സംഘാടനത്തിൽ പങ്കുണ്ടെങ്കിൽ ദിവ്യ ഉണ്ണി ഉൾപ്പെടെയുള്ളവരെയും ചോദ്യം ചെയ്യുമെന്ന് പൊലീസ്; സ്റ്റേജ് നിർമിച്ചത് അശ്രദ്ധമായി; കേസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംഘാടനത്തിൽ പങ്കുണ്ടെങ്കിൽ ദിവ്യ ഉണ്ണി ഉൾപ്പെടെയുള്ളവരെയും ചോദ്യം ചെയ്യുമെന്ന് പൊലീസ്; സ്റ്റേജ് നിർമിച്ചത് അശ്രദ്ധമായി; കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2024, 06:05 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഗിന്നസ് ലോക റെക്കോഡ് കുറിക്കാനുള്ള നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎ കലൂർ സ്‌റ്റേഡിയത്തിന്റെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കും ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനുമെതിരെ കേസെടുത്ത് പൊലീസ്. വേണ്ടത്ര അനുമതികൾ സംഘാടകർ വാങ്ങിയില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു പൊലീസ് കേസെടുത്തത്.

ഉപേക്ഷയോടും അശ്രദ്ധയോടും കൂടിയാണ് സ്‌റ്റേജ് നിർമിച്ചതെന്നും എഫ്‌ഐആറിൽ പറയുന്നു. വിഐപികൾക്ക് ഇരിക്കുന്നതിനായി താൽക്കാലികമായി പണിത സ്റ്റേജിന് മുൻവശം നടന്നുപോകുന്നതിന് മതിയായ പാസേജിട്ടിരുന്നില്ല. സുരക്ഷിതമായ കൈവരിയും സ്ഥാപിച്ചിരുന്നില്ലെന്ന് എഫ്‌ഐആറിൽ പറയുന്നു.

സംഘാടകരയായ മൃദംഗവിഷൻ ഭാരവാഹികൾക്കും നിർമ്മാണ പ്രവർത്തികൾ നടത്തിയ ഓസ്‌ക്കാർ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ പരിപാടിയിൽ പങ്കെടുത്ത ചലച്ചിത്രതാരവും നർത്തകിയുമായ ദിവ്യ ഉണ്ണി അടക്കമുള്ളവരെ സംഘാടനവുമായി ബന്ധമുണ്ടെങ്കിൽ മാത്രമെ ചോദ്യം ചെയ്യൂവെന്നും കമ്മീഷണർ പറഞ്ഞു.

ജിസിഡിഎ മുന്നോട്ടുവെച്ച 24 നിബന്ധനകളിൽ പലതും പാലിക്കപ്പെട്ടിരുന്നില്ലെന്നാണ് വിലയിരുത്തൽ. സംഭവ സമയം 43 പോലീസുകാരും പൊലീസ് ഉദ്യോഗസ്ഥരും കലൂർ സ്റ്റേഡിയത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

ജിസിഡിഎ മുന്നോട്ടുവെച്ചതിൽ പൊതുമരാമത്ത് വകുപ്പിന്റെ ഫീൽഡ് വേരിഫിക്കേഷൻ മാത്രമാണ് നടന്നത്. അഗ്‌നിശമന സേനയുടെ ക്ലിയറൻസ് ആവശ്യമായിരുന്നു. പോലീസ് അടക്കമുള്ള വകുപ്പുകൾക്ക് വീഴ്ച ഉണ്ടോ എന്ന് പരിശോധിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി. അപകടം ഉണ്ടായ ശേഷവും അവിടെ പരിപാടി തുടർന്നതു സംബന്ധിച്ചും പരിശോധിക്കും.

12000 പേരെ പങ്കെടുപ്പിച്ചായിരുന്നു ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ടുള്ള ഭരതനാട്യം കലൂർ സ്‌റ്റേഡിയത്തിൽ നടന്നത്. എന്നാൽ പുറത്ത് 15 അടിയോളം ഉയരത്തിൽ കെട്ടിയിരുന്ന സ്‌റ്റേജിൽ നിന്നും ഉമ തോമസ് എംഎൽഎ കാൽ വഴുതി താഴെ വീഴുകയായിരുന്നു. കോൺക്രീറ്റ് സ്ലാബിൽ തലയിടിച്ച് തലയോട്ടിയിൽ ഗുരുതരമായ മുറിവേറ്റ എംഎൽഎയുടെ വാരിയെല്ല് പൊട്ടുകയും ശ്വാസകോശത്തിലും മുഖത്തും ചതവും വാരിയെല്ലിന് പൊട്ടലും ഏൽക്കുകയും ചെയ്തിരുന്നു. പാലാരിവട്ടം റിനെ മെഡിസിറ്റി ആശുപത്രി ഐസിയുവിലാണ് എംഎൽഎ ഇപ്പോൾ.

Tags: ഉമ തോമസ് എംഎൽഎഗിന്നസ് റെക്കോഡ്സിറ്റി പൊലീസ് കമ്മീഷണർദിവ്യ ഉണ്ണിഅഗ്‌നിശമന സേന ക്ലിയറൻസ്ഭരതനാട്യം
ShareTweetSendShare

More News from this section

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies