ലോക ഭൂപടം 'ശരിയാക്കാന്‍' ഇന്ത്യയും ഒപ്പം; ജമ്മു കശ്മീര്‍, ലഡാക്കില്‍ തെറ്റായ ചിത്രീകരണം വേണ്ടെന്ന് കേന്ദ്രം
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോക ഭൂപടം ‘ശരിയാക്കാന്‍’ ഇന്ത്യയും ഒപ്പം; ജമ്മു കശ്മീര്‍, ലഡാക്കില്‍ തെറ്റായ ചിത്രീകരണം വേണ്ടെന്ന് കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2026, 04:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഭൂഖണ്ഡങ്ങളുടെ വലുപ്പം കൂടുതല്‍ കൃത്യമായി പ്രതിഫലിപ്പിക്കുകയും ലോകത്തിന്റെ വിവിധ പ്രദേശങ്ങള്‍ക്ക്, പ്രത്യേകിച്ച് ആഫ്രിക്കയ്‌ക്ക്, തുല്യമായ പ്രാതിനിധ്യം ഉറപ്പാക്കുകയും ലക്ഷ്യമിടുന്ന ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭാ പ്രമേയത്തിന് ഇന്ത്യ അനുകൂലമായി വോട്ട് ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ‘ഭൂപടം ശരിയാക്കുക: ആഗോള കാര്‍ട്ടോഗ്രാഫിക് പ്രാതിനിധ്യം പുനഃസന്തുലിതമാക്കുകയും ലോക പ്രദേശങ്ങളുടെ തുല്യ പ്രാതിനിധ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക’ എന്ന പ്രമേയത്തിനാണ് സെപ്റ്റംബര്‍ 4ന് ഇന്ത്യ പിന്തുണ നല്‍കിയത്.

എന്നാല്‍ പ്രമേയത്തിന് പിന്തുണ നല്‍കിയതുകൊണ്ട് ഏതെങ്കിലും പ്രത്യേക ലോകഭൂപടത്തെയോ ഭൂപട പ്രൊജക്ഷനെയോ ഇന്ത്യ അംഗീകരിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രത്യേകിച്ച് ഇന്ത്യയുടെ ഔദ്യോഗിക ഭൂപടത്തിന് അനുസൃതമായി ജമ്മു കശ്മീര്‍, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ പരമാധികാര പ്രദേശം കൃത്യമായി ചിത്രീകരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.

തുല്യ-വിസ്തീര്‍ണ്ണ ഭൂപട പ്രാതിനിധ്യം പ്രോത്സാഹിപ്പിക്കുകയെന്ന അടിസ്ഥാന തത്വത്തെ പിന്തുണച്ചാണ് ഇന്ത്യ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഐക്യരാഷ്‌ട്രസഭയുടെ ഏതെങ്കിലും ഭൂപടത്തില്‍ ഇന്ത്യയുടെ പ്രദേശങ്ങള്‍ തെറ്റായോ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലോ ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ജയ്സ്വാള്‍ വ്യക്തമാക്കി. ‘ഇന്ത്യയുടെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും കുറിച്ചുള്ള നിലപാട് വ്യക്തവും സ്ഥിരതയുള്ളതും വിട്ടുവീഴ്ചയില്ലാത്തതുമാണ്’ എന്നും അദ്ദേഹം പറഞ്ഞു. ഭൂഖണ്ഡങ്ങളുടെ ആപേക്ഷിക വലുപ്പം കൂടുതല്‍ കൃത്യമായി പ്രതിഫലിപ്പിക്കുന്ന തുല്യ-വിസ്തീര്‍ണ്ണ ഭൂപട പ്രൊജക്ഷനുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് യുഎന്‍ പ്രമേയത്തിന്റെ ലക്ഷ്യമെന്ന് ജയ്സ്വാള്‍ വിശദീകരിച്ചു.

അതേസമയം, ഏതെങ്കിലും പ്രത്യേക ലോകഭൂപടം സ്വീകരിക്കുകയോ ഔദ്യോഗികമായി അംഗീകരിക്കുകയോ ചെയ്യുന്നതല്ല പ്രമേയമെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്‌ട്ര അതിര്‍ത്തികള്‍, തര്‍ക്കപ്രദേശങ്ങള്‍, സ്ഥലനാമങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ കാര്‍ട്ടോഗ്രഫിയെ പ്രമേയം അഭിസംബോധന ചെയ്യുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Tags: ladakhjammu and kashmirRandhir JaiswalWorld Map
Share
Tweet
SendShare

More News from this section

വിവാഹാലോചനയിലൂടെ വിശ്വാസം നേടി; ബെംഗളൂരുവിലെ വനിതാ ഡോക്ടറില്‍ നിന്ന് 22.2 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

‘ഞാൻ ഇന്ത്യൻ എംബസിയിലാണ്, എനിക്ക് നല്ല ഭക്ഷണവും വസ്ത്രവും ലഭിക്കുന്നുണ്ട്’; സഹായം അഭ്യർത്ഥിച്ച് വീഡിയോ; പിന്നാലെ കുവൈറ്റിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശിനിക്ക് ആശ്വാസം

പൊളിച്ച മസ്ജിദിന്റെ അടിയില്‍ കിണര്‍; സഹാറന്‍പൂരില്‍ പൊളിച്ചുനീക്കലിന് പിന്നാലെ നിര്‍ണായക കണ്ടെത്തല്‍, അന്വേഷണത്തിന് ഉത്തരവിട്ട് യുപി സര്‍ക്കാര്‍

ആർഎസ്എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന്റെ പേരിൽ സസ്പെൻഷൻ;  അധ്യാപകർക്കെതിരായ നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

എല്‍വിഎം-3യ്‌ക്ക് കൂടുതല്‍ കരുത്ത്; 200 ടണ്‍ ത്രസ്റ്റില്‍ സെമി ക്രയോജനിക് എന്‍ജിന്‍ പരീക്ഷണം വിജയകരമാക്കി ഐഎസ്ആര്‍ഒ

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

Latest News

ലോക ഭൂപടം ‘ശരിയാക്കാന്‍’ ഇന്ത്യയും ഒപ്പം; ജമ്മു കശ്മീര്‍, ലഡാക്കില്‍ തെറ്റായ ചിത്രീകരണം വേണ്ടെന്ന് കേന്ദ്രം

ടി20യില്‍ ചരിത്രം കുറിച്ച് ഹര്‍മന്‍പ്രീത്; ക്യാപ്റ്റനായി 150 മത്സരങ്ങള്‍

ഷെഫാലി വര്‍മ്മയ്‌ക്ക് ചരിത്രനേട്ടം; വനിതാ ടി20യില്‍ 3000 റണ്‍സ് തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

18 ഓവര്‍, 12 മെയ്ഡന്‍, 5 വിക്കറ്റ്; കൗണ്ടിയില്‍ സായ് കിഷോറിന്റെ സ്പിന്‍ മാജിക്, ഗ്ലോസ്റ്റെര്‍ഷെറിന് തകര്‍പ്പന്‍ ജയം

പാകിസ്ഥാനെ 55 റണ്‍സിന് ചുരുട്ടി ഇന്ത്യ; എന്നിട്ടും ‘ഏഷ്യാ കപ്പ് നേടാന്‍ ഏറ്റവും യോഗ്യര്‍ ഞങ്ങള്‍’ എന്ന് വഹാബ് റിയാസ്

അട്ടപ്പാടിയിലെ ആരോഗ്യസേവനത്തിന് അംഗീകാരം; പി.പി. മുകുന്ദൻ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

സ്വർണവും പകിട്ടും വേണ്ട; ‘ലളിതവിവാഹം’ ട്രെൻഡാക്കി മലയാളി യുവാക്കൾ

അച്ചടക്കമുള്ള സ്വയംസേവകനായതുകൊണ്ടാണ് സ്ഥാപനങ്ങൾ കെട്ടിപ്പടുക്കാനായത്; സാധാരണക്കാരന്റെ പ്രശ്നങ്ങൾ പരിഹരിക്കുമ്പോഴാണ് ജീവിതം ധന്യമാകുന്നത്: ടി.എസ്. പട്ടാഭിരാമൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies