ താരങ്ങളെ ദൈവമായാണ് ആരാധകർ കാണുന്നത്. താരങ്ങൾ പോകുന്നയിടത്തെല്ലാം റോഡ് ഷോ നടത്തണമെന്നും തുറന്നവാഹനങ്ങളിൽ സഞ്ചരിക്കണമെന്നുമൊക്കെയാണ് ആരാധകർ ആ​ഗ്രഹിക്കുന്നത്. ആരും അറിയാതെ തിയേറ്ററിൽ എത്തുകയും ബഹളമാെന്നുമില്ലാതെ തിരികെ മടങ്ങുകയും ചെയ്തിരുന്നെങ്കിൽ ഈ സംഭവം ഉണ്ടാവില്ലായിരുന്നു”.

“ചിരഞ്ജീവിയോ നാ​ഗാർജുനയോ ആയിരുന്നെങ്കിൽ വിവേകത്തോടെ പെരുമാറിയേനെ. തിയേറ്ററിൽ വന്ന് സിനിമ കാണണമെന്ന പ്ലാനുണ്ടെങ്കിൽ അവർ നിശബ്ദമായി വന്നുപോകും. എന്നാലിവിടെ നേരെ മറിച്ചാണ് സംഭവിച്ചത്. താരങ്ങൾ തിയേറ്ററിലെത്തുന്നതിന് മുമ്പ് തന്നെ വിവരം എല്ലാവരും അറിഞ്ഞിരുന്നു. ഇതാണ് എല്ലാത്തിനും കാരണമായത്. എല്ലാവരെയും പോലെ താനും ഒരു മനുഷ്യനാണെന്ന തിരിച്ചറിവ് താരങ്ങൾക്ക് ഉണ്ടാകണമെന്നും” തമ്മറെഡ്ഡി വീഡിയോയിൽ പറയുന്നു.

തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരെയും തിയേറ്റർ ഉടമയ്‌ക്കെതിരെയും കേസെടുത്തിരുന്നു. അറസ്റ്റ് ചെയ്ത താരത്തെ ഒരു ദിവസം ജയിലിൽ പാർപ്പിച്ചതിന് ശേഷമാണ് വിട്ടയച്ചത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കഴിഞ്ഞ ദിവസം സിനിമാ മേഖലയിലുള്ളവരുടെ യോ​ഗം വിളിച്ചുചേർത്തിരുന്നു.

Tags: allu arjunreventh reddythammareddy bharadwaj
Share
Tweet
SendShare

More News from this section

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

Latest News

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies