വിവാദ നൃത്തപരിപാടി; ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിവാദ നൃത്തപരിപാടി; ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2025, 02:17 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കലൂർ സ്റ്റേഡിയം അപകടത്തിൽ ന​ഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. കലൂർ സർക്കിളിലെ എം.എൻ നിതയേയാണ് സസ്പെൻഡ് ചെയ്തത്. പരിപാടിക്ക് അനുമതി തേടി മൃദം​ഗനാദം സംഘാടകർ സമീപിച്ചത് നീതയെയായിരുന്നു. പരിപാടി നടക്കുന്നതിന്റെ തലേദിവസമായിരുന്നു സമീപിച്ചത്. ടിക്കറ്റില്ലാതെ നടത്തുന്ന പരിപാടിയാണെന്ന് നിതയെ സംഘാടകർ തെറ്റിദ്ധരിപ്പിച്ചു. തുടർന്ന് ലൈസൻസ് ആവശ്യമില്ലെന്ന നിലപാട് നിത സ്വീകരിച്ചിരുന്നു. പരിപാടിയെക്കുറിച്ച് നേരിട്ട് പരിശോധിക്കുകയോ ഇക്കാര്യം മേയറെയോ മറ്റ് മേലാധികാരികളെയോ അറിയിക്കാതിരുന്ന സാഹചര്യത്തിലാണ് ഹെൽത്ത് ഇൻസ്പെക്ടർക്കെതിരെ നടപടിയെടുത്തത്. നഗരസഭയുടെ ഹെൽത്ത്‌, റവന്യൂ, എൻജിനീയറിംഗ് വിഭാഗങ്ങൾക്ക് വീഴ്ച സംഭവിച്ചോയെന്ന് പരിശോധിക്കാനും മേയർ എം. അനിൽകുമാർ നിർദേശം നൽകി. നഗരസഭാ സെക്രട്ടറി അന്വേഷണം നടത്തി റിപ്പോർട്ട് നൽകും.

കലൂർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടിക്ക് സമാനമായ എല്ലാ സമ്മേളനങ്ങൾക്കും ന​ഗരസഭയുടെ അനുമതി ആവശ്യമാണ്. റവന്യൂ, ഹെൽത്ത്, എൻജിനീയറിം​ഗ് വിഭാ​ഗങ്ങളുടെ ലൈസൻസാണ് വേണ്ടത്. ഇത് ലഭിക്കുന്നതിന് വേണ്ടി പരിപാടിയുടെ തലേദിവസം ന​ഗരസഭാ ആരോ​ഗ്യവിഭാ​ഗത്തെ സമീപിക്കുകയായിരുന്നു സംഘാടകർ. ഇതൊരു സാംസ്കാരിക പരിപാടിയാണെന്നും പണം വാങ്ങി നടത്തുന്ന പരിപാടിയല്ലെന്നും പുറത്തുനിന്നുള്ളവർ പങ്കെടുക്കുന്നില്ലെന്നും സംഘാടകർ ഉറപ്പുനൽകി. ഇതിന്റെ പശ്ചാത്തലത്തിലാണ് പരിപാടിക്ക് ലൈസൻസ് ആവശ്യമില്ലെന്ന് ഹെൽത്ത് ഇൻസ്പെക്ടർ മറുപടി നൽകിയത്. എന്നാൽ ഇക്കാര്യം മേലധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ വീഴ്ച സംഭവിച്ചതിനാൽ ഹെൽത്ത് ഇൻസ്പെക്ടർക്കെതിരെ നടപടിയെടുക്കുകയായിരുന്നു ന​ഗരസഭ.

കലൂർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മൃദം​ഗനാദം പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഹെൽത്ത് ഇൻസ്പെക്ടറുടെ സസ്പെൻഷനിലേക്ക് വഴിവച്ചത്. ഇതിനെല്ലാം തുടക്കമിട്ടത് എംഎൽഎ ഉമാ തോമസിനുണ്ടായ അപകടമായിരുന്നു. അശാസ്ത്രീയമായ രീതിയിൽ കെട്ടിപ്പൊക്കിയ സ്റ്റേജിൽ നിന്ന് 20 അടിയോളം താഴ്ചയിലേക്ക് പതിച്ച എംഎൽഎ ഇപ്പോഴും ​ഗുരുതരാവസ്ഥയിലാണ്. ഈ സംഭവത്തിന് പിന്നാലെയാണ് പരിപാടി നടത്തിയതിലെ വീഴ്ചകൾ ചർച്ചയായത്. പൊലീസിനും സംഘാടകർക്കും ​ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Tags: kochi corporationUma thomas accidentkaloor stadiumKaloor dance event
Share
Tweet
SendShare

More News from this section

അട്ടപ്പാടിയിലെ ആരോഗ്യസേവനത്തിന് അംഗീകാരം; പി.പി. മുകുന്ദൻ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ആധാറും യു.എച്ച്.ഐ.ഡി കാർഡും  കൈവശമില്ല; കുടുംബാരോഗ്യ കേന്ദ്രത്തിൽ നാല് പേർക്ക് ചികിത്സ നിഷേധിച്ചതായി പരാതി

വിവാഹം കഴിഞ്ഞിട്ട് ആറുമാസം; ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

മെസ്സിയുടെ പേരിലെ തട്ടിപ്പ്; ഡിപിആറിലും കള്ളക്കളിയെന്ന് കണ്ടെത്തൽ, ആന്റോയ്‌ക്ക് വൻലാഭത്തിന് വഴിയൊരുക്കിയെന്ന് റിപ്പോർട്ട്

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് സമ്മേളനം നടത്തും; ആര് എതിർത്താലും ഇസ്‌ലാമിക നിയമങ്ങൾ പറയും; സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ ഉറച്ച് കാന്തപുരം

‘മര്യാദയ്‌ക്ക് സംസാരിക്കണം’; വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം

Latest News

ലോക ഭൂപടം ‘ശരിയാക്കാന്‍’ ഇന്ത്യയും ഒപ്പം; ജമ്മു കശ്മീര്‍, ലഡാക്കില്‍ തെറ്റായ ചിത്രീകരണം വേണ്ടെന്ന് കേന്ദ്രം

ടി20യില്‍ ചരിത്രം കുറിച്ച് ഹര്‍മന്‍പ്രീത്; ക്യാപ്റ്റനായി 150 മത്സരങ്ങള്‍

ഷെഫാലി വര്‍മ്മയ്‌ക്ക് ചരിത്രനേട്ടം; വനിതാ ടി20യില്‍ 3000 റണ്‍സ് തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

18 ഓവര്‍, 12 മെയ്ഡന്‍, 5 വിക്കറ്റ്; കൗണ്ടിയില്‍ സായ് കിഷോറിന്റെ സ്പിന്‍ മാജിക്, ഗ്ലോസ്റ്റെര്‍ഷെറിന് തകര്‍പ്പന്‍ ജയം

പാകിസ്ഥാനെ 55 റണ്‍സിന് ചുരുട്ടി ഇന്ത്യ; എന്നിട്ടും ‘ഏഷ്യാ കപ്പ് നേടാന്‍ ഏറ്റവും യോഗ്യര്‍ ഞങ്ങള്‍’ എന്ന് വഹാബ് റിയാസ്

‘ഞാൻ ഇന്ത്യൻ എംബസിയിലാണ്, എനിക്ക് നല്ല ഭക്ഷണവും വസ്ത്രവും ലഭിക്കുന്നുണ്ട്’; സഹായം അഭ്യർത്ഥിച്ച് വീഡിയോ; പിന്നാലെ കുവൈറ്റിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശിനിക്ക് ആശ്വാസം

പൊളിച്ച മസ്ജിദിന്റെ അടിയില്‍ കിണര്‍; സഹാറന്‍പൂരില്‍ പൊളിച്ചുനീക്കലിന് പിന്നാലെ നിര്‍ണായക കണ്ടെത്തല്‍, അന്വേഷണത്തിന് ഉത്തരവിട്ട് യുപി സര്‍ക്കാര്‍

ആർഎസ്എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന്റെ പേരിൽ സസ്പെൻഷൻ;  അധ്യാപകർക്കെതിരായ നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies