കേരളത്തിലെ ജനങ്ങളെ സേവിക്കാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു; അവരുടെ സന്തോഷത്തിലും ദു:ഖത്തിലും പങ്കുചേരാൻ സാധിച്ചു; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിലെ ജനങ്ങളെ സേവിക്കാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു; അവരുടെ സന്തോഷത്തിലും ദു:ഖത്തിലും പങ്കുചേരാൻ സാധിച്ചു; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2024, 07:25 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളോട് നന്ദി പറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിടവാങ്ങൽ സന്ദേശം. ബിഹാർ ഗവർണറായി നിയമിതനായ അദ്ദേഹം രാവിലെ തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ചിരുന്നു. വൈകിട്ട് ഔദ്യോഗിക സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെയാണ് കേരളത്തോടുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ പ്രസംഗം ഗവർണറുടെ ഓഫീസ് പുറത്തുവിട്ടത്.

പ്രിയ സഹോദരീ സഹോദരൻമാരെ, എല്ലാവർക്കും എന്റെ വന്ദനം എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. വസുധൈവ കുടുംബകം എന്ന ആശയം ഉൾക്കൊണ്ട് ലോകത്തെ സേവിക്കുന്നവരാണ് കേരളീയർ. മലയാളിയുടെ അദ്ധ്വാനത്തിന്റെ ഗുണം ലഭിക്കാത്ത ഒരു പ്രദേശവും ലോകത്ത് ഇല്ല. കേരളത്തിലെ ജനങ്ങളെ സേവിക്കാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നുവെന്നും ഗവർണർ പറഞ്ഞു. വീഡിയോ പൂർണമായി മലയാളത്തിലായിരുന്നു.

ഗവർണർ എന്ന നിലയിൽ കേരളത്തിലെ ജനങ്ങളുടെ സന്തോഷത്തിലും ദു:ഖത്തിലും പങ്കുചേരാൻ സാധിച്ചു. നിങ്ങൾ നൽകിയ സ്‌നേഹവും കരുതലും വിശ്വാസവും എന്റെ ജീവിതത്തെ സമ്പന്നമാക്കി. അതിന്റെ ഹൃദ്യമായ ഓർമ്മയും ചാരിതാർഥ്യവും മനസിൽ പേറിയാണ് ഞാൻ യാത്ര പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാക്ഷരത, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളിൽ സംസ്ഥാനത്തിന്റെ മുന്നേറ്റം ഇവിടത്തെ ജനങ്ങളുടെ സമർപ്പണത്തിന്റെയും ഒരുമയുടെയും തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.

സാമ്പത്തിക വളർച്ച, പാരിസ്ഥിതിക സുസ്ഥിരത, സാങ്കേതിക മികവ്, ഉന്നത വിദ്യാഭ്യാസം, സാംസ്‌കാരിക സംരക്ഷണം എന്നിവയിൽ മികച്ച പുരോഗതി നേടി രാജ്യത്തിന് മാതൃകയാകാൻ കേരളത്തിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ജനുവരി ആദ്യവാരം ബിഹാർ ഗവർണർ ആയി ചുമതലയേൽക്കുമെന്നും നിങ്ങളുടെ പ്രാർഥനയും ആശംസകളും അനുഗ്രഹവും ഉണ്ടാവണമെന്ന്് വിനീതമായി അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. കേരളത്തെ സേവിക്കാൻ നൽകിയ അവസരത്തിന് ഒരിക്കൽകൂടി നന്ദി പറയുന്നു. അതോടൊപ്പം, ലോകമെമ്പാടും ഉള്ള കേരളീയർക്ക് ഹാർദ്ദവമായ നവവത്സര ആശംസകളും നേർന്നുകൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

Tags: വിടവാങ്ങൽ സന്ദേശംകേരള ഗവർണർബിഹാർ ഗവർണർവസുധൈവ കുടുംബകം
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies